0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 6 [SmiTHA]

Author : സ്മിത Read All Parts 587

ചോദിച്ചു.

അതിനുത്തരം പറയാതെ അയാൾ അവളെ തന്നെ നോക്കിയിരുന്നു.

അവൾ പുഞ്ചിരിച്ചു.

"ബാല്യത്തിൽ എന്റെ ഏറ്റവും വലിയ സ്വപ്നം ഒരു സൈക്കിൾ ആയിരുന്നു,"

പഴയ ഒരു ഓർമ്മയിൽ മുഴുകി അവൾ പറഞ്ഞു.

"ആവശ്യമറിയിച്ച അതേ ദിവസം തന്നെ അബ്ബൂ അതെനിക്ക് വാങ്ങി തന്നു. കോളേജിൽ ചേർന്ന ദിവസം ഞാൻ അബ്ബൂവിനോട് പറഞ്ഞു, എനിക്കൊരു മോട്ടോർ ബൈക്ക് വേണം...അതും എന്റെ കൈയിൽ വരാൻ അധിക ദിവസമെടുത്തില്ല....ഏതൊരാഗ്രഹവും അന്നൊക്കെ പെട്ടെന്ന് സാധിക്കപ്പെടുമായിരുന്നു....ഇപ്പോൾ എനിക്കൊരു ആഗ്രഹമുണ്ട്....പറയട്ടെ എന്താണ് എന്ന്?"

പറയൂ എന്ന അർത്ഥത്തിൽ അയാൾ അവളെ നോക്കി.

"എന്റെയീ കാവൽ മാലാഖയുടെ മുഖത്ത് എനിക്ക് ഒരു പുഞ്ചിരി കാണണം...ഖബറിലേക്ക് എടുക്കുന്നതിന് മുമ്പ് ...."

അവൾ അത് പറഞ്ഞു നിർത്തിയതും അയാൾ അവളുടെ കവിളിൽ പതിയെ അടിച്ചു. "ആ വാക്കിപ്പോൾ നീ ഈയിടെയായി കൂടെക്കൂടെ പറയുന്നു..."

സ്വതേയുള്ള പരുക്കൻ ശബ്ദത്തിൽ സിദ്ധാർത്ഥ് പറഞ്ഞു.

"ഒന്ന് പുഞ്ചിരിക്ക്....എന്നാൽ ഞാനിനി അത് പറയില്ല,"

അവൾ അയാളുടെ കയ്യിൽ പിടിച്ചു.

അവളുടെ സ്പർശത്തിൽ അയാൾ ഉലഞ്ഞു. അവളുടെ കയ്യിലെ താപം ദേഹം മുഴുവൻ നിറയുന്നു.

"വാ..വേണ്ടേ..ഇന്നെന്നെ?"

അയാളുടെ കൈയിൽ പിടിച്ച് വലിച്ച് അവൾ പറഞ്ഞു.

"നിന്റെ പീരിയഡ് തീർന്നോ?"

"ഹ്മ്മ്..ഇന്ന് രാവിലെ..."

അവൾ പറഞ്ഞു.

"വെറുതെയല്ല പെണ്ണിന് ഇത്ര കടി..."

"എങ്ങനെ കടിക്കാതിരിക്കും?"

അവൾ ചിരിച്ചു.

"മലക്കുകൾ പോലും കൊതിക്കും ഈ രൂപം ഒന്ന് കണ്ടാൽ...അഹമ്മദ് പർവേസ് പോലും ഇത്രമനോഹരമായ മുഖം അദ്ദേഹത്തിന്റെ കാൻവാസിൽ വരച്ചിട്ടില്ല...."

അവൾ അയാളുടെ കയ്യെടുത്ത് ഉയർന്നു താഴുന്ന തന്റെ വലിയ മുലകളിൽ വെച്ചു.

"കുറെ നേരം ഞാൻ നിങ്ങളെ ഓർത്ത് കിടന്നു..."

💬 Comments

View all comments