Chapter Title : ശാലിനി മിസ്സിന്റെ അരഞ്ഞാണം 4 [Flying Monk]
വയറിന്റെ വിശപ്പ് അങ്ങ് അടക്കി.അങ്ങനെ ഞാൻ വീണ്ടും ഇറങ്ങി നടന്നു.ഒരു വെറൈറ്റിക്ക് തിരിച്ചു വീട്ടിലേക്കാണ് നടന്നത്.ഏതെക്കെയോ വഴി കയറി
ഞാൻ നടന്നു കൊണ്ടിരുന്നു,കാര്യമെന്താണെന്ന് വച്ചാൽ വന്ന വഴി ഞാൻ മറന്നു.ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാവും ഇതിനു മുന്നേ നീ ഇവിടെ തന്നെയല്ലേ താമസിച്ചിരുന്നേ എന്ന്...അതേ പക്ഷെ ഞാൻ എല്ലാം മറന്നിരിക്കണൂ...അപ്പൊ ചോദിക്കും എന്നാൽ ഫോണെടുത്ത് google മാപ്പ് നോക്കി കൂടെ എന്ന്,അതും ഞാൻ ചെറുതായി വീട്ടിൽ വെച്ചോന്ന്
മറന്നു ഇവിടെ നല്ല കുറച്ചു കാഴ്ചകൾ കണ്ടപ്പോൾ അതെടുത്തു സ്റ്റോറിയിടാലോ എന്നോർത്ത് ഫോൺ തപ്പിയപ്പോളാണ് ആ നഗ്ന സത്യം ഞാൻ മനസ്സിലാക്കിയത്.സ്റ്റോറിയുടെ കാര്യം പറഞ്ഞപ്പോളാണ് ഞാൻ ഇതുവരെ മിസ്സ് ഇൻസ്റ്റയിൽ ഉണ്ടോന്ന് നോക്കിയില്ലല്ലോ എന്നോർത്തത്,എന്നാൽ ഇപ്പോൾ തന്നെ നോക്കി കളയാമെന്നോർത്തതും ഞാൻ വീണ്ടും മൂഞ്ചി ഫോൺ വീട്ടിലല്ലേ...
അങ്ങനെ ഞാൻ എന്തും വരട്ടെ എന്ന മട്ടിൽ തേരാ പാര നടന്നു.ഇനി രക്ഷയില്ല ഞാൻ പെട്ടു എന്ന് കരുതിയിരുന്നതും എന്റെ മുന്നിൽ രണ്ട് കാവൽ മാലാഖമാർ പ്രത്യക്ഷപ്പെട്ടു.വേറെയാരുമായിരുന്നില്ല ചെറിയച്ഛന്റെ മക്കൾ എന്റെ ഡോലുവും ബോലുവും രണ്ടും ട്വിൻസാണ് ഇപ്പൊ ഏഴിലോ എട്ടിലോ എന്തോ ആണ്.അവന്മാർ എന്നെ
തന്നെ സൂക്ഷിച്ചു നോക്കുന്നുണ്ട്.അവസാനം ഞാൻ തന്നെ ആണെന്ന് മനസ്സിലായതും രണ്ടും വന്നു നടുംപ്പുറം നോക്കി രണ്ട് പെട,തന്തേടേം തള്ളേടേം അതേ സ്വഭാവം ഒരു dna ടെസ്റ്റും വേണ്ട ഇത് രണ്ടും അവരുടെ തന്നെ.അങ്ങനെ ഞാൻ അവരെയും കൂട്ടി വീട്ടിലേക്ക് നടന്നു,അല്ല അവരെന്നെയും കൂട്ടി വീട്ടിലേക്ക് നടന്നു.രണ്ടും
വാ അടക്കാതെ എന്തെക്കെയോ പറഞ്ഞു ചെവി തിന്നു കൊണ്ടിരുന്നു അതിൽ മെസ്സിയും റൊണാൾഡോയും മുതൽ ഡോണാൾഡ് ട്രമ്പ്
💬 Comments
View all comments