0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 4 [SmiTHA]

Author : സ്മിത Read All Parts 920

ഫെർണാണ്ടോ ജെയിംസിന്റെ മുഖത്തേക്ക് ഗൗതം ഭാസ്‌ക്കർ പരുഷമായി നോക്കി.

"ഇങ്ങനെ ഡിസ്‌കറേജ്ഡ് ആകേണ്ട കാര്യമൊന്നുമില്ല,"

ഗൗതം ഭാസ്‌ക്കർ പറഞ്ഞു.

"നിങ്ങൾക്കറിയില്ല...ഈ മിലിട്ടറി സ്പോക്പേഴ്‌സന്റെ ജോലി എന്ത് നാറിയ പണിയാണ് എന്ന്...ഓരോത്തന്മാരുടെ ചോദ്യം...പാക്കിസ്ഥാനിലെവിടെയോ ഉണ്ട് എന്ന് പറയുന്ന ആ നാറി ദാവൂദിനെ പിടിക്കാൻ...എന്ന് വെച്ചാ പൂ പറിക്കുന്നപോലെ അങ്ങനെ ചെയ്യാമെന്നാണ് ക്യാമറേം തൂക്കി നടക്കുന്നോമ്മാരുടെ വിചാരം!"

ഗൗതം നോട്ടത്തിന്റെ പാരുഷ്യം കൂട്ടിക്കൊണ്ട് അയാളുടെ വാക്കുകൾ കേട്ടു.

"എളുപ്പമാണ്..."

ഗൗതം പറഞ്ഞു.

"പൂ പറിക്കുന്നത് പോലെ എളുപ്പമാണ്...ഒബാട്ടാബാദിൽ കയറി ബലൂച് അസംബ്ലി മന്ദിരത്തിന്റെ മൂക്കിന് താഴെയുള്ള ഒരു ബിൽഡിങ്ങിൽ നിന്ന് ഒസാമ ബിൻലാദനെ അമേരിക്ക പൂ പറിക്കുന്നത് പോലെ പൊക്കിയില്ലേ? നമുക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല? പൊളിറ്റിക്കൽ ലീഡർഷിപ്പിന് നട്ടെല്ല് വേണം...എങ്കിൽ... എങ്കിൽ സാധിക്കും..."

ഫെർണാണ്ടോ ജെയിംസ് ദേഷ്യത്തോടെ അയാളെ നോക്കി.

"എന്നിട്ട് റോ എന്ത് ചെയ്തു?"

അയാൾ പരുഷമായ ശബ്ദത്തിൽ ചോദിച്ചു.

"പൂ പറിക്കുന്നത് പോലെ വേണ്ട, ഒരു തെങ്ങിൽ കയറി തേങ്ങയിടുന്നത് പോലെ ...അങ്ങനെ ഒരു ശ്രമം പോലും റോയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ലല്ലോ..."

ഗൗതം ഭാസ്‌ക്കർ അയാളിൽ നിന്ന് നോട്ടം മാറ്റി.

"മടുത്തു..."

ഗൗതം നിരാശയോടെ പറഞ്ഞു.

"ദില്ലിയിൽ ആറുതവണ നടന്ന സ്ഫോടങ്ങൾ മരണം ആയിരത്തി എഴുനൂറ്..മുംബൈ പന്ത്രണ്ട് മരണം ആയിരത്തി നാല് ..കൊൽക്കത്ത എട്ടുതവണ അഞ്ഞൂറ്റി പന്ത്രണ്ട് ..ഹൈദരാബാദ് നാല് തവണ മുന്നൂറ്റി ഇരുപത് മരണങ്ങൾ...കോയമ്പത്തൂർ , ബാംഗ്ലൂർ, ചെന്നൈ, ഫൈസാബാദ്, ഗുഡ്ഗാവ്.....എത്രയെത്ര ആയിരങ്ങൾ!!! ...എല്ലാത്തിന്റെയും പിമ്പിൽ ഇവൻ ..ദാവൂദ് ഇബ്രാഹിം..സംതിങ് മസ്റ്റ് ബി ഡൺ ....!!"

ഫെർണാണ്ടോ ജെയിംസ് അയാളെ സഹതാപത്തോടെ നോക്കി.

"ഞാൻ പോകുന്നത് റെയ്‌സിന ഹിൽസിലേക്കാണ്..."

ഗൗതം പറഞ്ഞു.

"ഞാൻ പറഞ്ഞില്ലേ...പൂ പറിക്കാനായാലും തേങ്ങായല്ല മാങ്ങാ പറിക്കാനാണെങ്കിലും പ്രധാനമന്ത്രി മുതൽ ഡിഫെൻസ് സെക്രട്ടറിയുടെ അപ്പ്രൂവൽ ഇല്ലാതെ പറ്റില്ലല്ലോ...മൻമോഹൻ സിങ് ധനമന്ത്രിയായ നാൾ മുതൽ ബിസിനസ്സ് രംഗത്തെ ലൈസൻസ്

💬 Comments

View all comments