Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 15 [SmiTHA] [ദ എൻഡ്]
മാഡം വണ്ടി നിർത്ത്!"
ഷഹാന മരങ്ങളുടെ നിഴലുകളിൽ കാർ നിർത്തി.
പിൻഡോർ തുറന്ന് അർജ്ജുൻ വേച്ച് വേച്ച് പുറത്തിറങ്ങി. കാറിൽ ചാരി നിന്നുകൊണ്ട് അവൻ ഫോൺ ഡയൽ ചെയ്തു.
ആ നിമിഷം തന്നെ മാവുകൾക്കിടയിൽ കാണാവുന്ന വിടവിലൂടെ സുന്ദരിയായ ഒരു യുവതി ഗേറ്റിലേക്ക് വരുന്നത് എല്ലാവരും കണ്ടു.
"ഇവൻ! ഈ അർജ്ജുൻ ആള് ചില്ലറക്കാരനല്ലല്ലോ!"
ഫൈസൽ ചിരിച്ചു.
"അതെയതെ!"
ഷഹാനയും ചിരിച്ചു.
"ഒരു മെയിൽ മാതാ ഹരിയാകാനാണ് കൂടുതൽ ചാൻസ്!"
അർജ്ജുൻ ഗേറ്റിലേക്ക് നടന്നു.
അർജ്ജുൻ കണ്ട് അവൾ പെട്ടെന്ന് ഗേറ്റിന് വെളിയിലേക്ക് വരുന്നത് അവർ കണ്ടു. അർജ്ജുൻ അവളോട് എന്തൊക്കെയോ സംസാരിച്ചു. തുടർന്ന് അവൾ അർജ്ജുൻ താങ്ങിപ്പിടിച്ചുകൊണ്ട് അവരുടെ കാറിനടുത്തേക്ക് വന്നു.
"അസ്സലാമു അലൈക്കും!"
കാറിനുള്ളിലേക്ക് നോക്കി അവൾ പറഞ്ഞു.
"വാ അലൈക്കും ഉസ്സലാം!"
അവർ അവളെ പ്രത്യഭിവാദ്യം ചെയ്‌തു.
"വരൂ..എല്ലാവരും അകത്തേക്ക് വരൂ..."
അവൾ കാറിനുള്ളിലേക്ക് നോക്കി എല്ലാവരോടും പറഞ്ഞു.
"അല്ല അസ്‌ലം...കാര്യങ്ങളൊക്കെ പറഞ്ഞോ അർമീനയോട്?"
തന്റെ പേര് അവർ ഉച്ചരിക്കുന്നത് കേട്ടപ്പോൾ ആ യുവതി സന്തോഷത്തോടെ അവരെ നോക്കി.
"വീട്ടിൽ ഇപ്പോൾ അർമീനയും ഒരു പരിചാരകയും മാത്രമേയുള്ളൂ...കാർ അകത്തേക്കെടുക്ക്..."
അർജ്ജുൻ പറഞ്ഞു.
ഷഹാന കാർ ഗേറ്റിന് നേരെ ഡ്രൈവ് ചെയ്തു.
ഗേറ്റ് കടന്ന് അവരുടെ ബ്ളാക്ക് കൊറോള വിശാലമായ മുറ്റത്തേക്ക് പ്രവേശിച്ചു.
അപ്പോഴാണ് അർമീന ഗേറ്റടച്ച് അർജ്ജുനോടൊപ്പം കാറിനടുത്തേക്ക് വന്നു.
അപ്പോഴേക്കും ഷഹാനയും ഫൈസലും കാറിനുള്ളിൽ നിന്നുമിറങ്ങിയിരുന്നു.
"അസ്‌ലം!"
അർജ്ജുന്റെ ദേഹത്തെ മുറിവുകളുടെ ഗൗരവം കണ്ടിട്ട് പരിഭ്രമത്തോടെ അർമീന വിളിച്ചു.
"ഇതെന്താ ഇത്രേം മുറിവുകൾ! അല്ലാഹ്! ഇത് സീരിയസ്സാണല്ലോ! ഞാൻ ഡോക്റ്ററെങ്കിളിനെ വിളിക്കാം!"
"നോ!"
"ഡോക്റ്ററെ വിളിക്കണ്ട!"
അർജ്ജുൻ പെട്ടെന്ന് പറഞ്ഞു.
"അതിനേക്കാൾ അത്യാവശ്യം ഭക്ഷണമാണ്...ഇതത്ര കാര്യമായ മുറിവല്ല!"
"കാര്യമായ മുറിവല്ലന്നോ!"
അർമീനയുടെ വാക്കുകളിലെ ഇഷ്ടവും ശാസനയും അവരെ സ്പർശിച്ചു.
"റബ്ബേ! എന്ത് മാത്രം ബ്ലീഡിങ്ങാണ്!ഇതെങ്ങനെ സംഭവിച്ചു?"
"അതൊക്കെ പറയാം അർമീന!"
"നീ ആദ്യം ഞങ്ങടെ വിശപ്പ് മാറ്റ്!"
"അയ്യോ!"
അവൾ ഇരുകൈപ്പത്തികളും കൊണ്ട് മുഖം പാതി മറച്ച് അവരെ നോക്കി.
"ക്ഷമിക്കണേ! ഞാനത് മറന്നു..വരൂ എല്ലാവരും അകത്തേക്ക് വരൂ..."
ചുറ്റുപാടുകൾ അർമീനയറിയാതെ സൂക്ഷ്മ
💬 Comments
View all comments