0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 10 [SmiTHA]

Author : സ്മിത Read All Parts 269

പിമ്പിൽ നിന്ന പർവീണയെ മുമ്പിലേക്ക് നിർത്തി.

അയാളുടെ കണ്ണുകൾ തിളങ്ങി . മഞ്ഞപ്പല്ലുകൾ കാണിച്ച് അയാൾ ചിരിച്ചു.

ആ നിമിഷം കയ്യിലിരുന്ന നീണ്ട സ്ക്രൂ ഡ്രൈവർ അയാളുടെ വായിലേക്ക്‌ സിദ്ധാർത്ഥ് കുത്തിയിറക്കി. പർവീണ ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി. അതിന് മുമ്പ് സിദ്ധാർത്ഥ് അവളുടെ വായ് പൊത്തി.

വായ് കടന്ന് കഴുത്ത് തുളച്ച് അതിന്റെ മുന പുറത്തേക്ക് വന്നു.

മുനയിൽ നിന്ന് ചോരതുള്ളികൾ താഴേക്ക് വീണു.

സ്ക്രൂ ഡ്രൈവറടക്കം രുദ്രമായി പിടഞ്ഞുകൊണ്ട് അയാളുടെ ശരീരം നിലത്തേക്ക്‌ വീണു.

അൽപ്പ സമായത്തിനുള്ളിൽ അയാളുടെ ചലനം നിലച്ചു.

"വാ.."

അവളുടെ കൈ പിടിച്ചുകൊണ്ട് അയാൾ മുറിക്ക് പുറത്ത് കടന്നു.

"നിന്റെ നിസ്‌കാര മുറിയിലേക്ക് കയറി വന്ന ഒരു ഹറാം പന്നിയെ നമ്മൾ കൊന്നു..."

താഴേക്ക് പടികളിറങ്ങവേ അപ്പോഴും വിറയ്ക്കുകയായിരുന്ന പർവീണയോട് അയാൾ പറഞ്ഞു.

"അതിന് സന്തോഷിച്ച് തുള്ളിചാടേണ്ടതിന് പകരം അയാളുടെ ആത്മാവിന് മോക്ഷം കിട്ടാൻ സലാത്തൽ ജനാസ ചൊല്ലുകയാണോ നീ?"

പെട്ടെന്ന് തന്നെ അവർ തിരികെ പർവീണയുടെ വീട്ടിലെത്തി.

അപ്പോഴേക്കും മെസേജ് വന്നു സിദ്ധാർത്ഥിന്റെ മൊബൈലിലേക്ക്.

"അരമണിക്കൂറിൽ എത്തുക. കാർഡ് കിട്ടി,"

ഫൈസലാണ്.

ഷെറാട്ടണിൽ എത്തുവാനാണ്.

ദാവൂദ് ഇബ്രാഹിമിന്റെ മകന്റെ കല്യാണത്തിൽ പങ്കെടുക്കുവാനുള്ള കാർഡ് എങ്ങനെയോ ഫൈസൽ സങ്കടിപ്പിച്ചെടുത്തിരിക്കുന്നു!

"വരുന്നില്ലേ?"

അവൾ ചോദിച്ചു.

"ഇല്ല..."

അയാൾ പറഞ്ഞു.

അവളുടെ കണ്ണുകൾ നിറഞ്ഞു.

ചുണ്ടുകൾ വിതുമ്പി.

"ജോലിക്ക് പോകുമ്പോൾ സങ്കടം വന്ന് വിഷമിച്ചിരുന്ന് മാനേജരുടെ വഴക്ക് കേൾക്കരുത്.നല്ലവനാണയാൾ..."

അയാൾ പറഞ്ഞു.

അവളുടെ കണ്ണുനീർ പ്രവാഹമേറിയതേയുള്ളൂ അപ്പോൾ.

"മിടുക്കിയായിരിക്കുക..അടുത്ത തവണ ഞാൻ വരുമ്പോൾ ഇതിലും സുന്ദരിയായിരിക്കുക..."

അവളുടെ കവിളുകൾ കൂടുതൽ നനഞ്ഞു.

"കാരണം 'കബൂൽ' ചൊല്ലുമ്പോൾ പെണ്ണ് സുന്ദരിയായിരിക്കണം!"

പർവീൺ വിശ്വസിക്കാനാവാതെ അയാളെ നോക്കി.

"ങ്ഹേ! എന്റെ റബ്ബേ!"

അവൾ അറിയാതെ പറഞ്ഞു.

അയാൾ അതെ എന്ന അർത്ഥത്തിൽ കണ്ണുകളടച്ചു കാണിച്ചു.

അവൾ നന്ദി സൂചകമായി മുകളിലേക്ക് നോക്കി.

അവൾ അധരങ്ങൾ വിടർത്തി ഭംഗിയായി പഞ്ചിരിച്ചു

അത് കണ്ട് സിദ്ധാർത്ഥ് ബൈക്ക് തിരിച്ചു.

ഇനി ഷെറാട്ടണിലേക്ക്.

അവിടുന്ന് ദാവൂദ് ഇബ്രാഹിമിനെയും കൊണ്ട് റാൻ ഓഫ് കച്ചിലേക്ക്.

ഒരു വരവ് കൂടി വരേണ്ടിവരും.

തനിക്ക് ഹൃദയം പകുത്ത്

💬 Comments

View all comments