Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 6 [SmiTHA]
പറഞ്ഞു.
"അതും റൂൾ തെറ്റിച്ച് എനിമി രാജ്യത്ത് നിന്ന് കല്യാണം കഴിച്ച ഒരാൾ..!"
ഷഹാന ഫൈസലിനെ സഹതാപത്തോടെ നോക്കി.
"ഫൈസൽ മെഹ്‌നൂറിനെ കല്യാണം കഴിക്കാനുണ്ടായ സാഹചര്യം നമ്മോട് ഇന്നലെ പറഞ്ഞതല്ലേ സിഡ്?"
അവൾ സിദ്ധാർത്ഥിനോട് ചോദിച്ചു.
"എനിക്ക് നിന്നെപ്പോലെ ആകാൻ പറ്റില്ല സിഡ്..."
അൽപ്പം കഴിഞ്ഞ് ഫൈസൽ പറഞ്ഞു.
കാര്യമറിയാതെ മറ്റുള്ളവർ ഫൈസലിനെയും സിദ്ധാർഥിനെയും മാറി മാറി നോക്കി.
"അങ്ങനെ നോക്കി കണ്ണ് കോങ്കണ്ണാകണ്ട,"
പരുക്കൻ സ്വരത്തിൽ സിദ്ധാർത്ഥ് പറഞ്ഞു.
"ഞാനും ഒരു പെണ്ണിന്റെ കൂടെയാ ഇവിടെ കറാച്ചിയിൽ പൊറുതി...പക്ഷെ നമ്മുടെ മഹാനായ ടീം ലീഡറെപ്പോലെ കല്യാണം കഴിച്ചിട്ടൊന്നുമില്ല..."
"ആണോ?"
ഷഹാന ഉത്സാഹത്തോടെ ചോദിച്ചു.
"ആരാ ആൾ? പേരെന്താ?"
"ടീം ലീഡർക്ക് അറിയാം,"
സിദ്ധാർഥ് ഫൈസലിനെ നോക്കി.
ഫൈസൽ പക്ഷെ പ്രത്യേകിച്ച് ഒരു ഭാവവും കാണിക്കാതെ ഷഹാനയെ നോക്കി.
"പേര് പർവീൺ ഖുർഷിദാ..."
സിദ്ധാർത്ഥ് പറഞ്ഞു.
"വേശ്യാലയത്തിലായിരുന്നു..."
അർജ്ജുനെയും ഷഹാനനെയും ഞെട്ടിച്ചുകൊണ്ട് സിദ്ധാർത്ഥിന്റെ വാക്കുകൾ മുറിയിൽ മുഴങ്ങി. അവർ സിദ്ധാർത്ഥിന്റെ മുഖത്തേക്ക് അവിശ്വസനീയതയോടെ നോക്കി. അയാളുടെ മുഖത്ത് നിന്ന് വെറുപ്പ് നീങ്ങി നിർവികാരത കടന്നു വന്നിരുന്നു.
"മുൾത്താനിൽ, സയീദ് അൻവറിന്റെ ഹൈഡ് ഔട്ട് ബസ്റ്റ് ചെയ്യാനുള്ള ഓപ്പറേഷന്റെ ഒരുക്കങ്ങൾ നടക്കുന്ന സമയം..."
പെട്ടെന്ന് അവർ ഫൈസലിന്റെ ശബ്ദം കേട്ടു.
" ഇവൻ അവിടുത്തെ നാഗോറി സ്ട്രീറ്റിൽ...ബീസ് കിലാ റെസ്റ്റോറൻറ്റിൽ...അപ്പോഴാണ് മുമ്പിലെ തെരുവിൽ ഒരു മറ്റഡോർ വന്നു നിന്നത്...ആദ്യമൊന്നും ഇവനത് ശ്രദ്ധിച്ചില്ല...അൽപ്പം കഴിഞ്ഞപ്പോൾ അതിന്റെ ഗ്ളാസിന് മേൽ, അകത്ത് കൂടി ഒരു കൈയ്യുടെ ചലനം ഇവൻ കണ്ടു...കയ്യിൽ വളകളുണ്ടായിരുന്നു. എന്തോ പന്തികേട് തോന്നി ഇവൻ മറ്റഡോറിനെ സമീപിക്കുന്നു. അകത്തേക്ക് നോക്കുന്നു...."
സിദ്ധാർത്ഥിന്റെ പരുക്കൻ കണ്ണുകളിൽ നീർ പൊടിയുന്നത് അവർ കണ്ടു. “അതിനകത്ത് കിടക്കുന്ന ഒരു പെണ്ണ്...ഉടുപ്പൊക്കെ വലിച്ചു കീറി...ദേഹമാകെ മുറിവ് ..ചിലയിടത്ത് നിന്ന് ചോര വരുന്നുമുണ്ട്...ഗ്ളാസ്സ്അകത്തി നോക്കുമ്പോൾ അവൾ ദയനീയ ഭാവത്തിൽ ഇവനെ നോക്കി...സയീദ് അൻവറിന്റെ ഹൈഡ് ഔട്ട് ന്യൂക്ലിയർ ബോംബിങ് കഴിഞ്ഞുള്ള ഹിരോഷിമപോലെയാക്കാനുള്ള പ്ലാൻ മാത്രം മനസ്സിലുണ്ടായിരുന്ന ഇവൻറെ തലമണ്ടയ്ക്കകത്തേക്ക് ...അല്ല തലമണ്ടയിലേക്കല്ല..ഹൃദയത്തിലേക്ക് പെട്ടെന്ന് അനാഥ ശിശുവിനെ കണ്ട മദർ തെരേസ കടന്നുവന്നു..."
അർജ്ജുനും ഷഹാനയും സിദ്ധാർത്ഥിന്റെ ആരാധനയോടെ
💬 Comments
View all comments