0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 12 [SmiTHA]

Author : സ്മിത Read All Parts 233

അൽപ്പം കഴിഞ്ഞ് വെളിയിലേക്കിറങ്ങി. ഷഹാന നിക്കാബ് കൊണ്ട് മുഖം മറച്ചിരുന്നു.

അൽപ്പ സമയത്തിനുള്ളിൽ ഫ്‌ളവർ തെരുവിലവരെത്തി.

തെരുവ് നിറയെ ആളുകളായിരുന്നു.

ആൾക്കൂട്ടത്തിനിടയിൽ, ഫ്‌ളൈ ഓവറിനടുത്ത് വസീമും നഫീസ്‌ നഖ്‌വിയും നിൽക്കുന്നത് അവർ കണ്ടു. അവർ ഫോണിലൂടെ ആരോടോ സംസാരിക്കുന്നു.

വസീം ഫൈസലിനെ നോക്കി കൈ വീശി.

ഫൈസൽ തിരിച്ചും.

"വാ.."

ഷഹാന ഫൈസലിന്റെ കൈപിടിച്ച് വലിച്ചു.

"ഫൈസൽവേഗം!"

ഷഹാനയോടൊപ്പം ഫ്‌ളൈ ഓവറിനരികെ നിന്ന വസീമിന്റെയും നഫീസിന്റെയും നേർക്ക് നടക്കവേ പെട്ടെന്ന് ഫൈസൽ നിന്നു.

ഒരു മൈബൈൽ ഷോപ്പിന് മുമ്പിലെ ടെലിവിഷൻ വാർത്തയ്ക്ക് മുമ്പിൽ.

പി ടി വി ന്യൂസാണ്.

"ഐസ്ലാൻഡിലെ മഞ്ഞുരുക്കം മൂലം യൂറോപ്പിലേക്ക് പോകേണ്ട എല്ലാ ഫ്‌ളൈറ്റുകളും ക്യാൻസൽ ചെയ്തിരിക്കുന്നു..."

അയാളുടെനെഞ്ചിൽ ഇടിമിന്നൽ പാഞ്ഞു.

മെഹ്‌നൂറും സുൽഫിക്കറും ഇപ്പോഴും എയർപോർട്ടിൽ കുടുങ്ങിക്കിടക്കുന്നു.

ആശ്രയമില്ലാതെ.

ഉറ്റവരില്ലാതെ.

അവരുടെ ഏകയാശ്രയം താനാണ്. അവർക്കുള്ളത് താൻ മാത്രമാണ്.

അല്ലാഹ്!!

തന്റെ നെഞ്ച് പൊടിയുന്നത് അയാൾ അറിഞ്ഞു.

"ഫൈസൽ!"

ഷഹാന ഉച്ചത്തിൽ വിളിച്ചു.

"എന്ത് നോക്കി നിക്കുവാ അവിടെ..മുമ്പിൽ പോലീസുണ്ട്...അവരുടെ കയ്യിൽ നമ്മുടെ ഫോട്ടോയുണ്ട് ..കണ്ടില്ലേ അവർ ഓരോരുത്തരോടും നമ്മളെ കുറിച്ച് അന്വേഷിക്കുന്നത്...വാ ..വാ വേഗം!"

അയാളിൽ ഒരു ചലനവുമില്ലെന്ന് കണ്ട് അവൾ പിമ്പോട്ട് ചെന്ന് അയാളെ നോക്കി.

അയാളുടെ കണ്ണുകൾ ന്യൂസിൽ തറഞ്ഞിരിക്കുകയാണ്.

പലരോടും തങ്ങളെ കുറിച്ച് ചോദിച്ചുകൊണ്ട് പോലീസ് സാവധാനം അവരെ സമീപിച്ചു കൊണ്ടിരുന്നു.

"എന്താ? എന്തായിത്?

ടി വിയിലേക്ക് നോക്കി അവൾ ചോദിച്ചു.

"മെഹ്‌നൂറും സുൽഫിക്കറും അവിടെ എയർപോർട്ടിൽ തന്നെ .... തനിച്ച് ..."

അയാൾ ശക്തി നഷ്ടപ്പെട്ട് പറഞ്ഞു.

"ഷഹീ..."

മിഴികളിലെ നനവ് തുടച്ചുകൊണ്ട് അയാൾ പറഞ്ഞു.

"എനിക്ക് വരാൻ പറ്റില്ല...നീ ..നീ വസീമിന്റെ ഷോപ്പിലേക്ക് പോ...അവരെ ..എന്റെ മോനെ ..മെഹ്‌നൂറിനെ..."

അപ്പോഴേക്കും പോലീസിനെ പിമ്പിലാക്കി വസീമും നഫീസും അവരുടെ അടുത്തേക്ക് വന്നു.

അവരുടെ രണ്ടു വശത്തുമായി നിന്നു.

വസീം അപ്പോഴും ഫോണിൽ സംസാരിക്കുകയായിരുന്നു.

ഷഹാനയുടെയും ഫൈസലിന്റെയും കാതുകളിൽ വോയിസ് മാഗ്നിഫയറുള്ളത് ആർക്കും കാണാൻ കഴിയുമായിരുന്നില്ല.

ഫൈസലിന്റെ മുടി വളർന്ന് ചെവികൾ മൂടിയിരുന്നു.

ഷഹാന നിക്കാബ് ധരിച്ചിരുന്നു.

"അവർ നിങ്ങളുടെ അടുത്തെത്തിയോ?"

മറ്റനേകം ശബ്ദങ്ങളുടെക്കിടയിൽ സൊഹെയ്ൽ പട്ടൗഡിയുടെ

💬 Comments

View all comments