Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 12 [SmiTHA]
രാജിക്കത്ത് എന്റെ മേശപ്പുറത്ത് ഉണ്ടായിരിക്കണം. ഈസ് ദാറ്റ് ക്ലിയർ?"
"യെസ് സാർ!"
ഗൗതം ഭാസ്‌ക്കർ പറഞ്ഞു.
അദ്ദേഹത്തിന്റെ സ്വരത്തിൽ പക്ഷെ ആത്മവിശ്വാസമുണ്ടായിരുന്നില്ല.
അദ്ദേഹം പ്രധാനമന്ത്രിയുടെ മുറിവിട്ടിറങ്ങി.
"...അവർ പാക്കിസ്ഥാനിൽ ഒരു കാരണവശാലും പിടിയിലാകരുത്,"
പ്രധാനമന്ത്രി സൊഹൈൽ ഖാൻ പട്ടൗഡിയോട് പറഞ്ഞു.
"...അപ്പോൾ?"
സൊഹൈൽ ഒന്ന് സംശയിച്ചു.
പ്രധാന മന്ത്രി പട്ടൗഡിയെ നോക്കി.
"മനസ്സിലായി സാർ,"
അയാൾ ദൃഢസ്വരത്തിൽ പറഞ്ഞു.
"അതിന്റെ ഉത്തരവാദിത്തം ഞാനേറ്റു.
*********************************************************
എമ്പ്രസ്സ് റോഡിലെ ലോഡ്ജിനുള്ളിൽ, ഒരുമിച്ച് ഇരിക്കവേ ഫൈസലിന്റെ ഫോൺ വീണ്ടും ശബ്ദിച്ചു.
"പട്ടൗഡി സാറാണ്,"
മൊബൈൽ അറ്റൻഡ് ചെയ്യവേ അയാൾ പറഞ്ഞു.
"ഫൈസൽ,"
"സാർ,"
"നിങ്ങളും കൂടെയുള്ളവരും ഇപ്പോൾ തന്നെ വസീം കോട്ടാവാലയുടെ അടുത്തേക്ക് പോവുക..നിങ്ങളെ കറാച്ചിയിൽ നിന്ന് ബോട്ട് വഴി കാൺഡലയിലെത്തിക്കും, അയാൾ ..."
"പക്ഷെ സാർ...റിസ്‌ക്കാണ് ഇവിടുന്ന് പുറത്തിറങ്ങാൻ..."
ഫൈസൽ പറഞ്ഞു.
"പക്ഷെ അവിടെ സ്ഥിരം ഒളിച്ചിരിക്കാൻ പറ്റില്ലല്ലോ..റിസ്‌ക്കെടുത്ത് എങ്ങനെയും പുറത്തിറങ്ങി അയാളുടെ അടുത്ത് എത്തുക.."
ഫോൺ കട്ടായി.
അർജ്ജുനും ഷഹാനയും സിദ്ധാർഥും ഫൈസലിനെ നോക്കി.
ഫൈസൽ എഴുന്നേറ്റു.
"ഡെപ്യൂട്ടി ചീഫ് ആണ് വിളിച്ചത്..."
അയാൾ പറഞ്ഞു.
"നമ്മൾ ഇപ്പോൾ തന്നെ ഇവിടുന്ന് പുറത്ത് കടക്കണം. വസീമിന്റെ ഫ്‌ളവർ ഷോപ്പിൽ എത്തണം. അയാൾ അവിടെ നിന്ന് ഒരു ബോട്ട് അറേഞ്ച് ചെയ്യും. അവിടെ നിന്ന് നമ്മൾ ഗുജറാത്തിൽ കാണ്ട്ലയിലെത്തും?"
"പക്ഷെ ഇപ്പോൾ നമ്മൾ പുറത്തിറങ്ങിയാൽ?"
ഷഹാന സംശയിച്ചു.
“വഴി മുഴുവൻ പോലീസുകാരായിരിക്കും. നമ്മളെ തടയും..ഇവിടുന്ന് വസീമിന്റെ ഷോപ്പിലെത്താൻ പത്ത് മിനിറ്റെടുക്കും. അതിനിടയിൽ..."
അവർ പരസ്പ്പരം നോക്കി.
"പക്ഷെ എങ്ങനെയും പുറത്ത് കടന്നെ മതിയാകൂ…കമോൺ..."
അവർ എഴുന്നേറ്റു. "നിൽക്ക്,"
ഫൈസൽ പറഞ്ഞു.
"റോയുടെ രീതിയനുസരിച്ച് കൺഫേംഡ് ആയ വിവരം രണ്ടുപ്രാവശ്യം അറിയിച്ചിരിക്കും. അൽപ്പ നിമിഷങ്ങൾക്കുള്ളിൽ വീണ്ടും വിളി വരും. അപ്പോൾ പോയാൽ മതി!"
************************************ വസീം കോട്ടാവാലയുടെ കണ്ണുകൾ ടി വിയിലായിരുന്നു.
തൊട്ടടുത്ത് അയാളുടെ അനുചരൻ നഫീസ് നഖ്‌വിയും അതീവശ്രദ്ധയോടെ വാർത്തയ്ക്ക് കണ്ണുകളും കാതുകളും കൊടുത്തുകൊണ്ടിരിക്കുന്നു.
"കാര്യങ്ങൾ ഏതാണ്ടൊക്കെ കൈവിട്ട് പോയി നഫീസ്,"
വസീം പറഞ്ഞു.
"നമ്മൾ അതോർത്ത് ബേജാറാവണ്ട, ഭായി,"
നഫീസ് പറഞ്ഞു.
"ചെയ്യുന്ന ജോലിക്ക് അകൗണ്ടിൽ പണമെത്തുന്നുണ്ടോ എന്ന്
💬 Comments
View all comments