Chapter Title : ശാലിനി മിസ്സിന്റെ അരഞ്ഞാണം 4 [Flying Monk]
ദേഹം മൊത്തം പരതിയതും പെട്ടെന്ന് ഒരു സുനാമി കണക്കെ വെള്ളം എന്റെ മേൽ വന്നു
പതിച്ചു.പെട്ടെന്നു ഞാൻ ഉറക്കത്തിൽ നിന്ന് ഞെട്ടിയെണീറ്റു എണീറ്റതും ചത്തില്ലല്ലോ എന്ന് ഉറപ്പു വരുത്താൻ മേല് മുഴുവൻ ഞാൻ പരതി നോക്കി ഞാൻ ആകെ നനഞ്ഞിട്ടുണ്ട്,ആ കാലകേയന്റെ ശബ്ദം വീണ്ടും എന്റെ ചെവിയിൽ എത്തിയതും ഞാൻ തല പൊക്കി നോക്കി.എന്റെ മുന്നിലൊരു ഭീകര രൂപം,ഒരു എട്ടു പത്തടി പൊക്കം കാണും
"അയ്യോ അമ്മേ പ്രേതം..."ആ രൂപത്തെ കണ്ടതും ഞാൻ പേടിച്ചു വിളിച്ചു കൂവി.അത് കേട്ടതും വീണ്ടും എന്റെ ദേഹത്തേക്ക് അടുത്ത സുനാമിയടിച്ചു.അതോടെ എനിക്ക് ബോധം വന്നു ഞാൻ കണ്ണു തിരുമി നോക്കിയതും ഇന്നലെ ബെഡിൽ കിടന്ന ഞാൻ ഇപ്പോൾ നിലത്താണ് കിടക്കുന്നത്,പിന്നെ ഞാൻ ആകെ നനഞ്ഞു കുളിച്ചിട്ടുമുണ്ട്...ഒന്നും വ്യക്തമായില്ല അല്ലേ എനിക്കും ആയില്ല...
കണ്ണൊന്നൂടെ തിരുമി കൊണ്ട് നേരെ നോക്കിയതും കണ്ടു കയ്യിൽ ജഗ്ഗും പിടിച്ചു എന്നെ നോക്കി കലിച്ചു നിൽക്കുന്ന ചെറിയമ്മയേ...
"എന്തൊക്കെ കോപ്രായമാടാ ചെക്കാ കാണിക്കണേ..."എന്നും ചോദിച്ചു കൊണ്ടവർ എന്നെ പിടിച്ചു വലിച്ചെണീപ്പിച്ചു.
"ചെറിയമ്മ എന്താ ഇവിടെ...?"ഞാൻ ബോധം വരാതെ വീണ്ടും ചോദിച്ചു.അതിനവരെന്നെ കൂർപ്പിച്ചു നോക്കിയപ്പോളാണ് ഞാൻ ഇന്നലെ എന്റെ ഫ്ലാറ്റിലല്ലല്ലോ കിടന്നേ എന്ന ബോധം എനിക്ക് വന്നത്.ഞാൻ നന്നായൊന്ന് ഇളിച്ചു കൊടുത്തു.
"ഇത്രോം നേരമായിട്ടും ഈ ചെക്കൻ ഇതെന്താ എണീക്കാത്തെ ന്ന് നോക്കാൻ വന്നതാ ഞാൻ...അപ്പൊ ദേ തലയണയും കെട്ടിപ്പിടിച്ചു ചെക്കൻ എന്തെക്കെയോ പുലമ്പുന്നു...എന്നാൽ തട്ടി വിളിച്ചാൽ എണീക്കുവോ അതുമില്ല...ചവിട്ടി താഴെയിട്ടപ്പോ അവിടെ കിടന്നും ഓരോ കോപ്രായങ്ങൾ...മുഖത്ത് വെള്ളമൊഴിച്ചാൽ പോലും എണീക്കാത്ത ഒരു ജന്തുവിനെ ഞാൻ ഇത് ആദ്യമായിട്ടാ
💬 Comments
View all comments