0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 15 [SmiTHA] [ദ എൻഡ്]

Author : സ്മിത Read All Parts 434

ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 15

SHAHANA IPS 15 ORU SERVICE STORY | AUTHOR : SMITHA

Previous Parts

ദാവൂദിന് ഡ്രഗ് ഇൻജെക്ഷൻ നൽകിക്കഴിഞ്ഞ് അയാളെ സീറ്റിലേക്കിരുത്തിക്കഴിഞ്ഞാണ് ഫൈസൽ അത് ശ്രദ്ധിക്കുന്നത്.

അർജ്ജുന്റെ നെഞ്ചിൽ നിന്ന് ചോരയൊലിക്കുന്നു!!

"അർജ്ജുൻ!!"

ഷഹാന പെട്ടെന്ന് അവന്റെ അടുത്തേക്ക്‌ചെന്ന് മുറിവ് നോക്കി.

"ഒരു പത്ത് മണിക്കൂറൊക്കെ ഞാൻ ചാകാതെയിരിക്കും മാഡം,"

ഷർട്ട് മാറ്റി മുറിവ് നോക്കുന്ന ഷഹാനയോട് അവൻ പറഞ്ഞു.

"അതിനുള്ളിൽ നമ്മൾ നോ മാൻസ് ലാൻഡ് കടന്നിരിക്കും...ഡോണ്ട് വറി!"

"ഉറപ്പാണോ?"

സിദ്ധാർത്ഥ് ചോദിച്ചു.

"പിന്നല്ലാതെ!"

അവൻ വേദനയ്ക്കിടയിൽ പറഞ്ഞു.

"മിഷൻ വിജയിച്ച് അത് സെലിബ്രേറ്റ് ചെയ്യുമ്പോൾ ഞാനില്ലാതെ പിന്നെ എങ്ങനയാണ്?"

ഫൈസലും മുറിവ് വിശദമായി നോക്കി.

"പൾമനറി വെയിൻസിനടുത്താണല്ലോ!"

ആശങ്ക നിഴലിക്കുന്ന സ്വരത്തിൽ ഫൈസൽ പറഞ്ഞു.

"നമ്മുടെ കയ്യിലെ മെഡിക്കൽ കിറ്റ് കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ലെന്ന് മാത്രമല്ല ...ആളപായം വരെ സംഭവിക്കും!"

അവർ മൂവരും വിഷാദത്തോടെ പരസ്പ്പരം നോക്കി.

"സമയമില്ല!"

അർജ്ജുൻ അവരുടെ കൈകൾ തട്ടിമാറ്റി.

"ഏത് നേരവും ഖറാമത്ത് ആളെ പറഞ്ഞു വിടും...വേഗം...വേഗം!!" കറാച്ചിയുടെ പുറത്ത് ശിഖാബുൽ ഹൈവേയിലൂടെ,ഏകാന്തമായ വെളിമ്പുറത്ത് കൂടി ദാവൂദിനെയും വഹിച്ചുകൊണ്ടുള്ള കൊറോളാ ബ്ളാക്ക് കുതിച്ചു നീങ്ങി.

സിദ്ധാർഥും ഷഹാനയും ഫൈസലും അർജ്ജുനും അവിശ്വസനീയതയോടെ പരസ്പ്പരം കുറെ നേരം നോക്കിക്കൊണ്ടിരുന്നു.

മനസ്സ് പറവയെപ്പോലെ കാറ്റിൽ ഒഴുകി നടക്കുകയാണ് എന്നവർക്ക് തോന്നി.

അൽപ്പം മുമ്പ് വരെ ആത്മഹത്യചെയ്യാൻ പുറപ്പെട്ടവർ! വാഹങ്ങളിൽ സ്‌ഫോടക വസ്തുക്കൾ അൽപ്പം മുമ്പ് വരെ മനം മടുത്ത് ചാവേറുകളായി തീരാൻ തീരുമാനിച്ചവർ...

ഫൈസൽ ഫോണെടുത്തു.

ഗൗതം ഭാസ്ക്കറിന് ഡയൽ ചെയ്തു.

പക്ഷെ ബെല്ലടിക്കുന്നതല്ലാതെ അദ്ദേഹം ഫോണെടുത്തില്ല.

ഫൈസൽ വീണ്ടും ഡയൽ ചെയ്തു.

അൽപ്പ നേരം റിങ്ങ് ചെയ്തതിന് ശേഷം ഫോൺ സ്വീകരിക്കപ്പെട്ടു.

"സാർ..."

ഫൈസൽ ആഹ്ലാദിരേകത്തോടെ വിളിച്ചു കൂവി.

"വി ഗോട്ട് ഹിം!! വി ഗോഡ് ഹിം എലൈവ് സാർ!!"

ഫോണിലൂടെ അദ്ദേഹത്തിന്റെ നിശ്വാസ ശബ്ദം ഫൈസൽ കേട്ടു.

"ഞങ്ങളുടെ നടുക്ക് ഇരുപ്പുണ്ട്! അസ്സൽ ദാവൂദ് ഇബ്രാഹിം...!"

പക്ഷെ അദ്ദേഹത്തിൽ നിന്ന് തിരിച്ച് പ്രതീകരണമൊന്നുമുണ്ടായില്ല.

ഫൈസലും മറ്റുള്ളവരും

💬 Comments

View all comments