Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 4 [SmiTHA]
"അസ്‌ലം..."
അവർ പരസ്പ്പരം കത്തുന്ന മിഴികളോടെ അൽപ്പ നേരം നോക്കിയിരുന്നു.
"എനിക്ക് വിശക്കുന്നു..."
അവൾ പറഞ്ഞു.
മയിൽപ്പൊൻപീലിയും ഗുൽ ബഹാർ പൂക്കളും കൊണ്ട് അലംകൃതമായ ജയ്ഷനെ ബഹാരൻ ഉത്സവത്തിൽ എപ്പോഴോ താൻ കണ്ടിട്ടുണ്ട് ഇവളുടെ പ്രണയാർദ്രമായ ഈ മുഖം.
ആലുഗോബിയിൽ മുക്കി ചപ്പാത്തി അവളുടെ ചുണ്ടുകൾക്ക് നേരെ ഉയർത്തുമ്പോൾ അയാൾ ഓർത്തു. അവൾ ചുണ്ടുകൾ പിളർത്തി. അപ്പോൾ അയാളുടെ വിരലുകൾ അവളുടെ അധരത്തിൽ തൊട്ടു. തന്റെ വിരലുകൾ ഇപ്പോൾ സ്പർശിച്ചത് എന്തിനെയാണ്? ഖുഷ്ഹാസ് പൂക്കളുടെ സുതാര്യ ദലങ്ങളുടെ മൃദുലതയെ? ചന്ദ്രിക നിറഞ്ഞ രാവിൽ പ്രണയത്തിന്റെ വെൺപിറാവുകൾ പൊഴിക്കുന്ന തൂവലുകളുടെ സ്നിഗ്ധതയെ?
ഇപ്പോൾ ചുറ്റും നിറയുന്നത് സിന്ധി നാടിന്റെ ഗന്ധമുള്ള മാദകമായ ഷാസിയ ഖുഷ്‌ക് സംഗീതമാണ്. പാടുന്നത് ഖുർഷിദ് ആലം സമാൻ ആണ്. അതിന്റെ ലഹരിയിൽ അവളുടെ കണ്ണുകൾ ഒന്നുകൂടി തിളങ്ങി. അതിന്റെ താളത്തിൽ അവളുടെ അധരം ഒന്നുകൂടി വിതുമ്പി.
"ഈ പാട്ട്..."
അയാളിൽ കൈയ്യിൽ നിന്ന് ഭക്ഷണം സ്വീകരിക്കവേ അവൾ പറഞ്ഞു.
"അതിൽ എന്തൊരു പ്രണയമാണ് അല്ലേ? അങ്ങനെയും പ്രണയിക്കുമോ ആളുകൾ?"
അയാൾ മുഖം അൽപ്പം കൂടി അവളിലേക്ക് അടുപ്പിച്ചു.
"സാഹിബ...ഉത്തരം നമ്മുടെ രൂപത്തിൽ എന്റെ അടുത്ത് ...സാഹിബയുടെ അടുത്ത് ...ഇല്ലേ? അങ്ങനെ തോന്നുന്നില്ലേ?"
"ഉണ്ട്..."
തന്റെ വിരലുകൾ അവളുടെ ചുണ്ടുകളിൽ അമർന്നുകൊണ്ടിരിക്കെ അവൾ പറയുന്നത് അയാൾ കേട്ടു.
ഭക്ഷണം കഴിഞ്ഞ് പുറത്തേക്ക് പോകുമ്പോൾ അയാൾ അവരെ ചേർത്തുപിടിച്ചിരുന്നു. അയാളുടെ സ്പര്ശനത്തിന്റെ താളത്തിൽ അവൾ കാറിന്റെ നേരെ നടന്നു.
"വരൂ..."
മുൻഭാഗത്തെ ഡോർ തുറന്ന് അയാൾ പറഞ്ഞു.
അവൾ അകത്തേക്ക് കയറി. അയാൾ ഡ്രൈവിംഗ് സീറ്റിലും. അവളുടെ നേരെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അയാൾ കാർ മുമ്പോട്ടെടുത്തു. അവൾ അയാളുടെ അടുത്തേക്ക് അൽപ്പം കൂടി ചേർന്നിരുന്നു. അയാളുടെ കൈ തന്റെ മാറിടത്തിന് നേരെ വരുന്നത് അവൾ കണ്ടു. അപ്പോൾ പുറത്ത് ആളുകൾ നിറഞ്ഞതിനാലും നഗരവും പകൽ വെളിച്ചവും അസഹ്യമായി സ്വകാര്യതയെ അക്രമിക്കുന്നതിനാലും അവൾ കൈയുയർത്തി അയാളെ വിലക്കാൻ ആഗ്രഹിച്ചു. പക്ഷെ അയാളുടെ കൈകൾ അവളുടെ മാറിനെ തൊട്ടില്ല. പകരം സീറ്റ് ബെൽറ്റ് അവളുടെ ദേഹത്തേക്ക് ഇടുവിക്കുകയാണ് ചെയ്തത്.
"പേടിച്ചുപോയോ?"
അയാൾ
💬 Comments
View all comments