ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 14 [SmiTHA]
📝 Ongoing
👁 55811 views ❤ 167 likes 💬 38 comments
ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 14
SHAHANA IPS 14 ORU SERVICE STORY | AUTHOR : SMITHA
Previous Parts
അൽ ഫത്താവി ലോഡ്ജിൽ, നിലത്ത് പരസ്പ്പരം അഭിമുഖമായി സിദ്ധാർഥും ഫൈസലും ഇരുന്നു.
അവരുടെ സമീപത്ത് കസേരയിൽ ഷഹാന.
അവരെ നോക്കി കട്ടിലിൽ കമിഴ്ന്ന് കിടക്കുന്ന അർജ്ജുൻ.
ഫൈസലിന്റെയും സിദ്ധാർത്ഥിന്റെയും മദ്ധ്യത്തിൽ,നിലത്ത് തീപ്പെട്ടികൾ,ലൈറ്ററുകൾ, മൊബൈൽ ഫോണുകൾ....
"ഇതാണ് ഡോബ്രിയിലെ ഫാം ഹൌസ്..."
ഷഹാനയുടെ ബ്ളാക്ക്ബെറി മൊബൈൽ ഫോണിൽ തൊട്ട് ഫൈസൽ പറഞ്ഞു.
മറ്റുള്ളവർ ഫൈസലിന്റെ വാക്കുകളെ തീവ്രശ്രദ്ധയോടെ കേട്ടു.
അവന്റെ വാക്കുകളോരോന്നും തങ്ങളുടെ ഓർമ്മയിൽ പതിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അവർക്കറിയാം.
കാരണം പാക്കിസ്ഥാന്റെ പ്രത്യേകിച്ചും കറാച്ചിയുടെയും സിന്ധിൻറെയും ഭൂപടത്തിന്റെ സകല വിവരവും ഫൈസലിൻറെ കൈവെള്ളയിലുണ്ട്.
"നിക്കാഹ് ഒന്നുകിൽ അകത്തെ ഹാളിൽ അല്ലെങ്കിൽ ഇതാ ഇവിടെ...."
ഷഹാനയുടെ ബ്ളാക്ക് ബെറിയ്ക്ക് പിമ്പിൽ അയാൾ വിരൽ തൊട്ടു.
"..ഇവിടെ കെട്ടിയുയർത്തിയ ഷാമിയാനയിൽ ആയിരിക്കാം...."
ഫൈസൽ അവരെ നോക്കി.
"ഗേറ്റിൽ നിന്ന് ഫാം ഹൗസിലേക്ക് പ്രവേശിക്കുന്ന രണ്ടു പാതകൾ ഇതാണ്.."
തീപ്പെട്ടികൾ കൊണ്ട് ഉണ്ടാക്കിയ കവാടത്തിന്റെ മാതൃകയെ തൊട്ട് , വിരൽ മുമ്പോട്ട് പായിച്ചുകൊണ്ട് ഫൈസൽ തുടർന്നു.
"ഇവിടെ ഗേറ്റിൽ ദാവൂദിന്റെ സ്വന്തം സെക്യൂരിറ്റിയും ഐ എസ് ഐയുടെ ആളുകളും പിന്നെ ആർമി ഉദ്യോഗസ്ഥന്മാരുമുണ്ടാവും...
കുറച്ചു തിരക്കിൽ പെട്ട് മുമ്പുള്ള ഒരു ഭാഗം വായിച്ചു കമന്റ് ചെയ്യണമെന്ന് കരുതി, പിന്നെ സമയം കിട്ടിയില്ല. പിന്നീട് നോക്കുമ്പോൾ അടുത്ത രണ്ടു ഭാഗം കൂടി വന്നിരിക്കുന്നു. എല്ലാം വായിച്ചു. കൂടുതൽ വിവരിക്കാനൊന്നുമില്ല. എല്ലാ ഭാഗവും ഒന്നിനൊന്നു മികച്ചു നിൽക്കുന്നു. അപ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെ , സംഭവവികാസങ്ങളിലൂടെ കിടിലൻ സസ്പെൻസ് നിലനിർത്തിക്കൊണ്ടു വായനക്കാരിൽ ആകാംഷയുടെ അഗ്നിപർവതം തന്നെ തീർത്തുകൊണ്ടു മുന്നേറുന്നു.
സ്നേഹപൂർവ്വം.