Chapter Title : ശാലിനി മിസ്സിന്റെ അരഞ്ഞാണം 4 [Flying Monk]
അതേ പോലെ ഇങ്ങ് തിരിച്ചു വന്നോണം..."എന്ന അവന്മാർക്കുള്ള ഭീഷണിയും തങ്കപ്പെട്ട പിള്ളേരാണേ...
ഞാൻ പുറത്തേക്കിറങ്ങി പോർച്ചിൽ നിന്ന് വണ്ടി മുറ്റത്തേക്കിറക്കിയതും അവന്മാരും വന്നു കയറി.മുത്തശ്ശിയോടും ചെറിയമ്മയോടും പറഞ്ഞു ഞങ്ങൾ ഇറങ്ങി.മുത്തച്ഛനെ കണ്ടില്ല,ചോദിച്ചപ്പോൾ കവലയിലോട്ട് ഇറങ്ങി എന്നാണ് അറിയാൻ കഴിഞ്ഞത്.
അവന്മാർ പറഞ്ഞ വഴിയിലൂടെ ഞാൻ വണ്ടിയോടിച്ചു.അതവസാനം ചെന്നു നിന്നത് ഒരു ഗോര വനത്തിനു മുന്നിലായിരുന്നു...അത്രക്ക് ഒന്നുമില്ലങ്കിലും അത്യാവശ്യം വലിയ ഒരു കാട്.അത് കണ്ടതും ഞാൻ അവന്മാരെയൊന്നു നോക്കി
"ഇവിടല്ല ഇവിടുന്നും പോണം അങ്ങോട്ട് വണ്ടി കയറൂല..."എന്റെ നോട്ടം കണ്ടതും നീരജ് എന്ന ഡോലു പറഞ്ഞു...ഓഹ് ഇവന്മാരെ നിങ്ങൾക്ക് പരിചയപ്പെടുത്തിയില്ല അല്ലേ ഒരെണ്ണം നീരജ് എന്ന എന്റെ ഡോലു മറ്റവൻ നീരവ് എന്ന ബോലു.
"തിരിച്ചു വരുമ്പോ ഇതിവിടെ കാണുവോട...?"വണ്ടിയൊതുക്കി വെച്ചു കൊണ്ട് ഞാൻ അവന്മാരോട് ചോദിച്ചു.അല്ലേ വീട്ടിൽ നിന്ന് ആവശ്യത്തിൽ കൂടുതൽ ദൂരം ഇങ്ങോട്ട് ഉണ്ടേ...
"അതൊക്കെ അവിടെ കാണും"എന്നവർ പറഞ്ഞതും ഞങ്ങൾ ആ കാതിനിടയിലൂടെ നടക്കാൻ പാകത്തിനുള്ള വഴിയിലൂടെ നടന്നു.
ഇത് കോളേജിനടുത്ത് വല്ലോം ആയിരുന്നേൽ ഇപ്പോൾ കപ്പിൾസിനെ തട്ടി ഇങ്ങോട്ട് ഒന്നും വരാൻ പോലും പറ്റില്ലായിരുന്നു അതിനു മാത്രമുള്ള കാടുണ്ട്.കുറച്ചു നടന്നതും ആ കാട് തീർന്നു.ഇതാണോ മട്ടിൽ ഞാൻ അവന്മാരെ നോക്കിയതും ഇതല്ല അവിടെ എന്ന് പറഞ്ഞവന്മാർ മേളിലേക്ക് കൈ ചൂണ്ടി ഇവന്മാർ ഇതെന്താ ആകാശത്തേക്ക്
കൈ ചൂണ്ടണേ എന്ന് നോക്കിയതും കണ്ടു ഒരു കോപ്പിലെ മല നടന്നു കയറാനുള്ള വഴിയൊക്കെയുണ്ട്.അത് കണ്ട് ഞാൻ അവന്മാരെയൊന്നു നോക്കി പണിതതാണല്ലേ എന്ന മട്ടിൽ.അതിനു അവന്മാർ ഇതൊക്കെ എന്ത് എന്ന മട്ടിൽ എന്നെ നോക്കി കൊണ്ട് എന്റെ
💬 Comments
View all comments