0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 12 [SmiTHA]

Author : സ്മിത Read All Parts 221

ഒരു ദുശീലങ്ങളുമില്ല...എന്നും വൈകുന്നേരം അദ്ദേഹം എന്നെയാണ് പണം ഏൽപ്പിക്കാറുണ്ടായിരുന്നത്..."

അയാളുടെ കണ്ണുകളിൽ നിന്ന് നോട്ടം മാറ്റാതെ തന്നെ അവൾ മറുപടി പറഞ്ഞു.

"ജനാബ്..."

ദൃഢ സ്വരത്തിൽ അവൾവിളിച്ചു.

"അദ്ദേഹത്തോട് തന്നെ നിങ്ങൾക്ക് നേരിട്ട് ചോദിക്കാമല്ലോ അദ്ദേഹത്തിന്റെ നമ്പർ..."

"എയ്റ്റ് റ്റു സെവൻ റ്റു ഫൈവ് റ്റു ട്രിപ്പിൾ ഫോർ വൺ....."

റോഷൻ ദുറാനി പെട്ടെന്ന് പറഞ്ഞു.

"സ്വിച്ച് ഓഫ് ആണ്..."

അയാൾ മുമ്പോട്ടിരുന്നു.

"അല്ലെങ്കിൽ സിം കാഡ് നശിപ്പിക്കപ്പെട്ട നിലയിൽ ആണ്...” ടിവിയിൽ അപ്പോഴും കൊഴുത്ത നിറത്തിൽ ഷെറാട്ടൺ ഹോട്ടലിലെ സ്ഫോടനത്തെക്കുറിച്ചുള്ള വാർത്തകൾ തുടർന്നുകൊണ്ടിരുന്നു.

"അത് കണ്ടോ?"

റോഷൻ ദുറാനി ടി വിയിലേക്ക് വിരൽ ചൂണ്ടി.

"കറാച്ചിയിലെ ഷെറാട്ടൺ ഹോട്ടലാണത്. പാക്കിസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ട കെട്ടിടങ്ങളിൽ ഒന്ന്. അവിടെ ഭീകരാക്രമമുണ്ടായി. നാല് ഹിന്ദുസ്ഥാനികൾ ആണ് അതിൽ ഉൾപ്പെട്ടിരിക്കുന്നത്. നാല് ഹിന്ദുസ്ഥാനി ഓഫീസേഴ്‌സ്! നാല് ഹിന്ദുസ്ഥാനി ടെററിസ്റ്റ്സ്! അതിലൊന്ന്..."

അയാൾ അവളുടെ കണ്ണുകളിലേക്ക്‌രൂക്ഷമായി നോക്കി.

അയാൾ എന്താണ് പറയാൻ പോകുന്നതെന്ന് മെഹ്‌നൂർ ഭയന്നു.

"...നിങ്ങളുടെ ഭർത്താവ് യൂസുഫ് ഖാനാണ്..."

തന്റെ കരൾ പിളരുന്ന അനുഭവമുണ്ടായി മെഹ്‌നൂറിന്. അവളുടെ കണ്ണുകൾ തുളുമ്പി.ചുണ്ടുകൾ വിറച്ചു. പക്ഷെ ക്രമേണ അവളുടെ മുഖത്ത് അഭിമാനക്ഷതമേറ്റവളുടെ ഭാവം ഏറ്റവും ക്രൗര്യത്തോടെ കടന്നു വന്നു.

“"പക്ഷെ പാക്കിസ്ഥാൻ പോലീസ് തോക്ക് കൊണ്ട് തന്നെ അതങ്ങ് തീർത്തു. ആദ്യം വെടികൊണ്ടത് ആർക്കെന്ന് അറിയില്ല.പക്ഷെ അവസാനത്തെ വെടിയേറ്റത്..."

അയാൾ ടി വിയിൽ കണ്ണുകൾ നട്ടിരിക്കുന്ന സുൾഫിക്കറെ നോക്കി.

മെഹ്‌നൂറ്‍ തന്റെ നെഞ്ചിടിപ്പ് ഉച്ചത്തിൽ കേട്ടു.

"..അവസാനത്തെ വെടി നിങ്ങളുടെ ഭർത്താവ് യൂസുഫ് ഖാന്റെ ദേഹം തുളച്ചിട്ടുണ്ട്. ഷുവർ! “

സുൾഫിക്കറിന് കേൾക്കാനാവാത്ത വിധത്തിൽ അയാൾ പറഞ്ഞു.

“…അതിൽപ്പിന്നെ നാലും ഒളിവിലാണ്. കറാച്ചിയിലെവിടെയോ!"

അവൾ ടി വിയിലേക്ക് കണ്ണുകൾ നട്ടിരിക്കുന്ന സുൾഫിക്കറെ നോക്കി.

"സുൾഫി.."

അവൾ അവന്റെ തോളിൽ പിടിച്ചു.

ടി വിയിൽ നിന്ന് കണ്ണുകൾ മാറ്റി അവൻ അമ്മയെ നോക്കി.

"എന്താ അമ്മി?"

"എഴുന്നേൽക്ക്!"

ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റുകൊണ്ട് അവൾ പറഞ്ഞു.

സുൾഫിക്കർ എഴുന്നേറ്റു.

"വാ! നമുക്ക് അബ്ബൂവിന്റെ അടുത്തേക്ക് പോകാം..."

കോപത്തോടെ അവൾ സുൾഫിക്കറെയും കൊണ്ട് വാതിൽക്കലേക്ക് നീങ്ങി.

പടിയിൽ

💬 Comments

View all comments