0%

Chapter Title : ശാലിനി മിസ്സിന്റെ അരഞ്ഞാണം 4 [Flying Monk]

Author : Flying Monk Read All Parts 95.7K

മുന്നിൽ നടന്നു,എന്തായാലും വന്നില്ലേ ഇനി അങ്ങട്ട് കയറന്നേ എന്ന ഇതിൽ അവരെ പിന്നാലെ ഞാനും.

ഒരുവിധം ഓരോ പാറകളും വലിഞ്ഞു വലിഞ്ഞൊരു വിധം ഞാൻ കയറി കൊണ്ടിരുന്നപ്പോൾ അവന്മാർ പുല്ല് പോലെ കയറി പോണുണ്ട്.അങ്ങനെ വലിഞ്ഞു അതിനു മുകളിൽ കേറിയ ഞാൻ നന്നായൊന്ന് കിതച്ചു.കയറിയ ക്ഷീണമെല്ലാം അവിടുത്തെ കാഴ്ചയും തണുത്ത കാറ്റും കൂടെയായപ്പോൾ താനെയില്ലാതെയായി.കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന നെൽപ്പാടം അതിനിടയിലൂടെ

വളഞ്ഞു പുളഞ്ഞൊഴുകുന്ന ഒരു തോട് മൊത്തത്തിൽ ഒരു പ്രകൃതി രമണിയത.അതും ആസ്വദിച്ചു നിന്നപ്പോളേക്കും അവന്മാരുടെ വിളി വന്നു.കുറച്ചു അപ്പുറത്തുള്ള ഒരു മരത്തിന്റെ അടിയിലാണ് രണ്ടും ഞാനും അങ്ങോട്ട് നടന്നു.ആ മരത്തിനു അടിയിലിരുന്നതും ഒരു കുളിര് ഒരു പ്രത്യേക സുഖം.അങ്ങനെ അവിടെ കുറച്ചു നേരം അവിടെയിരുന്നും കുറേ

ഫോട്ടോകൾ എടുത്തും ഞങ്ങൾ അവിടെന്ന് ഇറങ്ങി.അവിടെ വെച്ചാണ് മലയിലാണ് ആദ്യം മഴ പെയ്യുക എന്നത് ഞാൻ ശരിക്കു മനസ്സിലാക്കിയത്.അത്രോം നേരം തെളിഞ്ഞു നിന്ന മാനം നിമിഷ നേരം കണ്ടു കറുത്തിരുണ്ടു പിന്നെ അതികം താമസമൊന്നുമില്ലാതെ അങ്ങ് പെയ്തു പെയ്ത്തെന്ന് പറഞ്ഞാൽ ഒരുമാതിരി പെയ്ത്ത്.ആ മഴയും കൊണ്ട്

കേറിയത് മൊത്തം കയറിയതിനേക്കാൾ കഷ്ട്ടപ്പെട്ടു ഞങ്ങൾ ഇറങ്ങി.താഴെ എത്തിയതും വണ്ടിയുമെടുത്ത് ഒറ്റ കുതിപ്പായിരുന്നു വീട്ടിലേക്ക്.ആ മഴയും കൊണ്ടുള്ള പോക്ക് നല്ല രസമുണ്ടായിരുന്നു പക്ഷെ ഈ മഴ മുഖത്ത് വന്നടിക്കണത് ഓഹ് അൺസഹിക്കബിൾ.

വീട്ടിലെത്തിയതും ഞങ്ങൾക്ക് മൂന്നിനും പൊതിരെ കിട്ടി.ഒന്നുല്ലേലും ഞാൻ ഒരു ഡിഗ്രിക്ക് പഠിക്കുന്ന ചെക്കനാ എന്നെങ്കിലും ഓർക്കണ്ടേ...ഭാഗ്യത്തിന് ഇസ്തിരിപെട്ടിയൊന്നും കയ്യിൽ കിട്ടിയില്ല അല്ലെങ്കിൽ അതിനും അടിച്ചേനെ ദുഷ്ട്ട.പിന്നെ മുത്തച്ഛനും മുത്തശ്ശിയുമൊക്കെ ഇടപ്പെട്ടാണ് പ്രശ്നം ഒത്തു തീർപ്പാക്കിയത്.എന്തോ ഭാഗ്യത്തിന് ഉച്ചക്ക്

💬 Comments

View all comments