Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 15 [SmiTHA] [ദ എൻഡ്]
മുഖാമുഖം നോക്കി.
രണ്ടു മിനിട്ടിന് ശേഷം ഫൈസലിന്റെ ഫോൺ ശബ്ദിച്ചു.
"ഗൗതം സാർ!"
അയാൾ പറഞ്ഞു.
ഫോൺ അയാൾ ലൗഡ് സ്പീക്കറിലിട്ടു.
"ഫൈസൽ..."
വികാരഭരിതമായ ശബ്ദത്തിൽ ഗൗതം ഭാസ്‌ക്കർ വിളിച്ചു.
"സാർ..."
ബഹുമാനത്തോടെ ഫൈസൽവിളികേട്ടു.
"എവിടെയാണ് നിങ്ങളിപ്പോൾ?"
"സാർ..."
ഫൈസൽ പുറത്തേക്ക് നോക്കി.
"കറാച്ചിയിൽ നിന്ന് ഒരു മണിക്കൂർ ദൂരത്ത് … കറാച്ചിക്ക് വെളിയിൽ ..സിന്ധ് പ്രവിശ്യയുടെ നേരെ വന്നുകൊണ്ടിരിക്കുന്നു..."
"അയാളെങ്ങനെ?"
"അയാളെ ഡ്രഗ്ഗ് ചെയ്തിരിക്കുന്നു...ആദ്യത്തെ ഇൻജെക്ഷൻറെ എഫക്റ്റ് തീരാറാകുന്നു..."
"നെറ്റി വിയർക്കുകയോ കൈവിരലുകൾ അനങ്ങുകയോചെയ്യുന്നുണ്ടോ?"
"നോ സാർ,"
ഫൈസൽ പറഞ്ഞു.
"ഞങ്ങൾ ഇയാളെ ശരിക്കും മോണിറ്റർ ചെയ്യുന്നുണ്ട്..."
"ഗുഡ്..."
ഗൗതം ഭാസ്ക്കറിൽ നിന്നും സംതൃപ്തി നിറഞ്ഞ ശബ്ദം അവർ കേട്ടു.
"നിങ്ങൾ കാണ്ട്ല വഴി വരണ്ട! റാൻ ഓഫ് കച്ച് വഴി വരണം!"
ഫോൺ തന്റെ അടുത്തേക്ക് കൊണ്ടുവരാൻ സിദ്ധാർത്ഥ് ആംഗ്യം കാണിച്ചു.
"സാർ റാൻ ഓഫ് കച്ച് വഴി വരിക അസാധ്യമാണ്! സാറിനറിയാമല്ലോ…! കാണ്ട്ലയാകുമ്പോൾ..."
"നോ സിദ്ധാർത്ഥ്!"
ഗൗതം ഭാസ്ക്കറിന്റെ ഉറച്ച ശബ്ദം അവർ കേട്ടു.
"കാണ്ട്ല റൂട്ട് നമ്മുടെ യൂഷ്വൽ റൂട്ടാണ്. പാക്കിസ്ഥാൻ ആർമിയും ഐ എസ് ഐയും സംശയിക്കും..റാൻ ഓഫ് കച്ച് ആകുമ്പോൾ ഒരു സംശയവുമുണ്ടാകില്ല..."
"പക്ഷെ സാർ..."
സിദ്ധാർത്ഥ് വീണ്ടും വിയോജിച്ചു.
"റാൻ ഓഫ് കച്ചിൽ കോർഡിനേറ്റ്‌സ് ആവശ്യമായി വരും..."
"രണ്ടുമണിക്കൂറിനുള്ളിൽ നിങ്ങൾക്ക് ആവശ്യമായ കോർഡിനേറ്റ്സ് ഞാൻ ലഭ്യമാക്കിയിരിക്കും...!"
"ഓക്കേ..സാർ..."
കാർ അതിവേഗം മുമ്പോട്ട് പാഞ്ഞു.
പിമ്പിൽ അർജ്ജുൻ തീർത്തും അവശനായികൊണ്ടിരിക്കുകയായിരുന്നു.
"അർജ്ജുൻ ഹോസ്‌പിറ്റലൈസ് ചെയ്യണം!എത്രയും പെട്ടെന്ന്!"
അർജ്ജുൻ ഞരങ്ങുന്ന ശബ്ദം കേട്ട് ഷഹാന പറഞ്ഞു.
"ഒരു ഹോസ്‌പിറ്റലൈസേഷനുമില്ല ബോർഡർ കഴിയാതെ!"
വേദനയ്ക്കിടയിലും അർജ്ജുൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
"ഹോസ്പിറ്റൽ ആണെന്ന് പറഞ്ഞു ചെന്ന് കയറുന്നത് ഐ എസ് ഐ ക്യാമ്പിൽ വല്ലതുമായിരിക്കും!"
പെട്ടെന്ന് ഫൈസൽ ഗൗരവപൂർണമായ ആലോചനയ്ക്കധീനനായി.
"എന്താ ഫൈസൽ?"
അത് മനസ്സിലാക്കി സിദ്ധാർത്ഥ് ചോദിച്ചു.
"സിദ്ധു!"
അൽപ്പം പരിഭ്രമത്തോടെ ഫൈസൽ വിളിച്ചു.
ഷഹാന ഒന്ന് തിരിഞ്ഞു നോക്കിയതിന് ശേഷം ഡ്രൈവ് ചെയ്തു.
"ഈ ഭാഗം ..ഇത് അല്ലാഹ് !! ഈഭാഗം ഇപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത്...ഇവിടെ പല ഭാഗത്തും ഐ
💬 Comments
View all comments