0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 4 [SmiTHA]

Author : സ്മിത Read All Parts 1.6K

അയാൾ ഫോണെടുത്തു.

"ത്രീ എയ്റ്റ് സിക്സ് ആർ ആർ വി..."

അയാൾ പറഞ്ഞു.

"മനസ്സിലായി അർജുൻ...."

മറുതലയ്ക്കൽ നിന്നും സോഫിയയുടെ ശബ്ദം അയാൾ കേട്ടു.

"എംബസിയിൽ നിന്ന് ആഡ് ഫോർവേഡ് ചെയ്തിട്ടുണ്ട്...ഷഹാന അത് കാണും...പെട്ടെന്ന് തന്നെ ആക്ഷന് റെഡിയാകേണ്ടി വരും......"

"ഓക്കേ..മാഡം ..ഇവിടുത്തെ ലീഡർ ആരാവും എന്നറിയാമോ?"

"തീരുമാനം റോ നേരിട്ട് അറിയിക്കും..മിക്കവാറും നിങ്ങളുടെ ലീഡർ ഖുറേഷി ആയിരിക്കും?"

"ഈശ്വരാ..."

അസ്‌ലം അഥവാ അർജ്ജുൻ റെഡ്ഢി തലയിൽ കൈവെച്ചു.

"ഫൈസൽ ഗുർഫാൻ ഖുറേഷിയോ?"

"അതെ, മിക്കവാറും ..ഓക്കേ ..ജയ് ഹിന്ദ് ,"

"ജയ് ഹിന്ദ്..."

"എന്താ ആ മെസേജ്?"

ഡി ജി പി ജോസഫ് മാത്തൂരാൻ ഷഹാനയുടെ മുഖത്തേക്ക് ആകാക്ഷയോടെ നോക്കി.

"മർഡർ..."

അവൾ പറഞ്ഞു.

ദിലീപ് മഹേശ്വറും ഡി ജി പിയും വീണ്ടും ആ പേപ്പറിലേക്ക് നോക്കി.

"പക്ഷെ ഇത് ഭാവിയിൽ സംഭവിക്കാവുന്ന  ഏതെങ്കിലും "മർഡർ " നെ ക്കുറിച്ചുള്ള വാണിങ് അല്ല..."

ഷഹാന തുടർന്നു.

"പിന്നെ?"

"മർഡർ ഒരാളുടെ നിക്ക് നെയിം ആണ്?"

"ആരുടെ?"

"അമേരിക്കയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ രണ്ടാമൻ. ഇന്ത്യയുടെ ലിസ്റ്റിൽ ഒന്നാമത്തെ ആൾ. അയാളുടെ,"

"യൂ മീൻ ദാവൂദ് ഇബ്രാഹിം?"

"ദ സെയിം..."

ഡിജിപി യും ദിലീപ് മഹേശ്വറും പരസ്പ്പരം നോക്കി.

"റോ" യുടെ ഏജന്റ്റ്സ് ദാവൂദിന് നൽകിയിരിക്കുന്ന പേരാണ് മർഡർ...ദാവൂദിന്റെ ഇവിടെയുള്ള കാര്യങ്ങൾക്ക് വിവരം നൽകിയിരുന്നവരിൽ ഒരാളായിരുന്നു കൊല്ലപ്പെട്ട ശ്രീകുമാർ..."

"മൈ ഗോഡ്!!"

അപ്പോൾ ഡി ജി പിയുടെ മൊബൈൽ ശബ്ദിച്ചു.

"ഓ..."

സ്‌ക്രീനിൽ തെളിഞ്ഞു കണ്ട നമ്പർ അദ്ദേഹത്തെ അമ്പരപ്പിച്ചു.

"ഓക്കേ ..."

അദ്ദേഹം മറുവശത്തുള്ളയാളോട് സംസാരിക്കുന്നത്

💬 Comments

View all comments