0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 15 [SmiTHA] [ദ എൻഡ്]

Author : സ്മിത Read All Parts 455

നോക്കി.

"പോയി അർജ്ജുനെ വിളിച്ചുകൊണ്ട് വാ! സമയം പോകുന്നു! താമസിക്കുന്തോറും കുഴപ്പമാണ്!"

"അല്ല..അത് ഞാൻ!!"

ഷഹാന ലജ്ജയോടെ അവരെ നോക്കി.

"അവർ പേഴ്‌സണൽ ആയി സംസാരിക്കുമ്പോൾ അതിന്റെ ഇടയിൽ...! അവരിനി ഫിസിക്കലായി വല്ലതും...!"

"പിന്നെ ഫിസിക്കലായി!"

സിദ്ധാർത്ഥ് പരിഹാസത്തോടെ പറഞ്ഞു.

"ചെറുക്കന് മര്യാദയ്ക്ക് ഒന്ന് കിസ്സ് ചെയ്യാൻ പോലും പറ്റാത്ത കണ്ടീഷനിലാണ് ഇപ്പോൾ...വാ നമുക്ക് എല്ലാവര്ക്കും കൂടി ചെന്ന് വിളിക്കാം,"

അവർ വീട്ടിലേക്ക് കയറി.

ഹാളിലെത്തിയപ്പോൾ അവരുടെ സംസാരം കേട്ടു.

“അസ്‌ലം നീ പറയുന്നത്?"

അർമീനയുടെ വാക്കുകളിൽ കോപം കത്തിയിരുന്നു.

"അർമീന!"

അർജ്ജുൻ ശക്തിഹീനനായി വിളിച്ചു.

"ഞാനോ എന്റെ കൂടെയുള്ളവരോ ഈ രാജ്യത്ത് കുഴപ്പമുണ്ടാക്കാൻ വന്നവരല്ല..നിന്നോടുള്ള എന്റെ ഇഷ്ടമാണേ സത്യം! നാലായിരത്തോളം ആളുകളെ കൊന്ന കുറ്റത്തിന് എന്റെ രാജ്യത്ത് വിചാരണ നേരിടുന്നയാളാണ് നീയൊക്കെ ബഹുമാനത്തോടെ കാണുന്നു എന്നു പറഞ്ഞ ഷെഹ്‌സാദ്..."

"എന്ത് തെളിവുണ്ടതിന്?"

അർമീന കോപം ജ്വലിക്കുന്ന കണ്ണുകളോടെ ചോദിച്ചു.

"മരിക്കാൻ പോകുന്നയാളോട് തെളിവ് ചോദിക്കരുത് അർമീന! മരിക്കാൻ പോകുന്നയാൾ കളവ് പറയില്ല!"

"അർജ്ജുൻ!"

ഹൃദയവേദനയോടെ സ്വയം മറന്ന് ഷഹാന അവനെ വിളിച്ചു.

എന്നിട്ട് അവന്റെ സമീപത്തേക്ക് വന്നു.

അർജ്ജുൻ എന്ന് അറിയാതെ വിളിച്ചതിന്റെ അനൗചിത്യമോർത്ത് ഷഹാന ഒരു നിമിഷം സ്തംഭിച്ചു.

"പേടിക്കേണ്ട,"

അത് കണ്ട് അർമീന ഷഹാനയെ നോക്കി പറഞ്ഞു.

"അർജ്ജുൻ എല്ലാം എന്നോട് പറഞ്ഞു,"

സംഘാംഗങ്ങൾ പരസ്പ്പരം നോക്കി.

"ഞാൻ ഏത് കുറ്റവും ചെയ്യാം,"

അർമീന പറഞ്ഞു.

"എന്തും! പക്ഷെ രാജ്യദ്രോഹം അതെനിക്ക് പറ്റില്ല. സ്വന്തം രാജ്യത്തെ വഞ്ചിക്കാൻ എനിക്കാവില്ല. നിങ്ങൾ എന്ത് ന്യായം പറഞ്ഞ് വാദിക്കാൻ നോക്കിയാലും എന്റെ രാജ്യത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ നിങ്ങൾ രാജ്യദ്രോഹികളാണ്! ഞാനോ രാജ്യദ്രോഹികൾക്ക് അഭയം കൊടുത്തവളും!"

"അർമീ....!

സങ്കോചത്തോടെ അർജ്ജുൻ അവളെ നോക്കി. അവളുടെ തോളിൽ നിന്ന് അർജ്ജുൻറെ താഴേക്ക് ഊർന്നു വീഴാൻ തുടങ്ങി. അതുകണ്ട് ഷഹാന അവനെ താങ്ങി.

"അർജ്ജുൻ! എന്റെ അർജ്ജുൻ!!"

അവന്റെ മുറിവിൽ നിന്ന് വീണ്ടും രക്തപ്രവാഹമുണ്ടാകുന്നത് കണ്ട് ഷഹാന കരഞ്ഞു. അർമീനയുടെ മുഖത്തും വിഷാദം താളം കെട്ടി.

"എനിക്ക് കിട...ഒന്ന് കിടക്കണം അർമീന..."

അർമീന അവനെയും കൊണ്ട് നിലത്ത് വിരിച്ച സപ്രമഞ്ചത്തിൽ ഇരുന്നു.

💬 Comments

View all comments