0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 10 [SmiTHA]

Author : സ്മിത Read All Parts 260

സിലിണ്ടറിൽ കണക്റ്റ് ചെയ്ത ജൂട്ട് നാടയ്ക്കും തീപിടിക്കും.

സ്ഫോടനം സംഭവിക്കും.

ഒരു മണിക്കൂർ കഴിഞ്ഞ്.

അപ്പോൾ താൻ ഹോട്ടൽ ഷെറാട്ടണിൽ ആയിരിക്കും.

അവിടെനിന്ന് ദാവൂദിനെ കടത്തും.

അർജ്ജുൻ റെഡ്ഢിയുടെ ജാഗ്വർ പത്തുമണിക്കൂർ യാത്രയ്ക്ക് ശേഷം ഗുജറാത്തിൽ, റാൻ ഓഫ് കച്ചിൽ എത്തും. അവിടെ കാത്തിരിക്കുന്ന "റോ" യുടെ ചീഫ് ഗൗതം ഭാസ്ക്കറിന് ദാവൂദിനെ കൈ മാറിയതിന് ശേഷം താൻ ബോംബെയ്ക്ക് പോകും.

അവിടെ നിന്ന് ലണ്ടൻ ഹീത്രൂവിലേക്ക് താൻ പറക്കും.

ഖുദാ...!

അയാളുടെ കണ്ണുകൾ പ്രാർത്ഥനയിൽ അടഞ്ഞു.

കണ്ണുകളിലെ ഇരുട്ടിൽ മെഹ്‌നൂറും സുൾഫിക്കറും പ്രകാശങ്ങളായി പുഞ്ചിരിച്ചു.

"കാത്തിരിക്ക് രണ്ടു നാൾ..."

അയാൾ മന്ത്രിച്ചു. ഓപ്പറേഷൻ ഡെവിൾ സംഭവിക്കാൻ മൂന്ന് മണിക്കൂർ മുമ്പ്.

ഹാമിൽട്ടൺ സ്ട്രീറ്റ്, കറാച്ചി.

ലെഹങ്കാ ചോളിയണിഞ്ഞതിന് ശേഷം പർവീൺ ഖുർഷിദാ നീളമുള്ള കണ്ണാടിയിൽ ഭംഗി നോക്കുകയായിരുന്നു. തെരുവിൽ ഏത് നേരവും അഫ്ത്താഫിന്റെ രൂപം പ്രത്യക്ഷപ്പെടാം. ഇന്ന് കഴിഞ്ഞാൽ പിന്നെ കുറേദിവത്തേക്ക് അഫ്ത്താഫ് ഭുഖ്നൂറിലെ തന്റെ തറവാട്ട് വീട്ടിലേക്ക് മടങ്ങിപ്പോകുമെന്നാണ് പറഞ്ഞത്.

തിരിച്ച് എന്നാണു എന്ന് ചോദിച്ചപ്പോൾ ഒന്നും മിണ്ടിയില്ല.

പറയാതെ ഒരു നാൾ കയറിവരും. ഒരു ചുമട് സാധനങ്ങളും അളവിലേറെ പണവുമായി.

ഒന്നും താൻ സ്വീകരിക്കാൻ വിസമ്മതിച്ചാലും അതെല്ലാം സ്വയം ഷെൽഫിൽവെച്ച് പൂട്ടി താക്കോൽ തന്റെ കയ്യിൽ വരും.

മെഹന്ദിയും സനൂരുമണിഞ്ഞ് ഒരു ശാദി മഹലിൽ അഫ്താഫിനോടൊപ്പമിരിക്കുന്നത് എപ്പോഴും താൻ സ്വപ്നം കാണാറുണ്ട്.

പുരോഹിതന്റെ ചോദ്യത്തിന് ശേഷം "കബൂൽ" പറയാൻ കൊതിക്കാറുണ്ട്.

പക്ഷേ അത് സ്വപ്നമായും കൊതിയായും മാത്രം മനസ്സിലുരുന്നാൽ മതി.

പടച്ചവനെക്കാളും സ്ഥാനമാണ് താൻ അഫ്ത്താഫിന് കൊടുക്കുന്നത്.

പലരുടെയും മൂത്രവും രേതസ്സും ഉമിനീരും മർദ്ദനങ്ങളും മലിനമാക്കിയ തന്റെ ആത്മാവിനെയും ദേഹത്തേയും വിമോചിപ്പിച്ചവനാണവൻ.

അവന്റെ വെപ്പാട്ടിയായി എങ്കിലും ജീവിക്കുകയെന്നത് ഒരു രാജകീയ പദവിയാണ് തനിക്ക്.

അപ്പോൾ കണ്ണാടിയിൽ അവൾ സിദ്ധാർത്ഥിന്റെ രൂപം കണ്ടു.

"അഫ്താഫ്!"

അവൾ ആഹ്ലാദത്തോടെ പിൻ തിരിഞ്ഞു നോക്കി.

പിന്നെ ഓടി അവന്റെ ദീർഘവും ദൃഢവുമായ ദേഹത്തെ ആലിംഗനം ചെയ്തു.

"എന്താ പറ്റിയെ നിനക്ക്? ഞാനല്പം മുമ്പ് പുറത്തേക്ക്പോയതല്ലേയുള്ളൂ?"

"അറിയില്ല..."

അവന്റെ നെഞ്ചിൽ മുഖം ചേർത്ത് അവൾ പറഞ്ഞു.

"ഇന്ന് രാത്രി നീ

💬 Comments

View all comments