Chapter Title : ശാലിനി മിസ്സിന്റെ അരഞ്ഞാണം 4 [Flying Monk]
ആലോചിച്ചു ഞാൻ എപ്പോളോ ഉറക്കത്തിന്റെ പടുകുഴിയിൽ വീണു.
എന്റെ ശാലിനി മിസ്സിനെയും കണ്ടാണ് ഞാൻ സുഖമായി ഉറങ്ങിയത്.അവളെയും കൊണ്ട് ഞാൻ ഏതോ മലയുടെ മണ്ടക്ക് പോയി നിൽക്കുകയാണ്,അങ്ങനെ ആ ക്ലിഫ് വ്യൂ പോയിന്റിൽ അവളെ പിന്നിൽ നിന്നും കെട്ടിപിടിച്ചു നിന്ന ഞാൻ അവളുടെ കഴുത്തിലും ചെവിയിലുമെല്ലാം മൂക്കുരച്ചു കൊണ്ടവളെ ഞാൻ വശം കെടുത്തി കൊണ്ടിരുന്നു.
"ഉം...ഹാ...സിദ്ധു...കളിക്കല്ലേ..."എന്നൊക്കെ പറഞ്ഞവൾ കിടന്നു പുളയുന്നുണ്ട്.അങ്ങനെ ഞാൻ എന്റെ പ്രവർത്തി തുടർന്നു കൊണ്ടിരുന്നതും പെട്ടെന്ന് അവൾ എന്റെ കൈകൾ തട്ടി മാറ്റി എന്നെ പിടിച്ചു മുന്നിലേക്ക് നിർത്തി വശ്യമായെന്നെ നോക്കി.എന്റെ കോളറിൽ ഇരു കയ്യും മുറുക്കി പെരുവിരലിലൂന്നി ഒന്ന് പൊങ്ങിയ അവൾ എന്റെ ചുണ്ടുകളെ കവരുന്നതും കാത്ത്
ഞാൻ കണ്ണുകൾ അടച്ചു,പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ എന്റെ കോളറിലെ പിടി ഒന്നൂടെ മുറുക്കി കൊണ്ട് എന്നെ പിടിച്ചുലച്ചു.അവൾ വല്ലാതെ എന്നോട് ദേഷ്യപ്പെടാൻ തുടങ്ങി പക്ഷെ അവൾ പറയുന്നത് ഒന്നും എനിക്ക് മനസ്സിലാകുന്നില്ല,ഒരുമാതിരി മറ്റേ കാലകേയൻ സംസാരിക്കണ പോലെയാണ് എനിക്ക് തോന്നിയത്.ഇവളിത് എന്താ ഇങ്ങനെ
ഒക്കെ ചെയ്യണേ എന്നോർത്തു നിന്നതും കലിയടങ്ങാത്ത പോലെ അവൾ ലൂസിഫറിൽ നമ്മുടെ ലാലേട്ടൻ ആ പോലീസുക്കാരൻ മയിൽവാഹനത്തിനെ നെഞ്ചത്ത് ചവിട്ടും പോലെ അവളും കറങ്ങിയെന്റെ നെഞ്ചിനിട്ടൊരൊറ്റ ചവിട്ട്.ദേ കിടക്കണ് കിണ്ടിയും വെള്ളോം എന്ന് പറഞ്ഞ പോലെ ഞാൻ ആ മലയുടെ മണ്ടക്ക് നിന്ന് താഴോട്ട് പോയി
അത് കണ്ട് അവൾ യക്ഷി ചിരിക്കും കണക്കെ ചിരിക്കുന്നത് ഞാൻ വ്യകതമായി.പെട്ടെന്ന് തന്നെ ഞാൻ നിലം പതിച്ചു,ഇത്രയും പെട്ടെന്ന് താഴെ എത്തിയോ എന്നിട്ട് ഞാൻ ചത്തില്ലേ എന്നൊക്കെയോർത്ത് ഞാൻ എന്റെ
💬 Comments
View all comments