0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 4 [SmiTHA]

Author : സ്മിത Read All Parts 923

ഭാസ്‌ക്കർ ഫയലിൽ നിന്ന് ടൈംസ് ഓഫ്  ഇന്ത്യ പത്രത്തിന്റെ ക്‌ളാസിഫൈഡ് പരസ്യപ്പേജ്എടുത്തു.

"റോ ഏജന്റ്റ് ഇപ്പോൾ ഡെപ്യൂട്ടേഷനിൽ കേരളാ പോലീസിലുള്ള, ഞാനുണ്ടാക്കിയ ടീമിലെ ഒരംഗമായ ഷഹാന സാദിഖ് വെളിപ്പെടുത്തിയ ഒരു വിവരമാണ്...സാർ നോക്കൂ..."

പ്രധാനമന്ത്രി ആ ക്ലാസിഫൈഡ് പേജിന്റെ ഏകദേശം മദ്ധ്യഭാഗത്ത് ചുവന്ന മഷികൊണ്ട് വൃത്തരൂപത്തിൽ അടയാളപ്പെടുത്തിയ ഒരു പരസ്യത്തിലേക്ക് നോക്കി.

“Desktops in stylistically high, evenly recyclable and truly openable normally. 24th Francis.”

ചുവന്ന മഷികൊണ്ട്  വൃത്താകൃതിയിൽ രേഖപ്പെടുത്തിയ വലയത്തിനകത്തെ വാക്യങ്ങൾ അദ്ദേഹം വായിച്ചു.

"എന്താ ഈ കോഡിന്റെ അർഥം?"

അദ്ദേഹം ഗൗതമിനേ നോക്കി.

"സാർ ഓരോ വാക്കിന്റെയും ആദ്യാക്ഷരങ്ങൾ...രണ്ടാമത്തെ വാക്കായ 'in' ചേർത്ത് വായിച്ചു നോക്കൂ..."

"ഡി ഇൻ.... എസ് എച്ച് ഇ ആർ എ റ്റി ഓ എൻ....."

അദ്ദേഹം ഗൗതം ഭാസ്‌ക്കറെ നോക്കി.

"...എസ് എച്ച് ഇ ആർ എ റ്റി ഓ എൻ....ഓ! മൈ ഗോഡ്!!! എസ് എച്ച് ഇ ആർ എ റ്റി ഓ എൻ എന്നാൽ ഷെറാട്ടൺ ....ഷെറാട്ടൺ ഹോട്ടൽ കറാച്ചി...!!"

"അതെ സാർ..."

വികാരഭരിതനായി ഗൗതം ഭാസ്‌ക്കർ പറഞ്ഞു.

"ഡി ഇൻ ഷെറാട്ടൺ...ദാവൂദ് ഇബ്രാഹിം ഇൻ ഷെറാട്ടൺ...."

"എന്ന്...? യെസ് അതും ഉണ്ട് ഇതിൽ ...24th Francis ...എന്നുവെച്ചാൽ ഫെബ്രുവരി ഇരുപത്തിനാലിന്..."

“"ഫെബ്രുവരി ഇരുപത്തിനാലിന് അയാൾ അവിടെ വരാൻ കാരണം?"

"അയാളുടെ മകന്റെ വിവാഹമാണ്...കറാച്ചിയിലെ ഷെറാട്ടൺ ഇന്റർനാഷണലിൽ ആണ് റിസപ്‌ഷൻ..."

"ആരാണ് ഈ ഇൻഫോർമേഷൻ പാസ്സ് ചെയ്തത്?"

"ഫൈസൽ ഗുർഫാൻ ഖുറേഷി..."

ഗൗതം അഭിമാനത്തോടെ പറഞ്ഞു.

"അയാൾ ഈ ഇൻഫോർമേഷൻ ഇസ്ളാമാബാദിലെ നമ്മുടെ എംബസ്സിയിൽ, ക്രിപ്റ്റോളജി ഡിപ്പാർട്മെൻറ്റിലെ സോഫിയ വിൻസെറ്റിന് കൈമാറി. സോഫിയ നമ്മുടെ ഏജന്റ്റ് അർജുൻ റെഡ്ഢിയ്ക്കും. അർജ്ജുൻ കറാച്ചിയിൽ ആണ്. അർജുൻ ഈ പേപ്പറിൽ ഈ ഇൻഫോർമേഷൻ ആഡ് ആയി നൽകി...ഇന്നലത്തെ പത്രമാണ്. ഇന്നലെ

💬 Comments

View all comments