Chapter Title : ഷഹാന IPS : ഒരു സര്വീസ് സ്റ്റോറി 6 [SmiTHA]
ഒരു പെയിന്റ്റിങ് ഉണ്ട്. വെയിലിൽ നിൽക്കുന്ന ഒരു പെൺകുട്ടി ...അതിനു കീഴെ ഒരു വലിയ ഫ്ളവർ വേസ് വെച്ചിട്ടുണ്ടാകും...അതിൽ..."
എല്ലാവരും ഫൈസലിനെ ആകാംക്ഷയോടെ നോക്കി.
"....അതിൽ സ്മിത്ത് ആൻഡ് വെസ്സൻ കമ്പനിയുടെ ഒന്നാന്തരമൊരു ഗൺ വെച്ചിട്ടുണ്ടാകും...അത് സിദ്ധാർത്ഥിന്..."
സിദ്ധാർത്ഥ് അയാളെ അഭുതത്തോടെ നോക്കി.
"തൊട്ടടുത്ത് മറ്റൊരു പെയിന്റ്റിങ് കാണാം. പാതി പെണ്ണിന്റെ മുഖവും പാതി ആണിന്റെ മുഖവുമായി ഒരു മോഡേൺ ചിത്രം. അതിന്റെ ഫ്രയിമിന്റെ പിമ്പിൽ റെമിങ്ടൺ ഔട്ഡോർ കമ്പനിയുടെ മറ്റൊരു സൂപ്പർ ഗൺ ഇരിപ്പുണ്ടാവും...അത് ഷഹാനയ്ക്ക്...."
അവർ മൂവരും മുഖാമുഖം നോക്കി.
“"പ്ലാൻ ബി..."
"ലോബിയ്ക്ക് വെളിയിൽ ആദ്യം ഒരു ബ്ളാക്ക് ലിമോ വന്ന് നിൽക്കും. ദാവൂദിന്റെ സെക്യൂരിറ്റി ആണ് അതിൽ. ഷഹാന പറഞ്ഞത് പോലെ മൊസ്സാദിൽ നിന്നും കെ ജി ബിയിൽ നിന്നുമൊക്കെ ഹയർ ചെയ്ത ദ ബെസ്റ്റ് ഫോഴ്സ്...അതിൽ നാലുപേരാണുണ്ടാവുക...അതിന്റെ പിന്നിൽ മറ്റൊന്നുകൂടി അത് ഒരാഷ് കളർ ടൊയോട്ട കൊറോള. മൂന്ന് സെക്യൂരിറ്റി ഗാഡ്സ് അതിലുമുണ്ടാവും...അതിന്റെ പിമ്പിൽ ദാവൂദിന്റെ ചുവന്ന ബുള്ളറ്റ് പ്രൂഫ് ഫെരാരി വരും...അയാളോടൊപ്പം നാല്ഗാഡ്സ് വേറെയും...ഫെരാരിയ്ക്ക് പിമ്പിൽ രണ്ടുകാറുകൾ കൂടിയുണ്ടാവും മിക്കവാറും അത് രണ്ട് ഓഡിയോ രണ്ട് ബി എം ഡബ്ലിയുവോ ആകാനാണ് കൂടുതൽ ചാൻസ്...രണ്ടിലുമായി പന്ത്രണ്ടോളം ഗാഡ്സ് പിന്നെയും കാണും..."
ഫൈസൽ ഒന്ന് നിർത്തി മുമ്പിലിരിക്കുന്നവരെ മാറി മാറി നോക്കി.
മൂവരുടെയും മുഖങ്ങളിൽ നിശ്ചയദാർഢ്യത്തിന്റെ ലോഹത്തിളക്കം അയാൾ കണ്ടു.
"ലോബിയ്ക്ക് വെളിയിൽ മൊത്തം നാല് സെക്യൂരിറ്റി ഗാർഡ്സ് ഉണ്ടാവും. അതിൽ മൂന്ന് സെക്യൂരിറ്റി ഗാഡ്സ് നമുക്ക് നേരെ ഗൺസ് എറിഞ്ഞിട്ടു തന്നിരിക്കും..ഇൻ കേസ് ദ പ്ലാൻ എ ഫെയിൽസ്..."
💬 Comments
View all comments