Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 15 [SmiTHA] [ദ എൻഡ്]
എസ് ഐയ്ക്ക് നാലിലേറെ പോയിന്റ്റ് സ്റ്റേഷനുകളുണ്ട്...നമ്മൾ ട്രേസ് ചെയ്യപ്പെടാനുള്ള ചാൻസ് കൂടുതലാണ്...!"
"അപ്പോൾ...!"
ഷഹാന ചോദിച്ചു.
"നമ്മൾ ബോർഡറിന് നേരെ കുതിക്കുകയാണ് എന്നാവും അവർ കരുതുക...അതുകൊണ്ട് ...അതുകൊണ്ട് ...ബോർഡർ ചിലപ്പോൾ സീൽ ചെയ്യപ്പെട്ടിരിക്കാം.."
ഫൈസലിന്റെ വാക്കുകൾ അവരിൽ ഭീതി പടർത്തി.
"മാത്രമല്ല,"
സിദ്ധാർത്ഥ് പറഞ്ഞു.
"എന്തെങ്കിലും കഴിച്ചിട്ട് എത്ര മണിക്കൂറുകളായി...ഓപ്പറേഷൻ ഫെയിൽഡായ സമയം മുതൽ ആരും ഒന്നും കഴിച്ചിട്ടില്ല...ഫുഡ് എന്തെങ്കിലും ഉടനെ കിട്ടിയില്ലെങ്കിൽ...!!"
"ഷാഹി..."
ഫൈസൽ വിളിച്ചു.
"മുമ്പിലൊരു സൈൻ ബോഡ് കാണുന്നുണ്ട്...ഈ ഗ്രാമത്തിന്റെ പേരാവാം..ഒന്ന് നോക്കൂ..."
ഷഹാന കാറിന്റെ സ്‌പീഡ് കുറച്ച് മുമ്പിലെ പോസ്റ്റിൽ എഴുതിയ സൈൻ ബോഡ് വായിച്ചു.
"ബാൽദിയ..."
"ങ്ഹേ?"
പിൻസീറ്റിൽ നിന്ന് അർജ്ജുന്റെ സ്വരം അവർ കേട്ടു.
"ബാൽദിയ ആണോ ഇത്..? ഞാൻ ഇതിലെ വന്നിട്ടുണ്ട്..എനിക്ക് ഇവിടെ ഒരാളെ അറിയാം,"
അവർ പരസ്പ്പരം നോക്കി.
""നമുക്ക് ഭക്ഷണം കിട്ടും അവിടെ നിന്ന് എന്നുറപ്പുണ്ടോ? കുഴപ്പം ഒന്നും ഉണ്ടാക്കാതെ?"
"പിന്നില്ലേ..."
മുറിവിൽ പൊത്തിപ്പിടിച്ചിരുന്ന കൈ മാറ്റി ഫോൺ എടുത്തുകൊണ്ട് അർജ്ജുൻ പറഞ്ഞു.
നമ്പർ എടുത്ത് അവൻ ഡയൽ ചെയ്തു.
"അർമീന..ഹലോ ...ഹലോ അർമീനാ...!"
അവൻ ഫോണിലൂടെ സംസാരിക്കുന്നത് അവർ കേട്ടു.
"അർമീനയോ?"
ഷഹാന ചിരിച്ചു.
"അപ്പോൾ അവനല്ല ഫ്രണ്ട്. അവളാണ്!"
"അതേ ..ഞാൻ അസ്‌ലം ...എനിക്ക് നിന്നെഅത്യാവശ്യമായി കാണണം..അതല്ല ...വേറെ ..വേറെ ഒരാവശ്യത്തിന്..."
"ഹ്മ്മ് ...ഹ്മ്മ്..."
ഷഹാന അമർത്തി ചിരിച്ചു.
"എന്താവശ്യമാ അവൾ ആദ്യംപറഞ്ഞേ?"
ഡ്രൈവ് ചെയ്യുന്നതിനിടയിൽ അവൾ ചോദിച്ചു.
"അതല്ല എന്റെ ഒരു ഫ്രണ്ടുണ്ട്...അവന് മുറിവ് പറ്റി രാത്രി താമസിക്കാൻ ..ഔട്ട് ഹൌസ് പോലെ..."
“ഓക്കേ ..ഓക്കേ ഉണ്ടെന്നോ ഞങ്ങൾ വരുന്നു..പതിനഞ്ച് മിനിറ്റിനുള്ളിൽ..."
അർജുൻ പറഞ്ഞു കൊടുത്ത വഴിയിലൂടെ ഷഹാന അതിവേഗം ഡ്രൈവ് ചെയ്തു.
"ആ ..അതാ ..ആ കാണുന്നതാ! ആ ഗേറ്റിനടുത്ത് നിർത്ത്!"
അൽപ്പം ദൂരെ കുറെ മാവുകൾക്ക് പിമ്പിൽ നിന്നിരുന്ന കോൺക്രീറ്റ് ഗേറ്റ് ചൂണ്ടിക്കാണിച്ച് അർജ്ജുൻ പറഞ്ഞു.
നിബിഢമായി വളർന്നു നിന്നിരുന്ന മാവുകൾക്ക് പിമ്പിൽ ഒരു വലിയ വീട് തലയുയർത്തി നിന്നു.
"അത്രയും വലിയ വീട്ടിലേക്കാണോ? അവിടെ ഒരുപാടാളുകൾ ഉണ്ടായിരിക്കില്ല അർജ്ജുൻ?"
ഷഹാന സംശയത്തോടെ ചോദിച്ചു.
"നിങ്ങൾ ഇവിടെ നിൽക്ക്.
💬 Comments
View all comments