Chapter Title : ഷഹാന IPS : ഒരു സര്വീസ് സ്റ്റോറി 12 [SmiTHA]
പ്രണയം കൊണ്ടും തന്റെ ജീവിതത്തിലെ സകല നഷ്ടങ്ങളേയും ദുരന്തങ്ങളേയും അയാൾ നീക്കിക്കളഞ്ഞത്. അയാളുടെ പ്രണയത്തിന്റെ വീഞ്ഞു കുടിച്ച് ജീവിതം മനോഹരമാക്കിയ നാളുകൾ...
"ജനാബ്!"
അവൾ ദൃഢ സ്വരത്തിൽ പറഞ്ഞു.
"താങ്കൾ ഞങ്ങളുടെ തെരുവിലേക്ക് വാ. അവിടെ വന്ന് ഓരോ വ്യക്തിയോടും അന്വേഷിക്ക്. എന്റെ ഭർത്താവ് യൂസുഫ് ആരാണെന്ന്! യൂസുഫ് വാലി ഖാൻ! അവർ പറയും.യൂസുഫ് നമാസിയാണ്.യൂസുഫ് നവാസിയാണ്. മോൻ സുൾഫിക്കറെയും ഭാര്യ മെഹ്നൂറിനെയും മാത്രം സ്നേഹിക്കുന്നവൻ...ബഹുമാനിക്കുന്നവൻ..."
എല്ലാവരും അവളുടെ വാക്കുകളിലെ തീവ്ര വികാരത്തെശ്രദ്ധിച്ചു.
"..അദ്ദേഹം..."
മെഹ്നൂർ തുടർന്നു.
"..സ്വന്തം നാടിനെ സ്നേഹിക്കുന്നയാളാണ് അദ്ദേഹം.അദ്ദേഹം ഒരു ഹിന്ദുസ്ഥാനിയല്ല...അദ്ദേ..."
പിന്നെ കരൾ പിളരുന്ന വേദനയിൽ അവൾ പൊട്ടിക്കരഞ്ഞു.
മെഹ്നൂർ ഇരുന്ന മുറിയിൽ നിന്ന് റോഷൻ വെളിയിൽ കിടന്നു.
മറ്റാരും കേൾക്കുന്നില്ല എന്നുറപ്പുവരുത്തി അയാൾ മൊബൈലെടുത്തു.
റോഷൻ ദുറാനി ഫോൺ ഡയൽ ചെയ്തു.
"സാർ..."
അയാൾ അങ്ങേതലയ്ക്കലുള്ളയാളെവിളിച്ചു.
"ആ, റോഷൻ പറയൂ,"
ദാവൂദിന്റെ സ്വരം അയാൾ കേട്ടു.
"യൂസുഫ് ഖാൻ അലിയാസ് ഫൈസൽ ഗുർഫാൻ ഖുറേഷിയെ നമ്മുടെ അടുത്തെത്തിക്കാനുള്ള ചൂണ്ട എന്റെ പക്കലുണ്ട്..."
"എന്താ അത്?"
ദാവൂദ് ആകാംഷയോടെ ആരാഞ്ഞു.
"അയാളുടെ ഭാര്യയും മകനും!" *************************** ന്യൂ ദില്ലി
ലോക് കല്യാൺ മാർഗ്ഗ്, പ്രധാനമന്ത്രിയുടെ വസതി.
"സാർ.."
റോയുടെ ഡെപ്യൂട്ടി ചീഫ് സൊഹൈൽ ഖാൻ പട്ടൗഡി പ്രധാനമന്തിയെ നോക്കി.
"പാക്കിസ്ഥാനിൽ വെച്ച് അവർ പിടിക്കപ്പെട്ടാൽ നമ്മുടെ കാര്യം വളരെ പരുങ്ങലിലാവും. നമുക്ക് ഹേഗ് മുതൽ ന്യൂയോർക്ക് വരെയുള്ള കാര്യാലയങ്ങളിൽ വിശദീകരണങ്ങൾ നൽകേണ്ടി വരും . ഉപരോധങ്ങളടക്കമുള്ള ഇന്റർനാഷണൽ സമ്മർദ്ദങ്ങളെ അഭിമുഖീകരിക്കേണ്ടിവരും.."
പ്രധാനമന്ത്രി കൈയുയർത്തി അയാളെ വിലക്കി.
"ഗൗതമിന്റെ വിളിക്കൂ..."
സൊഹൈൽ ഖാൻ
💬 Comments
View all comments