0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 4 [SmiTHA]

Author : സ്മിത Read All Parts 922

"ഫൈസൽ ഗുർഫാൻ ഖുറേഷി...."

"അയാളോ? നോ !"

ഡെപ്യൂട്ടി ഡയറക്റ്റർ സൊഹൈൽ ഖാൻ പട്ടൗഡി പെട്ടെന്ന് എതിർത്തു.

ഡയറക്റ്റർ ഗൗതം ഭാസ്‌ക്കർ അയാളെ ചോദ്യരൂപത്തിൽ നോക്കി.

"ഗുർഫാൻ ഖുറേഷി ഡബിൾ ഏജൻറ്റാണ്. ഇന്ത്യയുടേയും പാക്കിസ്ഥാൻറെയും…"

"ഹൌ ഡേയർ യൂ...!"

ചുറ്റുപാടുകൾ വിസ്മരിച്ച് ഗൗതം ഭാസ്‌ക്കർ കയർത്തു.

"ഗുർഫാൻ ഖുറേഷിയിൽ നിന്ന് ഇൻഫോർമേഷൻ കിട്ടിയില്ലായിരുന്നെകിൽ പതിനാറ് ടെററിസ്റ്റ് അറ്റാക്ക്സ് നമുക്ക് എങ്ങനെയാണ് തടയാൻ കഴിഞ്ഞത്? എത്ര ആയിരങ്ങളുടെ ജീവനാണ്, എത്രയെത്ര സ്ഫോടനങ്ങളാണ് അയാൾ കാരണം ഒഴിവായിക്കിട്ടിയത്? എന്നിട്ടാണ്!"

"അതൊക്കെ ശരി!"

ഡെപ്യൂട്ടി ഡയറക്റ്റർ സൊഹൈൽ ഖാൻ പുച്ഛത്തോടെ പറഞ്ഞു.

"പക്ഷെ നിങ്ങളിപ്പോൾ കഷ്ട്ടപ്പെട്ടുണ്ടാക്കുന്ന ടീമില്ലേ...അവർ പിടിക്കുമെന്ന് നിങ്ങൾ കരുതുന്ന അതേ ദാവൂദ് ഇബ്രാഹിമിനെ പുഷ്പ്പം പോലെ രക്ഷപ്പെടുത്താൻ സഹായിച്ച ആളാണ് ഗുർഫാൻ...അതൊന്ന് ..പിന്നെ രണ്ടാമത് ...റോയുടെ ചട്ടങ്ങളെ ലംഘിച്ച് അവിടെ ഒരു പാക്കിസ്ഥാനി പെണ്ണിനെ കെട്ടി പൊറുതി നടത്തുന്നവനാണ് ഈ ഗുർഫാൻ ഖുറേഷി...അതുകൊണ്ട് സാർ..."

സൊഹൈൽ ഖാൻ പ്രധാനമന്ത്രിയെ നോക്കി.

"ഈ ടീം …… ഈ മിഷൻ ....സക്സ്സസ് ആകുമെന്ന് ഞാൻ കരുതുന്നില്ല..."

അപ്പോഴേക്കും പ്രധാനമന്ത്രിയുടെ മുറിയിലേക്ക് ഒരുദ്യോഗസ്ഥൻ കയറിവന്നു.

"സാർ..."

അയാൾ പറഞ്ഞു.

"ഡെലിഗേറ്റ്സ് തയ്യാറായി..."

"ശരി..."

പ്രധാനമത്രി എഴുന്നേറ്റു. പ്രതീക്ഷയറ്റ മുഖത്തോടെ ഗൗതം ഭാസ്‌ക്കർ എല്ലാവരെയും മാറി മാറി നോക്കി. സൊഹൈൽ ഖാൻ വിജയിയെപ്പോലെ അയാളുടെ നേരെ നോക്കി പുഞ്ചിരിച്ചു. ഗൗതം ഭാസ്‌ക്കർ അത് കണ്ടില്ലെന്നു നടിച്ചു.

"ഗൗതം..."

"വാതിൽക്കലോളമെത്തിയ പ്രധാനമന്ത്രി തിരിഞ്ഞു നിന്നു.

"വരൂ..."

മുമ്പിലെ മേശമേൽ വെച്ചിരുന്ന തന്റെ ഫയൽ എടുത്ത് ഗൗതം പ്രധാനമന്ത്രിയുടെ നേരെ നടന്നു. അദ്ദേഹം ഒന്നും സംസാരിക്കാതെ പുറത്ത് കാത്തുനിന്ന കാറിനടുത്തേക്ക് നടന്നു.

ഗൗതം അദ്ദേഹത്തിനടുത്തെത്തി.

"കയറൂ..."

കാറിനകത്തേക്ക് കണ്ണുകൾ കാണിച്ച് അദ്ദേഹം പറഞ്ഞു.

"അകത്തിരുന്ന് സംസാരിക്കാം..."

ഗൗതം അദ്ദേഹത്തോടൊപ്പം കാറിനകത്തേക്ക് കയറി.

“"തെളിവെന്താണ് അയാൾ കറാച്ചിയിൽ ഉണ്ടെന്ന്?"

പ്രധാനമന്ത്രി ചോദിച്ചു.

"സാർ..."

ഗൗതം

💬 Comments

View all comments