Chapter Title : ശാലിനി മിസ്സിന്റെ അരഞ്ഞാണം 4 [Flying Monk]
കാണണേ എന്റെ ഈശ്വരാ..."ചെറിയമ്മ ആരോടോ പറയുമ്പോലെ പറഞ്ഞു ഈശ്വരനെ വിളിച്ചു കൊണ്ട് എനിക്ക് കാര്യങ്ങൾ എനിക്ക് വ്യക്തമാക്കി തന്നു.
അപ്പൊ ഈ തള്ളയാണല്ലേ എന്റെ മിസ്സെനിക്ക് തരാൻ നിന്ന മുത്തവും തട്ടി കളഞ്ഞു എന്നെ ചവിട്ടി കൊക്കയിലിട്ടെ എന്നും ആലോചിച്ചു നിന്ന എന്നെ
"എന്താടാ വീണ്ടും നിന്ന് സ്വപ്നം കാണണോ...?" എന്ന ചോദ്യമാണ് വീണ്ടും യാഥാർഥ്യത്തിലേക്ക് കൊണ്ടു വന്നത്.
"ചെറിയമ്മക്ക് ഇതെന്താ ഞാൻ കുറച്ചു നേരം കൂടെ കിടക്കട്ടേ..."എന്നും പറഞ്ഞു വീണ്ടും കട്ടിലിലേക്ക് കയറാൻ നിന്ന എന്നെ നോക്കി
"ദേ ചെക്കാ...നീ ഇത് എന്ത് ഭാവിച്ച നേരം എത്രയായിന്ന നിന്റെ വിചാരം..." എന്നും പറഞ്ഞു ചെറിയമ്മ ഒറ്റ ചീറൽ.ഇതിനെന്താ വയ്യേ എന്നുമാലോചിച്ചു കൊണ്ട്
"മണി ഏട്ടല്ലേ ആയൊള്ളു...ഞാൻ കുറച്ചൂടെ കിടക്കട്ടെ..." എന്ന് ഞാൻ പറഞ്ഞു,ഇവിടെ വന്നാൽ ആ നേരത്താണ് എന്നെ വിളിച്ചു എണീപ്പിക്കാറ് അതിൽ കൂടുതൽ കിടന്നാൽ ഈ നിൽക്കുന്ന സാധനം ഭദ്രകാളിയാകും.
"എട്ടോ എട്ടൊക്കെ ഇനി രാത്രി...കൂടുതൽ കളിക്കാണ്ട് എണീറ്റെ സിദ്ധു...മണി പന്ത്രണ്ടായി..."എന്റെ പറച്ചില് കേട്ട് ചെറിയമ്മ പറഞ്ഞു.അത് കേട്ടതും ഞാൻ ഞെട്ടി പിണഞ്ഞു എണീറ്റു ചെറിയമ്മയെ നോക്കി.
"ഇനിയും നോക്കിയിരുന്ന് സമയം കളയാണ്ട് കുളിച്ച് വന്ന് എന്തേലും കഴിച്ചേ സിദ്ധു..."എന്റെ ഇരിപ്പ് കണ്ടവർ വീണ്ടും പറഞ്ഞു.
"എന്നിട്ട് ചെറിയമ്മ എന്താ എന്നെ വിളിക്കാഞ്ഞേ...?"ഞാൻ ചോദിച്ചതും അവരെന്നെ നോക്കി ദഹിപ്പിച്ചു,എന്നിട്ട്
"ദേ ചെക്കാ എന്നെ കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കല്ലേ...രാവിലെ വന്നപ്പോ പോത്ത് പോലെ കിടന്നുറങ്ങണെ കണ്ട് പാവല്ലേ കുറച്ചൂടെ കിടന്നോട്ടെ എന്ന് വിചാരിച്ചപ്പോ അവൻ മൂട്ടിൽ വെയിലടിക്കും വരെ കിടന്നുറങ്ങിയേക്കുന്നു...എന്നിട്ട് കുറ്റം മൊത്തം എനിക്കും...ഒന്നങ്ങു
💬 Comments
View all comments