0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 10 [SmiTHA]

Author : സ്മിത Read All Parts 254

ചെല്ലുമ്പോൾ ഷോപ്പുടമ സയ്യദ് വസിം കോട്ടാവാല കസേരയിൽ ചാരികിടന്ന് ഉറങ്ങുകയായിരുന്നു. ടി വിയിൽ "ദിൽ വാലെ ദുൽഹനിയാ ലേ ജായേംഗേ" യിലെ "മേരെ ഖ്വാബോ മേ ജോ ആയെ" എന്ന പാട്ട് തകർക്കുകയായിരുന്നു.

കാജലിന്റെ ചുവടുകളിലെ ഭംഗിയിലേക്ക് ഫൈസൽ നോക്കി നിന്നു.

പിന്നെ തെരുവിലേക്ക് കണ്ണുകളോടിച്ചു.

സാമാന്യം നല്ല തിരക്കുണ്ട് തെരുവിൽ.

ഫ്‌ളവർ ഷോപ്പും മോശമല്ലാത്ത രീതിയിൽ ആളുകളെ ആകർഷിച്ചിട്ടുണ്ട്.

പക്ഷെ കടയുടമ വസീം കോട്ടാവാലയ്ക്ക് അതൊന്നും ബാധകമല്ല.

ഫൈസൽ അയാളുടെ തോളിൽ ആദ്യം പതിയെയും പിന്നെ അമർത്തിയും തൊട്ടു.

"ങ്ഹേ!! ആരാ?എന്താ?"

അയാൾ പെട്ടെന്ന് ഉറക്കമുണർന്ന് ചുറ്റും നോക്കി.

"ഇവിടെ..ഇവിടെ..."

ചിരിച്ചുകൊണ്ട് ഫൈസൽ പറഞ്ഞു.

"ഓഹ്! ഫൈ ...ആ യൂസുഫ് നീയോ...?"

അയാൾ പെട്ടെന്ന് എഴുന്നേറ്റു.

ഫൈസൽ കടയിലെ തിരക്കിലേക്ക് നോക്കി. പിന്നെ വസീമിന്റെ മുഖത്തേക്കും. അയാൾ പാതയുടെ അപ്പുറത്തുള്ള കോഫീ ഷോപ്പിലേക്ക് കണ്ണുകൾ കാണിച്ചു.

അവർ ഇരുവരും ഫ്ലവർ ഷോപ്പിൽ നിന്നുമിറങ്ങി.

"ഞാൻ കഴിഞ്ഞാഴ്ച പറഞ്ഞിരുന്ന സാധനം നാളെ കഴിഞ്ഞ് ഏഴുമണിയാകുമ്പോൾ കിട്ടണം,"

കോഫിഷോപ്പിലേക്ക് നടക്കവേ ഫൈസൽ വസീമിനോട് പറഞ്ഞു.

"നിങ്ങളുടെ ഹൈറ്റിലും വണ്ണത്തിലുമുള്ള ബോഡി റെഡിയാണ്...ഫ്രീസറിൽ ഉണ്ട്..ലേഡിയ്ക്ക് മെഹ്‌നൂർ ബാബിയേക്കാൾ അൽപ്പം കൂടി തടിയുണ്ടാവും ...പക്ഷെ ..എട്ടു വയസ്സുള്ള ആൺകുട്ടി ...ലാഹോർ ..ആഗാഖാൻ മെഡിക്കൽ കോളേജിൽ ഏഴ് ദിവസങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്നു ഒന്ന് ..പക്ഷെ..."

"വസീം!"

ഫൈസലിന്റെ ശബ്ദത്തിൽ അസഹിഷ്ണുതയേറി.

അപ്പോഴേക്കും അവർ കോഫി ഷോപ്പിൽ എത്തിയിരുന്നു. അതിന്റെ മുറ്റത്ത് നിന്നിരുന്ന ഒരു നീം മരച്ചുവട്ടിൽ കസേരകളിൽ അവർ അഭിമുഖമായി ഇരുന്നു.

"ഓപ്പറേഷൻ നാളെയാണ്..."

"അറിയാം..."

വസീം പറഞ്ഞു.

"ഗൗതം സാറിന്റെ മെസേജ് ഉണ്ടായിരുന്നു ..."

"എന്നിട്ട് ഗ്രൗണ്ട് ക്രൂവിന്റെ ചുമതല വസീമിനല്ലേ! ആ ആൾ ആണോ ഇതുവരെയും സാധനം എത്തിയില്ല എന്ന് പറയുന്നേ?"

"ക്ഷമിക്ക് ഫൈസൽ ഭായി,"

വസീം ചിരിച്ചു.

"നിങ്ങൾ എനിക്ക് തന്ന ലാസ്റ്റ് ഡേറ്റ് നാളെയല്ലേ? സാധനം അതിന് മുമ്പ് എത്തിച്ചാൽപോരെ?"

അപ്പോൾ വസീമിന്റെ മൊബൈൽ റിങ് ചെയ്തു.

സ്‌ക്രീനിലേക്കുനോക്കിയ വസീം അദ്‌ഭുതപ്പെട്ടു.

"ശ്ശ് ..!"

അയാൾ ഫൈസലിനെ നോക്കി പറഞ്ഞു.

"കൃത്യ സമയത്താ നിങ്ങള് വന്നത്"

അയാൾ ഫോൺ

💬 Comments

View all comments