Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 5 [SmiTHA]
ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 5
SHAHANA IPS 5 ORU SERVICE STORY | AUTHOR : SMITHA
Previous Part [Part 1] [Part 2] [Part 3] [Part 4]
ഗലിയിലേക്ക് ഡ്രൈവ് ചെയ്യവേ ഫൈസൽ ഗുർഫാൻ ഖുറേഷിയുടെ മനസ്സിൽ നിറയെ ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളായിരുന്നു.
എന്തോ, ഷഹാനയെകണ്ടതിന് ശേഷം ഒരുത്സാഹക്കുറവ് തോന്നുന്നില്ലേ തനിക്ക്?
പടിഞ്ഞാറൻ ഉത്തരാഖണ്ഡിൽ, ഹിമാചൽ പ്രാദേശിനോട് ചേർന്ന് കിടക്കുന്ന ലീവാരി എന്ന ചെറുപട്ടണത്തിൽ, ശിവാലിക് പർവ്വതങ്ങൾക്ക് താഴെ, നീണ്ട വെള്ളാരം കണ്ണുകളും നിലം തൊടുന്ന മുടിയും ശിൽപ്പികൾ മാതൃകയാക്കുന്ന ഉടൽഭംഗിയുമുള്ള ഋതുജാ ദേവ്ഗൺ എന്ന സുന്ദരിയെ ഓർമ്മിപ്പിക്കുണ്ട് ഷഹാന എന്നത് കൊണ്ടാണോ ഈ ഉന്മേഷക്കുറവ്?
"നിനക്കെന്നോട് ശരിക്കും സ്നേഹമുണ്ടോ ഫൈസൽ?"
ശിവാലിക്ക് പർവ്വതത്തിന്റെ വിശാലമായ നിഴൽ വീണ താഴ്വാരത്ത് നീണ്ടുനിവർന്ന വടവൃക്ഷത്തിന്റെ കീഴിൽ നിൽക്കവേ ഋതുജ അയാളോട് ചോദിച്ചു.
അയാളുടെ വിടർന്ന മസൃണമായ കണ്ണുകളുടെ പ്രകാശം അവളെ ചൂഴ്ന്നു.
ഇളം നീല ടീഷർട്ടിൽ, കറുപ്പ് ജീൻസിൽ, കാറ്റിലുലയുന്ന തോളിലെ ഷാളിൽ അവളുടെ ദേവസൗന്ദര്യം ആത്മാവിലേക്ക് പകർത്തിയലിയിക്കുകയായിരുന്നു അയാൾ.
"നമുക്ക്, ഋതുജാ, കഴിയുന്ന ഒരേയൊരു കാര്യം ഇങ്ങനെ സ്നേഹിക്കുകയെന്നത് മാത്രമാണ്..."
കയ്യിലിരുന്ന ഗിത്താർ അരുവിക്കരയിലെ പാറമേൽ വെച്ച് അയാൾ പറഞ്ഞു.
"ഇങ്ങനെ നോക്കി, സംസാരിച്ച്, അടുത്തിരുന്ന്, കേട്ട് ..."
"നമുക്ക് കഴിയാത്തതോ?"
ഇളംവെയിലിന്റെ സ്വർണ്ണ നിറം വീണ അയാളുടെ മുഖത്തിന്റെ ലാവണ്യത്തിലേക്ക് നോക്കി അവൾ ചോദിച്ചു.
"വിവാഹം കഴിക്കാൻ കഴിയില്ല, ഒരുമിച്ച് ജീവിക്കാൻ കഴിയില്ല,
💬 Comments
View all comments