0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 10 [SmiTHA]

Author : സ്മിത Read All Parts 259

പുഞ്ചിരിക്കുന്ന സുൾഫിക്കറിന്റെയും മുഖങ്ങളോർമ്മിച്ച് ഫൈസൽ ടെറസ്സിൽ ഇരിക്കുമ്പോൾ താഴെ ഒരാംബുലൻസ് വന്നു നിന്നു.

പെട്ടെന്ന് അയാൾ താഴേക്ക് ഓടിയിറങ്ങി.

"ജയ് ഹിന്ദ്,സാബ്!"

ആംബുലൻസിലെ ഡ്രൈവർ പറഞ്ഞു.

"ജയ് ഹിന്ദ്!"

ഫൈസൽ പ്രത്യഭിവാദ്യം ചെയ്തു.

ഫൈസൽ ചുറ്റും നോക്കി. ചുറ്റും വിജനമാണ്. വഴിവിളക്കുകൾ പ്രകാശിക്കുന്നുണ്ടെങ്കിലും പാതയോരത്തെ സിനോവ് മരങ്ങളുടെ പന്തലിപ്പ് ആ ഭാഗത്ത് ഇരുട്ട് നൽകിയിരുന്നു.

ഫൈസൽ ഡ്രൈവറെ കണ്ണ് കാണിച്ചു.

അപ്പോൾ ആംബുലൻസിന്റെ ഡോർ തുറക്കപ്പെട്ടു.

ആംബുലൻസിൽ വന്നവർ മൂന്ന് സ്ട്രെക്ച്ചറുകളിൽ മൂന്ന് ശവങ്ങൾ പുറത്തേക്കെടുത്തു.

മൂന്നു ശവങ്ങളെയും അവർ ഫൈസലിന്റെ ബെഡ് റൂമിൽ കിടത്തി.

പിന്നെ അയാളെ സല്യൂട്ട് ചെയ്ത് അവർ പോയി.

ആംബുലൻസ് ഡ്രൈവറെ കൈ വീശിക്കാണിച്ചതിനു ശേഷം ഫൈസൽ കിടപ്പുമുറിയിലേക്ക് കുതിച്ചു.

സ്ത്രീയുടെയും കുട്ടിയുടെയും ശവങ്ങളെ അയാൾ കിടക്കയിൽ കിടത്തി.

പുരുഷ ശവം അയാൾ നിലത്തും.

സ്ത്രീയുടെയും കുട്ടിയുടെയും മുഖത്തേക്ക് അയാൾ സൂക്ഷിച്ച് നോക്കി.

എയർ പോർട്ട് ലോബിയിലേ എൻട്രൻസിൽ വെച്ച് തന്നെ നോക്കി കരഞ്ഞ മഹ്‌നൂറിനെ അയാൾ ഓർത്തു.

തന്നെ നോക്കി പുഞ്ചിരിച്ച കൊച്ച് സുൾഫിക്കറിന്റെ ഓമനത്തമുള്ള മുഖത്തേക്കും.

പെട്ടെന്ന് അയാൾക്ക് അവരെ കാണണമെന്ന് തോന്നി.

എന്നാൽ, ഇന്ത്യയുടെ ത്രിവർണ്ണ പതാക അയാളുടെ മനസ്സിലേക്ക് ഓടിയെത്തി.

ദേശീയ ഗാനത്തിന്റെ ശബ്ദവും.

അപ്പോൾ അയാൾ കർത്തവ്യനിരതനായി.

"സമയമില്ല അധികം,"

കരുതി വെച്ചിരുന്ന പെട്രോൾ കാൻ എടുത്തുകൊണ്ട് അയാൾ സ്വയം പറഞ്ഞു.

"ഇന്നാണ് ദാവൂദ് ഇബ്രാഹിമിനെ ജീവനോടെ പിടിക്കേണ്ടത്...! ഇന്നാണ് അയാൾ ഹോട്ടൽ ഷെറാട്ടണിൽ വരുന്നത്...! അവിടെ തന്റെ സഹപ്രവർത്തകർ ഷഹാനയും സിദ്ധാർഥും അർജ്ജുൻ റെഡ്‌ഡിയുമുണ്ട്.”

മൂന്ന് ശവങ്ങളെയും അയാൾ ജൂട്ട് ക്ളോത്ത് കൊണ്ട് ബന്ധിച്ചു.

ജൂട്ട് തുണിയുടെ മുന്നറ്റങ്ങളും ഒരു സ്പോഞ്ച് ബാറിൽ കെട്ടി.

സ്പോഞ്ച് ബാർ മുറിയുടെ മൂലയിൽ വെച്ചു.

സ്പോഞ്ച് ബാറിന് മുകളിൽ മടക്കിയ കാഡ് ബോഡ് പേപ്പറിൽ അയാൾ ഒരു വലിയ മെഴുക് തിരി കത്തിച്ചു.

ഒരു മണിക്കൂർ കഴിയുമ്പോൾ ആ മെഴുക് തിരി കത്തി തീരും.

കാഡ് ബോഡിലേക്ക് തീയിറങ്ങും.

പെട്രോൾ നനച്ച ജൂട്ട് നാടയിലൂടെ തീ സഞ്ചരിച്ച് ശവങ്ങളിലെത്തും.

പെട്രോളിൽ കുതിർന്ന മൂന്ന് ശവങ്ങൾ കത്തിക്കരിയുന്നതോടൊപ്പം ഗ്യാസ്

💬 Comments

View all comments