0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 6 [SmiTHA]

Author : സ്മിത Read All Parts 586

“അവർ ഫൈസലിന്റെ വാക്കുകൾ ആകാംക്ഷയോടെ കേട്ടു.

“…ബുള്ളറ്റ് പ്രൂഫ് ഫെരാരിയിൽ നിന്ന് ദാവൂദ് ഇറങ്ങുന്ന മൊമെൻറ്റിൽ ഞാൻ അയാളെ ഗൺപോയിന്റ്റിൽ നിർത്തിയിരിക്കും. എന്നെ കവർ അപ്പ് ചെയ്യേണ്ട ചുമതല ഷഹാനയ്ക്കും...പോയിന്റ്റ് റൂട്ട് മാപ്പ് ഔട്ട് ചെയ്യേണ്ട ജോലി സിദ്ധാർഥിനും...പാനിക്കാവും എല്ലാ ഗാഡ്‌സും...അർജ്ജുൻ അപ്പോൾ റെഡിയായിരിക്കും....പിന്തുടർന്ന് വരാൻ ശ്രമിക്കില്ല അവർ..അയാളുടെ ജീവൻ അപകടത്തിലാകും എന്ന് അവർക്കറിയാം..."

സിദ്ധാർത്ഥ് മുറിയിലേക്ക് വരുമ്പോൾ പർവീൺ ഉറങ്ങുകയായിരുന്നു. വാതിൽക്കൽ നിന്ന് അൽപ്പ സമയം അവളുടെ കിടപ്പ് നോക്കി നിന്നു.

ഇടത് വശം ചരിഞ്ഞ് കൈ മുഖത്തിനടിയിൽ മടക്കി വെച്ച്...

ശാന്തമായ ഉറക്കമാണ്.

ചുവന്ന ബലൂച് ലെഹങ്കാ ചോളിയാണ് ദേഹത്ത്. ഭംഗിയുള്ള കൈകളിൽ പച്ചയും ചുവപ്പും നിറത്തിൽ ഗെഹയോ ക്രാഫ്റ്റിന്റെ മുഴുവൻ സൗന്ദര്യവുമുള്ള വളകൾ. കഴുത്തിറക്കം കൂടിയ ചോളിയുടെ വെളിയിൽ ഉറക്കത്തിന്റെ താളഗതിയനുസരിച്ച് ഉയർന്നു പൊങ്ങുന്ന കൊഴുത്ത മുലകൾ കാണാവുന്നു. റൂഫിലെ ചെറിയ ഗ്ളാസ്സിലൂടെ അകത്തേക്ക് അരിച്ചിറങ്ങുന്ന പ്രകാശത്തിൽ, ഇളം നീല നിറമുള്ള ചുമരിലെ ഗാന്ധാര ശൈലിയിലുള്ള ചിത്രങ്ങളുടെ പശ്ചാത്തലത്തിൽ സ്വർണ്ണ നിറമുള്ള കിടക്കവിരിയുടെ മേൽ ചാരുതയായ മറ്റൊരു ചിത്രം പോലെ അവൾ....

പർവീൺ ഖുർഷിദാ...

ചരിഞ്ഞു കിടക്കുമ്പോൾ ഇടുപ്പിന് എന്തൊരു ഭംഗിയാണ്!

അയാൾ ഓർത്തു.

സാവധാനം സിദ്ധാർത്ഥ് അവളെ സമീപിച്ചു.

കിടക്കയിൽ ഇരുന്നു.

അവളുടെ തലമുടിയിൽ തഴുകി.

അപ്പോൾ താമരയിതളിലേക്ക് വീഴുന്ന പാൽത്തുള്ളിപോലെ അവൾഒന്നുലഞ്ഞു. അവളുടെ ചുണ്ടുകൾ ഒന്ന് വിടർന്ന് മലർന്നു.

പരിമളത്തിന്റെ സാമീപ്യമറിഞ്ഞ ചിത്ര ശലഭത്തെപ്പോലെ അവൾ സാവധാനം കണ്ണുകൾ തുറന്നു.

വിടർന്നു നീണ്ട, മയങ്ങുന്ന അവളുടെ കണ്ണുകളിലേക്ക് അയാൾ സാകൂതം നോക്കി.

"എപ്പോൾ വന്നു...?"

മലർന്ന് കിടന്ന് കൊണ്ട് പർവീൺ

💬 Comments

View all comments