Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 10 [SmiTHA]
മിക്കവാറും ഒരു ഇറാനി.
"എന്റെ കൂട്ടിൽ കെടന്ന കിളിയാരുന്നു ... കൊറേ വെടുങ്കൻമാരുടെ കയ്യിൽ അവളെ കച്ചോടം ചെയ്യാൻ കൊടുത്തുവിട്ടതാ ...ഈ കറാച്ചിയിൽ വെച്ച് അവമ്മാർക്കിട്ട് പൊട്ടിച്ച് ഏതോ ഒരുത്തൻ അവളെ പൊക്കി... ..അവളെ വീണ്ടും പൊക്കാൻ ഇറങ്ങിയതാ ഞാൻ. അവനിട്ട് പൊട്ടിച്ചിട്ട്....അവളോര്ത്തി കൂടെയുണ്ടെങ്കിൽ ഒരു പത്തുകൊല്ലം വേറെ പണിക്ക് ഒന്നും പോകണ്ട. അവളെ വെച്ച് മാസാമാസം ലക്ഷങ്ങൾ ഉണ്ടാക്കാം. അമ്മാതിരി ഒരു ചരക്കാ.. "
"അവളുടെ ഫോട്ടോ എന്തെങ്കിലും?"
തടിയന്റെ വിവരണം കേട്ട് കൊതിയടക്കാതെ ഇറാനി ചോദിച്ചു.
"ഒന്നുമില്ല ..ഇവിടെ എവിടെയെങ്കിലും കാണും..അവളേം കൊണ്ടല്ലാതെ ഞാൻ പോകില്ല...അവള് ചത്ത് പോയി എന്നാ അവൾ പണ്ട് കഴിഞ്ഞിരുന്ന വേശ്യാലയത്തിന്റെ നടത്തിപ്പുകാരൻ വിശ്വസിക്കുന്നെ..വേറെ പിമ്പുകൾക്കോ കച്ചോടക്കാർക്കോ അവളെ പറ്റി അറിയില്ല...!"
അത് പറഞ്ഞ് അയാൾ എഴുന്നേറ്റു.
"ഇവിടെ അടുത്താ എന്റെ മുറി,"
തടിയൻ ഇറാനിയോട് പറഞ്ഞു.
"ഒരു ഗുളികയുണ്ട്..അത് കൊണ്ടരാൻ മറന്നു. സമയത്തിന് കഴിച്ചില്ലേൽ ഗ്യാസിളകും. ഞാനത് കഴിച്ചിട്ട് വരാം..."
അയാൾ പുറത്തെക്ക് നടന്നു.
'നിക്കാബ് കൊണ്ട് മുഖം മറയ്ക്ക്,"
സിദ്ധാർത്ഥ് പർവീണിനോട് പറഞ്ഞു.
അവൾ നിക്കാബ്കൊണ്ട് മുഖം മറച്ചു.
"എണീക്ക്!"
തടിയനിൽ നിന്ന് ദൃഷ്ടി മാറ്റാതെ അയാൾ അവളോട് പറഞ്ഞു.
പർവീണ എഴുന്നേറ്റു.
അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് അയാൾ പുറത്തേക്ക് നടന്നു.
പോകുന്ന വഴി റെസ്റ്റോറന്റ്റ് കവാടത്തിൽ വിളക്ക് കാലിന്റെയടുത്ത് റിപ്പയർ ചെയ്തു കൊണ്ടിരുന്ന ഇലക്ട്രീഷ്യന്റെ ടൂൾ ബോക്സിൽ നിന്ന് സിദ്ധാർത്ഥ് ഒരു നീണ്ട സ്ക്രൂ ഡ്രൈവർ എടുത്തു.
ഭയന്നിരുന്ന പർവീണ അത് പക്ഷെ കണ്ടിരുന്നില്ല.
തടിയൻ റെസ്റ്റോറൻറ്റിനു മുകളിലത്തെ നിലയിലേക്കാണ് പോകുന്നത്.
അവിടെ മുഴുവൻ വാടകക്കാർ പാർക്കുന്ന മുറികളായിരുന്നു.
പർവീണയയുടെ കയ്യിൽ പിടിച്ചുകൊണ്ട് അയാൾ പടികൾ കയറി.
ആ ഫ്ലോറിലെ നാലാമത്തെ മുറിയുടെ വാതിൽക്കലെത്തി അയാൾ നിന്നു. പോക്കറ്റിൽ നിന്ന് ചാവിയെടുത്ത് കതക് തുറന്നു.
അപ്പോൾ സിദ്ധാർത്ഥ് അയാളുടെ പിമ്പിലെത്തി.
മുറിയ്ക്കകത്ത് കയറിയ തടിയൻ കതക് ചാരുന്നതിനു മുമ്പ് അത് തള്ളിത്തുറന്ന് പർവീണെയും കൊണ്ട് അകത്ത് കയറി.
തന്റെ മുറിയിലേക്ക് അതിക്രമിച്ചു കയറിയ ആളെക്കണ്ട് ആദ്യമൊന്ന് സംഭ്രമിച്ചെങ്കിലും ക്രുദ്ധനായി അയാൾ ചോദിച്ചു.
"ആരാടാ നീ?"
സിദ്ധാർത്ഥ് തന്റെ
💬 Comments
View all comments