Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 10 [SmiTHA]
അറ്റൻഡ് ചെയ്തു.
"എന്താ ..നാളെയോ ..ഉച്ചകഴിഞ്ഞ് ..ഓക്കേ ..സേഫ് അല്ലെ ...ഓക്കേ ..നന്ദി..."
"ആരാണ്?"
"ഷാബന്ദറിൽ നിന്നാ..."
വസീം പറഞ്ഞു.
"ത്രൂ സീ റൂട്ട് ...എട്ടു വയസ്സുള്ള ഒരാൺകുട്ടിയുടെ ബോഡി നാളെ ഉച്ചകഴിഞ്ഞ് ഇവിടെ എത്തും ...മൂന്ന് ബോഡിയും ഏഴ് മണിക്ക് മുമ്പ് തന്നെ നിങ്ങളുടെ വീട്ടിലെത്തിയിരിക്കും ഫൈസൽ ഭായി..." **************************************************** ഓപ്പറേഷൻ ഡെവിൾ സംഭവിക്കുന്നതിന് അഞ്ച് മണിക്കൂറുകൾ മുമ്പ്.സമയം: ഏഴ് പതിനഞ്ച്.
ജിന്നാ ഇന്റർനാഷനൽ എയർപോർട്ട് കറാച്ചി.
എയർപോർട്ട് ലോബിയിൽ സാമാന്യം തിരക്കുണ്ടായിരുന്നു.
ഫൈസൽ മെഹ്‌നൂറിന് അവസാന നിർദ്ദേശങ്ങൾ നൽകികൊണ്ടിരുന്നു.
"ആദ്യമായി പ്ലെയിനിൽ കയറുകയാണ് എന്നൊന്നും കരുതണ്ട,"
അയാൾ അവളുടെ തോളിൽ പിടിച്ചു.
"നിന്നെ കണ്ടാൽ എന്നും ഫ്‌ളൈറ്റിൽ കയറുന്ന പെണ്ണിനെ പോലെ തന്നെയുണ്ട്. അത്രയ്ക്കല്ലേ ഗ്ളാമർ!"
"പറഞ്ഞ് സുഖിപ്പിക്കണ്ട!"
അവൾ ഇഷ്ട്ടക്കേടോടെ, അതിലേറെ സങ്കടത്തോടെ പറഞ്ഞു.
"അബ്ബൂ,"
കൊച്ച് സുൾഫിക്കർ വിളിച്ചു.
"അപ്പോൾ എന്നെ കണ്ടാലോ?"
"നിന്നെകണ്ടാലോ ? എന്തിനാ പ്രത്യേകിച്ച് പറയുന്നേ? ഈ പ്ലെയിനിന്റെ പൈലറ്റ് അല്ലെ നീ!"
സുൾഫിക്കർ ആഹ്ലാദത്തോടെ ചിരിച്ചു.
"പറഞ്ഞത് കേട്ടല്ലോ ..."
ഫൈസൽ ടാർമാക്കിലേക്ക് വിരൽ ചൂണ്ടി.
"അതാണ് നിങ്ങളുടെ ഫ്‌ളൈറ്റ് ...ജസ്റ്റ് ടിക്കറ്റിൽ ഡീറ്റയിൽസ് ഒക്കെ ഉണ്ട് ...പിന്നെ എന്തിനും ഹെൽപ്പിനായി എയർഹോസ്റ്റസ്മാരും...പൊയ്ക്കോളൂ സമയമായി"
"അപ്പോൾ യൂസുഫ് ...യൂസുഫ് അവിടെ വരെ വരുന്നില്ലേ?"
അവൾ വിതുമ്പുന്ന മുഖത്തോടെ ചോദിച്ചു.
"എനിക്ക് ..മെഹ്‌നൂർ ..എനിക്ക് ഇതിനപ്പുറത്തേക്ക് വരാൻ പറ്റില്ല ...ഡോണ്ട് വറി ..."
മെഹ്‌നൂറും സുൾഫിക്കറും എൻട്രൻസ് കടന്ന് പോയി.
ആ പോക്ക് ഫൈസൽ നോക്കി നിന്നു.
മെഹ്‌നൂർ തിരിഞ്ഞു നോക്കി.
അവളുടെ ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു.
കണ്ണുകളിൽ നിന്ന് ധാരധാരയായി നീർ പൊടിഞ്ഞുകൊണ്ടിരുന്നു.
കുരുക്ക് വീണ ഹൃദയത്തോടെ ഫൈസൽ അവളെ നോക്കി.
"അബ്ബൂ..."
സുൾഫിക്കർ തിരിഞ്ഞ് നിന്ന് അയാളെ വിളിച്ചു.
അയാൾ പുഞ്ചിരിയോടെ അവനെ നോക്കി.
അവസാനമായി മെഹ്‌നൂർ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി.
നെഞ്ചിൽ കൈ വെച്ച് ശ്വാസം മുട്ടി ഫൈസൽ അവിടെ നിന്ന് പിൻവാങ്ങി.
********************************************* ഓപ്പറേഷൻ ഡെവിൾ സംഭവിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് . സമയം എട്ട് പത്ത്.
തിരിഞ്ഞു നോക്കി വിതുമ്പുന്ന മെഹ്‌നൂറിനെയും
💬 Comments
View all comments