0%

Chapter Title : ശാലിനി മിസ്സിന്റെ അരഞ്ഞാണം 4 [Flying Monk]

Author : Flying Monk Read All Parts 76.6K

ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ

കളഞ്ഞു.അല്ലേലും കൊടും കാറ്റിൽ ആന പാറി പോയപ്പോളാ അവരുടെ കോണകം പാറിയ കഥ...ഇതെന്തിനാ ഇവിടെ പറഞ്ഞേന്ന് അല്ലേ ആാാാ....

ടാസ്ക് പരിപാടി കഴിഞ്ഞതും കലാപരിപാടികൾ ആരംഭിക്കുകയായി.പക്ഷെ എന്റെ ശ്രദ്ധ അതിലൊന്നുമായിരുന്നില്ല.ഞാൻ അവളുടെ ഒരു നോട്ടത്തിനായി വേഴാമ്പലിനെ പോലെ കാത്തിരുന്നു,പക്ഷെ അത് ഇൻസ്റ്റയിൽ വീഡിയോക്ക് കമെന്റിട്ടു giveaway ക്ക് കാത്തിരിക്കണ പോലെയായിരുന്നു.ഉച്ചക്ക് ഫുഡ് കഴിക്കാൻ ഇറങ്ങും വരെ ശാലിനി ദേവി ഒരു നോട്ടം കൊണ്ട് പോലും കടാക്ഷിച്ചില്ല.

കോളേജ് വളരെ അടിപൊളിയായതിനാൽ ഉച്ചക്കുള്ള ഫുഡ് എല്ലാരോടും വീട്ടിൽ നിന്ന് പൊതിഞ്ഞു കൊണ്ടു വരാൻ പറഞ്ഞിരുന്നു,അത് കൊണ്ട് ഞാനും എന്റെ വാനരപ്പടയും ആദ്യമേ പുറത്ത് പോയി കഴിക്കാമെന്ന തീരുമാനത്തിൽ എത്തിയിരുന്നു.അങ്ങനെ അവറ്റകളേം കൊണ്ട് അടുത്തുള്ള മന്തി കടയിൽ പോയി മന്തിയും ഓഡർ ചെയ്തിരിക്കുമ്പോൾ പോലും എന്റെ

ചിന്ത വേറെ പലതുമായിരുന്നു,എന്തിന് എന്റെ ചെസ്റ്റ് പീസ് ആരോ എടുത്തോണ്ട് പോയത് പോലും ഞാൻ അറിഞ്ഞില്ല.പിന്നെ എന്തിനാ ഞാൻ കാണിച്ച കഴപ്പിന് മന്തിയോട് പിണക്കം കാണിക്കണേ എന്നോർത്ത് കിട്ടിയ ലെഗ് പീസും മയോനൈസും കൂട്ടി ഒരു പിടിയങ്ങ് പിടിച്ചു ഒപ്പം അടുത്തുള്ളവളുടെ പീസ് അടിച്ചു മാറ്റാനും

മറന്നില്ല.ബാക്കി പെണ്ണുങ്ങളെ പോലെ എന്റെ ഒപ്പമുള്ള ഒന്നിനും ഫുഡ് കഴിക്കുമ്പോൾ മാത്രം വരുന്ന ആ സ്റ്റാൻഡേർഡ് ഒന്നുമില്ല ഇവറ്റകൾ തന്നെയാണോ ഇതൊക്കെ തിന്നണെ എന്ന് തോന്നി പോകും.എക്സ്ട്രാ റൈസ് ചോദിച്ചു ചോദിച്ചു അവസാനം ഇനി ചോദിച്ചാൽ അവന്മാർ പിടിച്ചടിക്കും ന്ന് തോന്നിയതും ഞങ്ങൾ ഇറങ്ങി.

ഉച്ചക്ക് ശേഷം dj പരിപാടിയാണ്,ഇൻസ്റ്റയിൽ വൈറലായ ഏതോ പെൻഡ്രൈവ് ടീം ആണ്.

മന്തിയുടെ കെട്ട്

💬 Comments

View all comments