0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 6 [SmiTHA]

Author : സ്മിത Read All Parts 274

നോക്കി.

"മറ്റഡോറിൽ നിന്ന് പർവീണിനെ പുറത്തെടുക്കുമ്പോൾ അങ്ങോട്ടേക്ക് കത്തിയും വാളുമൊക്കെയായി ബാഹുബലിയിലെ കാലകേയനെപ്പോലെയുള്ള ചിലർ ഇവന്റെ നേരെ തിരിച്ചു...കോൾട്ട് ഡി മുദ്രയുള്ള ഒന്നാന്തരം തോക്ക് ചൂടാറാതെ പിമ്പിലെ ബെൽറ്റിനടിയിൽ വിശ്രമിക്കുന്ന കാര്യം കാലകേയന്മാർ കണ്ടിരുന്നില്ല. ഇരച്ചെത്തിയവന്റെ കാൽമുട്ട് നോക്കി ഒന്ന് പൊട്ടിക്കേണ്ട ആവശ്യമേയുണ്ടായിരുന്നുള്ളൂ, ബാക്കിയുള്ളവർക്ക് തിരിഞ്ഞോടാൻ....അന്ന് മുതൽ പർവീൺ സിഡിന്റെ കസ്റ്റഡിയിൽ ആണ്...."

ഫൈസൽ നിർത്തി സിദ്ധാർഥിനെ നോക്കി.

"ഒരു രാജകുമാരിയെപ്പോലെ...."

ഫൈസൽ പുഞ്ചിരിയോടെ മന്ത്രിച്ചു.

"ശരിക്കും പഷ്തൂൺ മേഖലയിൽ ഒരു രാജകുമാരിയെപ്പോലെ ജീവിച്ചവളാണ്..."

ഫൈസൽ തുടർന്നു.

"പക്ഷെ പർവീൺ ഒരു കുറ്റം ചെയ്തു...."

അർജ്ജുന്റെയും ഷഹാനയുടെയും ആകാംക്ഷ നിറഞ്ഞ മുഖങ്ങളിലേക്ക് അയാൾ നോക്കി.

"എന്ത് കുറ്റം?"

ഷഹാന ചോദിച്ചു.

"തനിക്ക് ഇഷ്ടമുള്ളയാളോടൊപ്പം അവൾ സന്ധ്യകഴിഞഞ റെസ്റ്റോറന്റിൽ പോയി...അവനോടൊപ്പം അവൾ തടാക തീരത്ത് പോയി...അവനോടൊപ്പം തീയറ്ററിൽ പോയി...അവളുടെ ഗ്രാമമുഖ്യൻ പഞ്ചായത്ത് വിളിച്ചുകൂട്ടി ....ശിക്ഷ കൊടുത്തു..."

"എന്ത് ശിക്ഷ?"

ചോദ്യം അർജ്ജുന്റെയായിരുന്നു..

"പരസ്യമായി റേപ്പ് ചെയ്യുക..."

ഫൈസൽ അവരുടെ മുഖത്ത് നോക്കാതെ പറഞ്ഞു.

"പഷ്തൂൺ മലയോര ഗ്രാമത്തിലെ ഒരു വെളിമ്പുറത്ത് കൂടിയാലോചന നടന്നു. അവളെ റേപ്പ് ചെയ്യാനുള്ള അവകാശം മൂന്ന് പേർക്ക്. മൂന്ന് പേരും പണം പഞ്ചായത്തിൽ അടയ്ക്കണം. റേപ്പിനു ദൃക്‌സാക്ഷിയായി പകുതിയിലേറെ സ്ത്രീകളുണ്ടാവണം. അതിൽ ഭൂരിഭാഗവും പതിനാലിന് മേലുള്ള പെണ്കുട്ടികളാവണം...."

ഷഹാന കാതുകൾ പൊത്തി.

"ഷഹാന അസഹ്യപ്പെടുന്നത് മനസ്സിലാക്കാം.,"

അർജ്ജുന്റെ നേരെ രൂക്ഷമായി നോക്കിക്കൊണ്ട് സിദ്ധാർത്ഥ് പറഞ്ഞു.

"ഷഹാന പാക്കിസ്ഥാനിൽ ആദ്യമായാണ്. നിന്റെ ഓപ്പറേഷൻ ലൈഫ് മൊത്തം ഇവിടെയല്ലായിരുന്നോ? അപ്പോൾ നീ ഇതിനെക്കുറിച്ച് കേട്ടിട്ടില്ലേ? പിന്നെയെന്തിനാ കണ്ണുകൾ രണ്ടും വെളിയിലേക്ക് ഇങ്ങനെ തള്ളുന്നത്?"

"ഇതുപോലെയുള്ള ശിക്ഷവിധികൾ ഇവിടെ ഇതിന് മുമ്പും നടന്നതായി ഞാൻ കേട്ടിട്ടുണ്ട്,"

ഷഹാന പറഞ്ഞു.

"ഒരു മുക്താർ മായിയുടെ കേസ്...അവൾക്ക് വേണ്ടി ഇസ്‌ലാമാബാദ് കോടതിയിൽ ജീവൻ അപകടത്തിയാക്കും വിധം കേസ് വാദിച്ച അമേരിക്കൻ പത്ര പ്രവർത്തകൻ തോമസ് ഫ്രെയ്‌ഡ്‌...."

"പിന്നെ എന്തുണ്ടായി, ഫൈസൽ?"

അർജ്ജുൻ ചോദിച്ചു.

"ജനക്കൂട്ടത്തിന്റെ മുമ്പിൽ പരസ്യമായി റേപ്പ് ചെയ്യപ്പെട്ട പർവീണിനെ ഇവിടുത്തെ, കറാച്ചിയിലെ ഒരു വേശ്യാലയം നടത്തിപ്പിക്കാരനേറ്റെടുത്ത് പലർക്കും വിറ്റു....അത്തരം ഒരു കച്ചവടത്തിന്റെ ഇടയിലാണ് സിഡ് പർവീണിനെ കണ്ടെടുക്കുന്നത്...”

"ഇവിടെ ഇങ്ങനെ

💬 Comments

View all comments