0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 14 [Alby]

Author : alby Read All Parts 399

രാവിലെ ഭക്ഷണം കഴിക്കുമ്പോൾ വില്ല്യം ഉണ്ടായിരുന്നില്ല,ഗോവിന്ദും. കാര്യം തിരക്കിയപ്പോൾ രണ്ടാളും രാവിലെ പുറപ്പെട്ടു എന്ന മറുപടി ആണ് സാവിത്രിക്കു കിട്ടിയത്."അത് എന്നാ പറ്റി ഒന്ന് പറയുകപോലും ചെയ്യാതെ.നിന്നോട് വല്ലോം പറഞ്ഞോ ജാനകി.....?

ഞാൻ വന്നു കേറുമ്പഴാ ടീച്ചറെ അവര്...... കുഞ്ഞിന്റെ കഴുത്തിന് എന്തോ പറ്റിയിട്ടുണ്ട്.ഉളുക്കിയതാന്ന് കൂടെയുള്ള സാറ് പറഞ്ഞു.എന്നാലും എങ്ങനെയാവും.....?

മ്മം,എന്നിട്ട് എങ്ങോട്ടാന്ന് വല്ലതും?

ആ അത് പറഞ്ഞില്ല.വല്ല ആശൂത്രി വരെ ആയിരിക്കും.

ഇതേ സമയം വീണയുടെ കള്ളച്ചിരി ശ്രദ്ധിക്കുകയാണ് ഗായത്രി.കാപ്പി കഴിഞ്ഞു കഴുകി പോകുമ്പോൾ അവൾ അവളെ വലിച്ചു റൂമിലേക്ക് കയറ്റി.

അല്ല എന്താ സംഭവം?

എന്ത്???

ഇന്നലെ രാത്രിക്ക്?വന്നവരുടെ മുങ്ങൽ.എന്തോ ഒരു വശപ്പിശക് ഉണ്ടല്ലോ മോളെ.

ഒന്ന് പോ ഗായത്രി.നീ ചുമ്മാ....

ചുമ്മാ ഞാൻ ഒന്നും ചോദിക്കാറില്ല. എന്താ ഉണ്ടായേ.കിടന്നുരുളാതെ പറയ്.

അത് പിന്നെ.... അവര് പ്രശ്നം ഉണ്ടാക്കിയപ്പൊ......

ഉണ്ടാക്കിയപ്പൊ??

ശംഭു.....

എന്താ ശംഭുന്..... ഓഹ് പിടികിട്ടി. ഗോവിന്ദ് എന്തെങ്കിലും പറഞ്ഞു കാണും,അവൻ തീർത്തു കൊടുത്തും കാണും.പയറ്റിത്തെ അഭ്യാസിയാ അവൻ.ഗോവിന്ദറിയാതെ അമ്മ ചെയ്തതാ.എന്റനിയനും സ്വയരക്ഷ വേണ്ടിയിട്ട്.

ഇതിപ്പൊ എന്നെ പറഞ്ഞിട്ടാ...

സ്വന്തം പെണ്ണിന് വേണ്ടിയല്ലെ സാരല്യ വാ അവനെക്കണ്ട് ഒരു കൈ കൊടുക്കട്ടെ.......ആ വീട്ടിലെ അന്നേ ദിവസം അവിടെ തുടങ്ങുകയാണ് ***** പാലക്കാട്‌ ശങ്കരൻ ഗുരുക്കളുടെ കളരി.ഗോവിന്ദിന്റെ കഴുത്തിൽ പരിശോധന നടത്തുകയാണ് ഗുരുക്കൾ.

ഇതെന്തു പറ്റി എന്നാ പറഞ്ഞത്

കിടന്നപ്പോൾ കുഴപ്പം ഉണ്ടാരുന്നില്ല. രാവിലെ നോക്കുമ്പോൾ ഒരു വശം തിരിക്കാൻ പറ്റണില്ല.

എടൊ ഓടിയനോട് വേണോ....?ഇത് ഒരഭ്യാസിയുടെ അറിഞ്ഞുള്ള പണിയ. എന്തിനാടൊ വെറുതെ നുണക്കഥ.

അത് പിന്നെ ഗുരുക്കളെ....

പ്രയോഗി നിസ്സാരൻ അല്ല.മുട്ടുന്നത് സൂക്ഷിച്ചു വേണം.കണ്ടിട്ട് രാമൻ ഗുരുക്കളെയാ ഓർമ്മ വരണെ.ആ ശരിപ്പെടുത്താം.ഒരു മൂന്ന് ദിവസം പിടിക്കും.

മൂന്ന് ദിവസം?വില്ല്യം ആശ്ച്ചര്യപ്പെട്ടു

തനിക്ക് കളരിയെയും മർമ്മത്തെയും കുറിച്ച് എന്തറിയാം.അടി മർമ്മത്തു സ്ഥാനം നോക്കി തന്നെയാ കിട്ടിയെ. സ്ഥാനം നോക്കി പിടിച്ചിടണം.അതിന് ഈ പറഞ്ഞ സമയം എടുക്കും. ***** തുടരും ആൽബി

💬 Comments

View all comments