0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 15 [SmiTHA] [ദ എൻഡ്]

Author : സ്മിത Read All Parts 436

നിരീക്ഷണം ചെയ്ത് അവർ അകത്തേക്ക് കയറി.

അർമീനയും പരിചാരികയും ചേർന്ന് പെട്ടെന്ന് തന്നെ അവർക്കുള്ള ഭക്ഷണമുണ്ടാക്കി.

ഭക്ഷണത്തിന് ശേഷം കുറെ കുട്ടകളിൽ അവൾ ആപ്പിളുകളും വാഴപ്പഴങ്ങളും മേസ് കൊണ്ടുണ്ടാക്കിയ ചപ്പാത്തിയും മട്ടർ പനീറും ആലു ഗോബിയുമൊക്കെ പാക്ക് ചെയ്തു. അവർ കാർ കിടക്കുന്നിടത്തേക്ക് നടന്നു. അതിനടുത്ത് വിശാലമായ ഒരു പൂന്തോട്ടമുണ്ടായിരുന്നു.

ഷഹാനയുടെ മൊബൈലെയിലേക്ക് അപ്പോൾ ഒരു കോൾ വന്നു.

"ഗൗതം സാർ..."

അവൾ ആഹ്ലാദത്തോടെ വിളിച്ചു. അർജ്ജുനും സിദ്ധാർഥും ഫൈസലും അവളെ നോക്കി.

"രണ്ടു കാര്യങ്ങൾ പറയാനാണ് ഞാൻ വിളിച്ചത്,"

"പറയൂ സാർ,"

"പ്രൈം മിനിസ്റ്റർക്കും ഹോം മന്ത്രാലയത്തിനും ഞാൻ മെസേജ് പാസ്സ്‌ചെയ്തു...പ്രസ്സ് സെക്രട്ടറിയ്ക്കും വിവരങ്ങൾകൈമാറിയിട്ടുണ്ട്...അവരൊക്കെ… അവരൊക്കെ വളരെ എക്സൈറ്റഡ് ആണ്..."

"താങ്ക്യൂ സാർ,"

"പിന്നെ നിന്നെ ഈ കേസിൽ നിന്ന് ഒഴിവാക്കാൻ ദാവൂദിന്റെ ഇവിടുത്തെ ആളുകൾ ശ്രമിച്ചിരുന്നു...അതിൽ കേരളത്തിലെ രണ്ടുപേരെയും യൂപിയിലെ അഞ്ചു പേരെയും മുംബൈയിലെ രണ്ടുപേരെയും സി ബി ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്..."

"കേരളത്തിലെയോ?"

"അതെ.."

"അവരാരൊക്കെ?"

"ഒരു ശ്രീകുമാർ...അയാൾ കൊല്ലപ്പെട്ടല്ലോ...അയാളെ കൊന്നത് ഒരു ഹനീഫാണ്...ലാസ്റ്റ് മൊമെൻറ്റിൽ അയാൾക്ക് മാനസാന്തരം വന്ന് പോലിസിസിൽ ഇൻഫോം ചെയ്യാൻ ശ്രമിച്ചു...അയാളുടെ സുഹൃത്ത് ഒരു ജോസ് ഹനീഫയ്ക്ക് ആ വിവരം പാസ്സ് ചെയ്തു..ഹനീഫ അയാളെ കൊന്നു...."

"മൈ ഗോഡ്!!"

"നീ ഏത് സമയവും റോയോടൊപ്പം ചേർന്നേക്കാം എന്നും ഓപ്പറേഷൻ ഡെവിളിന്റെ ഭാഗമായേക്കാം എന്നും ഇവിടെയുള്ള അയാളുടെ ആളുകൾ അറിഞ്ഞിരുന്നു...അത് ഒഴിവാക്കാൻ അവർ തന്നെയാണ് ചില നിഗൂഢ മെസേജുകളൊക്കെ കേരളത്തിലെ ഡി ജി പിയ്ക്ക് അയച്ചത് ക്രിപ്റ്റോളജിയിലെ നിന്റെ മിടുക്ക് കാരണം നിന്നെ ആ കേസിൽ ഇൻവോൾവ് ചെയ്യിച്ച് ഇവിടെ തന്നെ നിർത്തുക എന്നതായിരുന്നു അവരുടെ പ്ലാൻ..."

അപ്പോൾ അർമീന പുഞ്ചിരിയോടെ അങ്ങോട്ട് വന്നു.

"അസ്‌ലം.."

അവൾ അർജ്ജുനെ നോക്കി വിളിച്ചു.

"ഒരു മിനിറ്റ്!ഒന്നിങ് വന്നേ!"

"ചെല്ല് ചെല്ല്!!"

ഷഹാന അവനെ അർമീനയുടെ നേരെ ഉന്തി വിട്ടു.

"കുറെ കാലം കൂടി കാണുന്നതല്ലേ! വേഗം വേണേ! നമുക്ക് ഉടനെ പോകേണ്ടതാ!"

അർമീന അർജ്ജുനെയും വിളിച്ചുകൊണ്ട് വീടിന്റെ മറ്റൊരു ഭാഗത്തേക്ക് പോയി.

പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ ഫൈസൽ അക്ഷമനായി.

"ഷാഹി,"

അയാൾ ഷഹാനയെ

💬 Comments

View all comments