0%

Chapter Title : ശാലിനി മിസ്സിന്റെ അരഞ്ഞാണം 4 [Flying Monk]

Author : Flying Monk Read All Parts 78.5K

വിട്ടതും എന്റെ മിസ്സിനെ പറ്റിയുള്ള ചിന്ത വീണ്ടും എന്നെ തേടി വന്നു.അവളെ പിന്നെ കണ്ടതേയില്ല.എല്ലാവരും ആടിയും പാടിയും തകർക്കുമ്പോൾ ആ ആൾ കൂട്ടത്തിനിടയിൽ ഞാൻ ഏകനായി.

🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹

ഫ്രഷേഴ്സ് ഡേയുടെ അന്ന് എണീറ്റപ്പോൾ മുതൽ ശാലിനിക്ക് വല്ലാത്ത തരം ഒരു ആവേശമായിരുന്നു.രണ്ടു ദിവസമായി അത് അങ്ങനെയാണെങ്കിലും ഇന്ന് അത് കുറച്ചു കൂടുതലായിരുന്നു.ഇന്ന് എന്തായാലും അവന്റെ മനസ്സിളക്കിയിട്ടു തന്നെ കാര്യം എന്നുറപ്പിച്ചു കൊണ്ടവൾ ഒരുങ്ങി.ഒരുക്കമെല്ലാം തീർന്ന് കണ്ണാടിക്ക് മുന്നിൽ നിന്നപ്പോൾ അവൾക്ക് പതിവിലും സൗന്ദര്യം കൂടുതലായി

തോന്നി,അല്ലേലും മനസ്സിന്റെ സന്തോഷം മുഖത്തു കാണാം എന്നല്ലേ...അങ്ങനെ രാവിലത്തെ ചായയും കുടിച്ചവൾ കോളേജിലേക്ക് ഇറങ്ങി.അവൾ താമസിക്കുന്ന വീട്ടിൽ നിന്ന് നടക്കാനുള്ള ദൂരമേ കോളേജിലേക്കൊള്ളു.

അങ്ങനെ കോളേജിലെത്തി രജിസ്റ്ററിൽ സൈൻ ചെയ്ത് കൊണ്ടവൾ സിദ്ധുവിനെ തപ്പിയിറങ്ങി.ഏറെ അലയേണ്ടി വന്നില്ല അവൻ ഓഡിറ്റോറിയത്തിനു പുറത്ത് അവളുമാർക്കൊപ്പം കിന്നാരിച്ചോണ്ട് നിൽപ്പുണ്ടായിരുന്നു.അത് കണ്ട് അസൂയ നുരഞ്ഞു പൊങ്ങിയെങ്കിലും അവളതിനെ സമർത്ഥമായടക്കി അവനെ ഒന്ന് കളിപ്പിക്കാം എന്ന് മനസിലുറപ്പിച്ചു കൊണ്ട് അവർക്ക് നേരെ നടന്നു.അവരുടെ അടുത്തെത്തിയതും എല്ലാരും

പറയാറുള്ള തന്റെ ആളെ മയക്കുന്ന ചിരി അവൾ വാരിയങ്ങു വിതറി.അതിൽ മൂക്കും കുത്തി വീണ സിദ്ധുവിനെ കണ്ടതും അവളുടെ മേലാകെ കുളിരു കോരി.അവന്റെ നോട്ടം താങ്ങാൻ വയ്യാതെയായതും അവരെ കടന്നു കടന്നു പോകും വഴി

"ഇങ്ങനെ നോക്കാതെടാ ചെക്കാ..."എന്നും പറഞ്ഞവനെ ഇളക്കാൻ വേണ്ടി അവന്റെ നെഞ്ചിൽ തോളുരച്ചു കൊണ്ട് അവൾ ബാക്കി ടീച്ചേഴ്സിന്റെ അടുത്തോട്ട് നടന്നു.അതിനിടയിൽ അവനെ ഒന്നു തിരിഞ്ഞു നോക്കാനും അവൾ മറന്നില്ല.ടീച്ചർമാർക്കൊപ്പം ഓരോന്ന് പറഞ്ഞു നിൽക്കുമ്പോളും അവളുടെ മനസ്സിൽ സിദ്ധുവായിരുന്നു.താനീ ചെയ്യുന്നതൊക്കെ ചീപ്പല്ലേ...താൻ അവന്റെ ടീച്ചർ അല്ലേ...അവനെക്കാൾ

💬 Comments

View all comments