Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 10 [SmiTHA]
പോവുകയല്ലേ? "
അവൻ ഒന്നും മിണ്ടിയില്ല. അവൻ വാച്ചു നോക്കി. ആറുമണി. ഓപ്പറേഷൻ ഡെവിൾ തുടങ്ങാൻ ഇനി മൂന്ന് മണിക്കൂർ ബാക്കി. ഇവിടുന്ന് പത്ത് മിനിറ്റ് ദൂരം ഹോട്ടൽ ഷെറാട്ടണിലേക്ക്.
"വാ..."
അയാൾ പറഞ്ഞു.
"നമുക്കൊന്ന് പുറത്ത് പോകാം..."
അവൾ അദ്‌ഭുതത്തോടെ അയാളെ നോക്കി.
പുറത്ത് പോകുന്ന കാര്യം അയാൾ പറഞ്ഞിരുന്നില്ല.
വീടുപൂട്ടി അവർ പുറത്തേക്കിറങ്ങി.
ബൈക്കിന് പിമ്പിൽ ഇരിക്കുമ്പോൾ കാറ്റിന്റെ മണം അവൾ മൂക്ക് വിടർത്തി ആസ്വദിച്ചു. അഫ്താഫിനോടൊപ്പം ഈ പൂമണം തനിക്കറിയണമെങ്കിൽ എത്ര നാൾ ഇനി കാത്തിരിക്കണം!
ഒരു വഴിയോര റസ്റ്റാറൻറ്റിന്റെ മുമ്പിൽ അയാൾ ബൈക്ക് നിർത്തി.
റെസ്റ്റോറൻറ്റിന് പുറത്ത് ബിർച്ച് മരങ്ങളുടെ പന്തലിപ്പിനടിയിൽ കസേരകളിൽ അവർ അഭിമുഖമായി ഇരുന്നു. വെയിറ്ററോട് അയാൾ ടർക്കി ബിരിയാണി ഓർഡർ ചെയ്തു.
പർവീൺ അദ്‌ഭുതത്തോടെ അയാളെ നോക്കി.
"എനിക്കത് ഇഷ്ടമാണ് എന്ന കാര്യം ഇപ്പൊഴും അഫ്താഫ് ഓർത്തിരിക്കയാണോ?"
അയാൾ പുഞ്ചിരിച്ചു.
അയാളുടെ കണ്ണുകളിലേക്ക് തന്നെ അവൾ നോക്കിയിരുന്നു. സിദ്ധാർഥും അവളുടെ കത്തുന്ന സൗന്ദര്യത്തെ കണ്ണുകളാൽ പൊതിഞ്ഞു.
"ആളുകള് കാണും കേട്ടോ,"
"കാണട്ടെ..."
അയാൾ പറഞ്ഞു.
"എന്റെ പെണ്ണല്ലെ നീ ?"
അവൾ മേശപ്പുറത്തിരുന്ന അയാളുടെ കയ്യിൽ പിടിച്ചു.
"ആളുകൾ കാണും,"
അയാൾ പറഞ്ഞു.
"കാണട്ടെ,"
അവൾ പറഞ്ഞു.
"എന്റെ ചെക്കനല്ലേ നീ..?"
ബിരിയാണി കഴിച്ച് കൈ കഴുകി തുടച്ച് വന്ന് പർവീണ തിരികെ കസേരയിൽ ഇരുന്നപ്പോഴാണ് അടുത്തുള്ള മേശക്കടുത്തുന്ന ഒരു തടിയനെ കാണുന്നത്.
അവൾ ഭയം കൊണ്ട് വിറച്ചു.
അയാൾ കാണാതിരിക്കാൻ അവൾ സിദ്ധാർത്ഥ് ഇരുന്ന കസേരയിൽ ഇരുന്നു.
"ങ്ഹേ,നീ അവിടെയിരുന്നോ?"
കൈ കഴുകി തിരികെയെത്തിയ സിദ്ധാർത്ഥ് അവളോട് ചോദിച്ചു. അയാൾ എന്നിട്ട് പർവീണ ഇരുന്ന കസേരയിൽ ഇരുന്നു.
അപ്പോഴാണ് സിദ്ധാർത്ഥ് അവളുടെ മുഖം ശ്രദ്ധിക്കുന്നത്. ഭയന്ന്. വിഹ്വലയായി...!
"എന്താ?"
അയാൾ ചോദിച്ചു.
അവൾ കണ്ണുകൾ കൊണ്ട് തന്റെ പിമ്പിൽ ഇരിക്കുന്നയാളെ ആംഗ്യം കാണിച്ചു.
സിദ്ധാർത്ഥ് ഉടനെ വോയിസ് മാഗ്നിഫയർ എടുത്ത് കാതിൽ തിരുകി.
"ഒരു കിളിയെ തപ്പി ഇറങ്ങിയതാ..."
മാഗ്നിഫൈ ചെയ്യപ്പെട്ട അനേകം ശബ്ദങ്ങൾക്കിടയിൽ ഒരു പരുക്കൻ ശബ്ദം അയാൾ ശ്രദ്ധിച്ചു.തടിയൻ അയാൾക്കഭിമുഖമായി ഇരിക്കുന്ന ഒരാളോട് സംസാരിക്കുകയാണ്.
💬 Comments
View all comments