Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 4 [SmiTHA]
ജാദ..."
അവൾ കയ്യുയർത്തി അയാളുടെ നോട്ടത്തെ വിലക്കി. പിന്നെ മൊബൈലുയർത്തി കാതോട് ചേർത്തു. യൂസുഫ് ഖാൻ കേൾക്കാതിരിക്കാൻ വേണ്ടി നാലഞ്ചു ചുവടുകൾ പിമ്പോട്ടു മാറി.
"സാർ..ദിസ് ഈസ് വൺ വൺ റ്റു സാംസങ്..."
"പറയൂ..."
"പാസ്സ് വേഡ് വർക്ക് ഔട്ട് ആകുന്നില്ല..."
"ഏത് പാസ്സ് വേഡ് ആണ് ഉപയോഗിച്ചത്?"
"സാബ്, ഈ ഹലീമ ചൂടുള്ളതാണോ...അതല്ലേ പാസ്സ് വേഡ്?"
"സാബ് ഇല്ല. ഹലീമ ചൂടുള്ളതാണോ എന്ന് മാത്രം മതി..."
അവൾ മൊബൈൽ ഓഫ് ചെയ്തു.
"ഷിറ്റ്..."
ഷഹീദ ഇൻസിയ പഠാൻ പിറുപിറുത്തു.
"എന്നെ ഈ പണിയേൽപ്പിച്ച ഗൗതം ഭാസ്‌ക്കർ സാറിനെ പറഞ്ഞാൽ മതി!"
അവൾ പിന്നെ വീണ്ടും പത്രത്തിലേക്ക് പിൻവാങ്ങിയ ഗാഫർ യൂസുഫ് ഖാനെ സമീപിച്ചു.
അയാൾ അവളെ കണ്ട് മുഖമുയർത്തി നോക്കി.
വീണ്ടും അയാളുടെ കണ്ണുകളിൽ പുഞ്ചിരിയും കുസൃതിയും വിടർന്നു.
"ഹലീമ ചൂടുള്ളതാണോ?"
അവൾ ചോദിച്ചു.
പെട്ടെന്ന് യൂസുഫ് ഖാന്റെ മുഖഭാവം മാറി. പുഞ്ചിരിയും കുസൃതിയും മാഞ്ഞു. ചറ്റുവട്ടത്തേക്ക് കണ്ണുകളയച്ച ശേഷം അയാൾ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.
"ഹൽവാ പൂരി തീർന്നു..."
അയാൾ പറഞ്ഞു.
"ചിക്കൻ കരാഹി മതി..."
അവൾ ഉത്തരമായി പറഞ്ഞു.
യൂസുഫ് ഖാന്റെ മുഖത്ത് അദ്‌ഭുതവും ബഹുമാനവുമേറി.
അയാൾ ചുറ്റുപാടും കണ്ണോടിച്ചു.
ക്യാന്റീനിൽ അധികം തിരക്കുള്ള സമയമായിരുന്നില്ല അപ്പോൾ. മേശകൾക്കിടയിലൂടെ നടക്കുകയായിരുന്ന ഒരു ചെറുപ്പക്കാരനെ അയാൾ കൈ കാണിച്ചു വിളിച്ചു.
"നീ ഈ ടേബിളിനടുത്ത് ഇരിക്കൂ..."
പിന്നെ അയാൾ ഷഹീദയുടെ നേരെ തിരിഞ്ഞു.
"വരൂ..."
പിന്നെ അയാൾ ഒരു മുറി തുറന്ന് അകത്തേക്ക് കയറി. അതിനുള്ളിൽ ഒരു ഇടനാഴിയുണ്ടായിരുന്നു. അതിൽ ഇരുട്ടായിരുന്നു. ഇടനാഴിയിലെ ഭിത്തിയിൽ തൊട്ട് അയാൾ സ്വിച്ചമർത്തി ലൈറ്റ് തെളിയിച്ചു.
"മാഡം.."
അയാൾ ബഹുമാനത്തോടെ വിളിച്ചു.
"പേര് വിളിച്ചാൽ മതി..."
അവൾ പുഞ്ചിരിച്ചു.
"ഷഹീദ ഇൻസിയ പഠാൻ..."
"പേര് വിളിക്കാം..."
ആയാലും ഗൗരവത്തോടെ പറഞ്ഞു.
"ഷഹീദ ഇൻസിയ പഠാൻ
💬 Comments
View all comments