Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 10 [SmiTHA]
വരാമല്ലോ..."
അവൾ മുഖം തെളിഞ്ഞു എന്ന് വരുത്തി.
തിളയ്ക്കാൻ തുടങ്ങിയ പാലിലേക്ക് അവൾ ഇഞ്ചിയും ഏലക്കായുമിട്ടു. പിന്നെ പൊടിയും.
"കാര്യം എന്താണ് എന്ന് വെച്ചാൽ നാല് ദിവസങ്ങൾ കഴിഞ്ഞ് പോകണം..."
ചായ ഇളക്കുന്നത് നിർത്തി മെഹ്‌നൂർ ഫൈസലിനെ നോക്കി.
"യൂസുഫ്!"
അവൾ നേരിയ പരിഭ്രമത്തോടെ വിളിച്ചു.
"ഇത്ര പെട്ടെന്ന്...!"
"ആ ...അതെ ..."
അവളുടെ ചേർത്ത് നിർത്തി അയാൾ പറഞ്ഞു.
"മാത്രമല്ല നാല് ദിവസങ്ങൾ കഴിഞ്ഞ് നീയും സുൾഫിക്കറും ആദ്യം ...നിങ്ങൾ രണ്ടുപേരും ആദ്യം പോകണം..എന്റെ ടിക്കറ്റ് അത് കഴിഞ്ഞാണ്..."
ആ വാർത്ത അവളെ വല്ലാതെ ഭയപ്പെടുത്തി.
"യൂസുഫ് എന്തായീ പറയുന്നേ?"
അവളുടെ സ്വരത്തിൽ സങ്കടവും അസഹ്യതയുമുണ്ടായിരുന്നു.
"ഞാനും മോനും ഒറ്റയ്ക്കോ!"
"മെഹ്‌നൂർ..അത്..!"
അയാൾ വിശദീകരിക്കാൻ ശ്രമിച്ചു.
"ലണ്ടനിൽ ഇപ്പോൾ വേൾഡ് എക്കണോമിക് ഫോറം ...കോമൺവെൽത്ത് ഗെയിംസ് ഒക്കെ നടക്കുന്നു..ഫ്‌ളൈറ്റ് ഒക്കെ ഏകദേശം ബുക്ഡ് ആണ്...ഒരുമിച്ച് കിട്ടില്ല...ഇതത്ര വലിയ കാര്യമാണോ മെഹ്‌നൂർ? എട്ടര മണിക്കൂർ മാത്രമല്ലേ ഉള്ളൂ ഇവിടുന്ന് ലണ്ടനിലേക്ക് ..? അവിടെ എത്തിയാൽ നമ്മുടെ റഹ്മത്ത് മലയാവാലയും ഷിഫയും ഒക്കെ നിന്നെയും മോനെയും കൂട്ടാൻ വരും ...പ്ലെയിനിൽ കയറുന്നു, ഇരിക്കുന്നു, അവിടെ എത്തുന്നു ..എല്ലാം പെട്ടെന്ന് ...തീരും ..ദാ ചായ തിളച്ച് പോകാൻ തുടങ്ങുന്നു.."
"എന്റെ റബ്ബേ! ഒറ്റയ്ക്ക് ഞാനും മോനും"
വല്ലാത്ത അസന്തുഷ്ടിയോടെയാണ് മെഹ്‌നൂർ ആ വാർത്ത സ്വീകരിച്ചത്.
"നീയും മോനുമുള്ളപ്പോൾ ഒറ്റയ്ക്കെങ്ങനെയാ? രണ്ടുപേരില്ലെ?"
അയാൾ ചിരിച്ചു.
സമയബോധമില്ലാത്ത അയാളുടെ ഫലിതത്തെ അവൾ അരോചകത്തോടെ സ്വീകരിച്ചു.
"ഇപ്പോൾ പോയില്ലെങ്കിൽ ഒന്നും നടക്കില്ല എന്റെ പെണ്ണെ.."
അവളെ വീണ്ടും ചേർത്ത് പിടിച്ച് അയാൾ പറഞ്ഞു.
"നമുക്ക് എങ്ങനെയും ജീവിക്കാം..നമ്മുടെ മോൻ അൽപ്പം കൂടി മെച്ചപ്പെട്ട ഒരു ജീവിതം അര്ഹിക്കുന്നില്ലേ ...അതൊക്കെ ഓർത്തല്ലേ ഞാൻ ..അല്ലാതെ നമ്മുടെ രാജ്യത്തെ മറന്നാണോ?"
ഒരാശ്വാസത്തിനെന്നപ്പോലെ അവൾ അയാളുടെ നെഞ്ചിൽ ചാരി.
**************************************************************
ഓപ്പറേഷൻ ഡെവിളിനു രണ്ടു ദിവസങ്ങൾക്ക് മുമ്പ് .
മനസ്സില്ലാമനസ്സോടെയാണെങ്കിലും മെഹ്‌നൂരിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തി.
ഇനി പൂർത്തിയാക്കാൻ പ്രധാനപ്പെട്ട ഒരു ജോലി കൂടി ബാക്കിയുണ്ട്.
ഫൈസൽ ഫിർദൗസ് ഫ്‌ളവർ ഷോപ്പിലേക്ക് ബൈക്കോടിച്ചു.
കറാച്ചിയിലെ അയൂബ് ഖാൻ തെരുവിലാണ് അത്.
ഫൈസൽ
💬 Comments
View all comments