ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 3 [SmiTHA]
📝 Ongoing
👁 269114 views ❤ 205 likes 💬 41 comments
ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 3
SHAHANA IPS 3 ORU SERVICE STORY | AUTHOR : SMITHA
Previous Part [ Part 1 ] [ Part 2 ]
ശ്രീകുമാർ രവീന്ദ്രാ ഗ്രൂപ്പ് ഇന്ഡസ്ട്രീസിന്റെ കൊലപാതകം നടക്കുന്നതിന് രണ്ടുനാൾമുമ്പ്.
അതായത് രണ്ടായിരത്തി പത്തൊൻപത് ജനുവരി പതിനേഴ്.
തിരുവനന്തപുരം ഫോർട്ട് റോഡ്, ഡി ജി പി ഓഫീസ്.
സ്‌കോട്ട്ലാൻഡ് യാർഡ് മേധാവി മിസ്സ് ഹെലൻ തോർപ്പ്മാനുമായി വീഡിയോ കോൺഫറൻസിങിലായിരുന്നു ഡി ജി പി ജോസഫ് മാത്തൂരാൻ.
കോമൺ വെൽത്ത് രാജ്യങ്ങളുടെ ചെയർമാൻ വിളിച്ചു ചേർത്ത, ഇന്റെർപോൾ ആസ്ഥാനത്ത് നടന്ന, മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടിയാലോചിക്കുന്നതിനുള്ള ഒരു സമ്മേളനത്തിലായിരുന്നു അദ്ദേഹം അവരെ അവസാനമായി കണ്ടത്.
ഒരു മണിക്കൂർ നേരത്തേക്ക് ആരെയും അകത്ത് കടത്തി വിടരുതെന്ന് കർശന നിർദ്ദേശം നൽകിയ ശേഷമാണ് അദ്ദേഹം കോൺഫ്രൻസ് തുടങ്ങിയത്.
"മിസ്റ്റർ മാത്തൂരാൻ,"
സുന്ദരിയായ ഹെലൻ തോർപ്പ് തന്റെ മുമ്പിലെ മോണിറ്ററിൽ നോക്കിയതിന് ശേഷം അദ്ദേഹത്തോട് പറഞ്ഞു.
"ക്രിപ്റ്റോളജിസ്‌റ്റാണ് ഞാൻ....പക്ഷെ നേരമിത്രയായിട്ടും എനിക്കീ കോഡ് ബ്രെക് ചെയ്യാൻ പറ്റുന്നില്ല,"
അവർ അസ്വസ്ഥയായി കാണപ്പെട്ടു.
ലോകത്തെ ഏറ്റവും വലിയ കോഡ് ബ്രെക്കർ എന്ന ഖ്യാതിയുള്ള ഹെലൻ തോർപ്പ്മാൻ ആണ് പറയുന്നത് തന്റെ മുമ്പിലെ, അര മണിക്കൂർ മുമ്പ് കൊറിയറിൽ വന്ന സന്ദേശം, അവർക്ക് പ്രഹേളികയാണ് എന്ന്!
അപ്പോൾ?
അദ്ദേഹത്തിന്റെ നെറ്റിയിൽവിയർപ്പ്
Part 3 ade pole aanu katto Smitha
?