Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 12 [SmiTHA]
പ്രസന്നമായില്ല.
"ആരാണ് ആ നാലാമൻ..? പാക്കിസ്ഥാൻ മീഡിയയുടെ റിപ്പോർട്ട് പ്രകാരം ഫൈസലിനോളം തന്നെ പ്രാധാന്യമുണ്ട് അയാൾക്കും,"
"സാർ ക്ഷമിക്കണം,"
ഗൗതം പറഞ്ഞു.
"നാലാമൻ...അങ്ങനെ ഒരാളില്ല,"
പ്രധാമന്ത്രി ഗൗതമിന്റെ ഗൗരവത്തോടെ നോക്കി.
"രണ്ടു ദിവസം..."
അദ്ദേഹം എഴുന്നേറ്റു.
"രണ്ടേ രണ്ടു ദിവസം! അതിനുള്ളിൽ ഈ കുഴഞ്ഞ പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെങ്കിൽ..."
ഗൗതം അദ്ദേഹത്തെ ആകാംക്ഷയോടെ നോക്കി.
"...എങ്കിൽ നിങ്ങളുടെ രാജിക്കത്ത് എന്റെ മേശപ്പുറത്ത് ഉണ്ടായിരിക്കണം. ഈസ് ദാറ്റ് ക്ലിയർ?"
"യെസ് സാർ!"
ഗൗതം ഭാസ്‌ക്കർ പറഞ്ഞു.
അദ്ദേഹത്തിന്റെ സ്വരത്തിൽ പക്ഷെ ആത്മവിശ്വാസമുണ്ടായിരുന്നില്ല.
അദ്ദേഹം പ്രധാനമന്ത്രിയുടെ മുറിവിട്ടിറങ്ങി.
"...അവർ പാക്കിസ്ഥാനിൽ ഒരു കാരണവശാലും പിടിയിലാകരുത്,"
പ്രധാനമന്ത്രി സൊഹൈൽ ഖാൻ പട്ടൗഡിയോട് പറഞ്ഞു.
"...അപ്പോൾ?"
സൊഹൈൽ ഒന്ന് സംശയിച്ചു.
പ്രധാന മന്ത്രി പട്ടൗഡിയെ നോക്കി.
"മനസ്സിലായി സാർ,"
അയാൾ ദൃഢസ്വരത്തിൽ പറഞ്ഞു.
"അതിന്റെ ഉത്തരവാദിത്തം ഞാനേറ്റു.
*********************************************************
എമ്പ്രസ്സ് റോഡിലെ ലോഡ്ജിനുള്ളിൽ, ഒരുമിച്ച് ഇരിക്കവേ ഫൈസലിന്റെ ഫോൺ വീണ്ടും ശബ്ദിച്ചു.
"പട്ടൗഡി സാറാണ്,"
മൊബൈൽ അറ്റൻഡ് ചെയ്യവേ അയാൾ പറഞ്ഞു.
"ഫൈസൽ,"
"സാർ,"
"നിങ്ങളും കൂടെയുള്ളവരും ഇപ്പോൾ തന്നെ വസീം കോട്ടാവാലയുടെ അടുത്തേക്ക് പോവുക..നിങ്ങളെ കറാച്ചിയിൽ നിന്ന് ബോട്ട് വഴി കാൺഡലയിലെത്തിക്കും, അയാൾ ..."
"പക്ഷെ സാർ...റിസ്‌ക്കാണ് ഇവിടുന്ന് പുറത്തിറങ്ങാൻ..."
ഫൈസൽ പറഞ്ഞു.
"പക്ഷെ അവിടെ സ്ഥിരം ഒളിച്ചിരിക്കാൻ പറ്റില്ലല്ലോ..റിസ്‌ക്കെടുത്ത് എങ്ങനെയും പുറത്തിറങ്ങി അയാളുടെ അടുത്ത് എത്തുക.."
ഫോൺ കട്ടായി.
അർജ്ജുനും ഷഹാനയും സിദ്ധാർഥും ഫൈസലിനെ നോക്കി.
ഫൈസൽ എഴുന്നേറ്റു.
"ഡെപ്യൂട്ടി ചീഫ് ആണ് വിളിച്ചത്..."
അയാൾ പറഞ്ഞു.
"നമ്മൾ ഇപ്പോൾ തന്നെ ഇവിടുന്ന് പുറത്ത് കടക്കണം. വസീമിന്റെ ഫ്‌ളവർ ഷോപ്പിൽ എത്തണം.
💬 Comments
View all comments