0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 4 [SmiTHA]

Author : സ്മിത Read All Parts 919

..ജയ് ഹിന്ദ് ,"

"ജയ് ഹിന്ദ്..."

"എന്താ ആ മെസേജ്?"

ഡി ജി പി ജോസഫ് മാത്തൂരാൻ ഷഹാനയുടെ മുഖത്തേക്ക് ആകാക്ഷയോടെ നോക്കി.

"മർഡർ..."

അവൾ പറഞ്ഞു.

ദിലീപ് മഹേശ്വറും ഡി ജി പിയും വീണ്ടും ആ പേപ്പറിലേക്ക് നോക്കി.

"പക്ഷെ ഇത് ഭാവിയിൽ സംഭവിക്കാവുന്ന  ഏതെങ്കിലും "മർഡർ " നെ ക്കുറിച്ചുള്ള വാണിങ് അല്ല..."

ഷഹാന തുടർന്നു.

"പിന്നെ?"

"മർഡർ ഒരാളുടെ നിക്ക് നെയിം ആണ്?"

"ആരുടെ?"

"അമേരിക്കയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ രണ്ടാമൻ. ഇന്ത്യയുടെ ലിസ്റ്റിൽ ഒന്നാമത്തെ ആൾ. അയാളുടെ,"

"യൂ മീൻ ദാവൂദ് ഇബ്രാഹിം?"

"ദ സെയിം..."

ഡിജിപി യും ദിലീപ് മഹേശ്വറും പരസ്പ്പരം നോക്കി.

"റോ" യുടെ ഏജന്റ്റ്സ് ദാവൂദിന് നൽകിയിരിക്കുന്ന പേരാണ് മർഡർ...ദാവൂദിന്റെ ഇവിടെയുള്ള കാര്യങ്ങൾക്ക് വിവരം നൽകിയിരുന്നവരിൽ ഒരാളായിരുന്നു കൊല്ലപ്പെട്ട ശ്രീകുമാർ..."

"മൈ ഗോഡ്!!"

അപ്പോൾ ഡി ജി പിയുടെ മൊബൈൽ ശബ്ദിച്ചു.

"ഓ..."

സ്‌ക്രീനിൽ തെളിഞ്ഞു കണ്ട നമ്പർ അദ്ദേഹത്തെ അമ്പരപ്പിച്ചു.

"ഓക്കേ ..."

അദ്ദേഹം മറുവശത്തുള്ളയാളോട് സംസാരിക്കുന്നത് അവർ കേട്ടു.

"ശരി...അങ്ങനെയാകട്ടെ..."

അദ്ദേഹം ഫോൺ ഓഫ് ചെയ്തത് പോക്കറ്റിൽ വെച്ച് അവരെ നോക്കി.

"ദിലീപ്..."

അദ്ദേഹം സി ഐ ദിലീപ് മഹേശ്വറെ നോക്കി.

"ഒരു കോൺഫിഡൻഷ്യൽ മീറ്റിങ് ഉണ്ട്. ഷഹാനയോട്..."

"ഓക്കേ ..സാർ..."

അയാൾ എഴുന്നേറ്റു. അദ്ദേഹത്തെ സല്യൂട്ട് ചെയ്തതിനു ശേഷം അയാൾ പുറത്തേക്ക് പോയി.

"ആ കതക് അടച്ചേക്കൂ,"

അദ്ദേഹം ഷഹാനയോട് പറഞ്ഞു.

അവൾ അപ്രകാരം ചെയ്തു.

"എന്താ സാർ..."

അദ്ദേഹത്തിന്റെ മുഖം അപ്രസന്നമായിരിക്കുന്നത് കണ്ടിട്ട് അവൾ ചോദിച്ചു.

"ദ ഫോഴ്സ് ഈസ് ഗോയിങ് റ്റു മിസ് യൂ..."

"ങ്‌ഹേ?"

അവൾ അദ്‌ഭുതപ്പട്ടു.

"എന്ന് വെച്ചാൽ?"

"ദ റോ വാണ്ട്സ് യൂ..."

"ഗൗതം ഭാസ്‌ക്കർ സാർ ആണോ വിളിച്ചത്?"

"അതെ"

റോയുടെ ചീഫാണ് ഗൗതം ഭാസ്‌ക്കർ.

ആർമി ക്ലബ്ബിൽ പരീക്ഷീണിതനായിരിക്കുന്ന

💬 Comments

View all comments