0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 4 [SmiTHA]

Author : സ്മിത Read All Parts 1.6K

യൂസുഫ് ഖാന്റെ മുഖത്ത് അദ്‌ഭുതവും ബഹുമാനവുമേറി.

അയാൾ ചുറ്റുപാടും കണ്ണോടിച്ചു.

ക്യാന്റീനിൽ അധികം തിരക്കുള്ള സമയമായിരുന്നില്ല അപ്പോൾ. മേശകൾക്കിടയിലൂടെ നടക്കുകയായിരുന്ന ഒരു ചെറുപ്പക്കാരനെ അയാൾ കൈ കാണിച്ചു വിളിച്ചു.

"നീ ഈ ടേബിളിനടുത്ത് ഇരിക്കൂ..."

പിന്നെ അയാൾ ഷഹീദയുടെ നേരെ തിരിഞ്ഞു.

"വരൂ..."

പിന്നെ അയാൾ ഒരു മുറി തുറന്ന് അകത്തേക്ക് കയറി. അതിനുള്ളിൽ ഒരു ഇടനാഴിയുണ്ടായിരുന്നു. അതിൽ ഇരുട്ടായിരുന്നു. ഇടനാഴിയിലെ ഭിത്തിയിൽ തൊട്ട് അയാൾ സ്വിച്ചമർത്തി ലൈറ്റ് തെളിയിച്ചു.

"മാഡം.."

അയാൾ ബഹുമാനത്തോടെ വിളിച്ചു.

"പേര് വിളിച്ചാൽ മതി..."

അവൾ പുഞ്ചിരിച്ചു.

"ഷഹീദ ഇൻസിയ പഠാൻ..."

"പേര് വിളിക്കാം..."

ആയാലും ഗൗരവത്തോടെ പറഞ്ഞു.

"ഷഹീദ ഇൻസിയ പഠാൻ എന്നല്ല...ഷഹാന സാദിഖ് ഐ പി എസ്..."

"ശ്ശ്..."

അവൾ ചുണ്ടിൽ വിരൽ ചേർത്ത് അയാളെ നിശ്ശബ്ദനാക്കി.

"ഹൌ ഡൂ യൂ നോ മീ..?"

"ഞാൻ ഈ കാന്റീൻ നടത്തുന്ന ആൾ മാത്രമല്ല...

യൂസുഫ് ഖാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.

“നിങ്ങളുടെ ഡാറ്റാ ബേസ് നമ്പർ വൺ വൺ റ്റു സാംസങ്…”

അയാൾ ഷഹാനയെ നോക്കി പറഞ്ഞു.

“റോ ഏജൻറ്റ്. നെയിം ഫോർ ദ ഓപ്പറേഷൻ ഷാഹിദ ഇൻസിയ പഠാൻ.

ഏജൻറ്റ്സ് ഡാറ്റാ ബേസിലെ സെക്യൂരിറ്റി സർവീസസ് കോമ്പിനേഷൻ സീറോ റ്റു ഹാഷ് പ്രകാരം പേര് ഷഹാന സാദിഖ്.

വയസ്സ് മുപ്പത്,

ഡേറ്റ് ഓഫ് ബെർത്ത് ആയിരത്തി തൊള്ളായിരത്തി എൺപത്തൊൻപത്,

നാഷണാലിറ്റി ഡെന്മാർക്,

പ്ലേസ് ഓഫ് ബർത്ത് ഫ്രാൻക്ഫർട്ട് ജർമ്മനി,

പാസ്സ്പോർട്ട് നമ്പർ ഡ്യൂവൽ സിറ്റിസൺ ഷിപ്പ്

ഫാദേഴ്‌സ് നെയിം സാദിഖ് റാവുത്തർ

മദേഴ്‌സ് നെയിം അൽഷിഫാ  സാദിഖ്

💬 Comments

View all comments