Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 14 [Alby]
കൊണ്ടുപോ.പണ്ട് നിക്കറിട്ട് ഇവനെ പേടിച്ചു നടന്ന എന്റെ കഥയെ ഇവന് അറിയൂ,നിന്നോട് പറഞ്ഞിട്ടുള്ളൂ. അതിനപ്പുറം കുറച്ചുകൂടിയുണ്ട്.ചെല്ല് പേടിക്കണ്ട,നാളെ നല്ലൊരു കളരി ഗുരുക്കളെ കണ്ട് പ്രധിവിധി ചെയ്യ്.
ഇവിടം കൊണ്ട് ഒന്നും തീരില്ല.അത് നിനക്കുകയും വേണ്ട.
വില്ല്യം നിന്നെ ഞാൻ വ്യക്തമായി കണ്ടതാ.ആ ജീപ്പിൽ നിന്നും എത്തി നോക്കുന്നത്.വേണമെങ്കിൽ നിന്നെ ഇപ്പൊ ഇവിടെയിട്ട് തീർക്കാം.ഈ പരിക്ക് അതിനൊരു പ്രശ്നം അല്ല താനും.പക്ഷെ ചെയ്യുന്നില്ല.നീയിപ്പൊ അഥിതിയാണ്.ഈ വീട്ടിൽ ഞാനായി ചോര വീഴ്ത്തില്ല.എന്നെ വിശ്വസിച്ചു നിൽക്കുന്ന പെണ്ണുണ്ട് അവളെ വിഷമിപ്പിച്ചും ഈ വീടിന്റെ അന്തസ്സ് കളയുന്നതും ചെയ്യില്ല. അതുകൊണ്ട് മാത്രം.
നിന്നെ പുറത്ത് കിട്ടും.ഇനി ഒരു പാളിച്ച അതുണ്ടാവില്ല.
"അപ്പൊ നീയാരുന്നു അല്ലെ........" ശംഭുവിനെ മാറ്റി അവൾ മുന്നിലേക്ക് വന്നു."പുറത്ത് കാണാം എന്ന് പറഞ്ഞല്ലോ അത് നിനക്കും ബാധകം ആണ് വില്ല്യം.ഓർമ്മ വച്ചോ നിന്റെ കണക്ക് തീർക്കുന്നത് വീണയാവും. പുറത്തെന്നല്ല അകത്തുവച്ചുപോലും ഇവനെ സ്പർശിക്കില്ല നീ.ഇവനെ തൊട്ടതിന്റെ വില ചോദിക്കുന്നത് ഞാനാവും.
അത്രക്ക് വേണോ മോളെ.
ദേ നിൽക്കുന്നു നോക്കുകുത്തി പോലെ.കൊണ്ട് ചെന്ന് വല്ലിടത്തും വക്ക്.ഇതുപോരെ ഉദാഹരണം.ഭാഗ്യം ശ്വാസമുണ്ട്.
ഇപ്പൊ പോകുന്നു.പക്ഷെ നീ എന്നെ തേടി വരും,വരുത്തിക്കും ഞാൻ.
അതിന് പുളിക്കും നീ.ഇതിപ്പൊ എന്റെ പെണ്ണാ.നിന്റെയീ നാവിന് അരിഞ്ഞു തള്ളുകയാണ് വേണ്ടത്. ചെയ്യാൻ മടിയുണ്ടായിട്ടോ കഴിയാഞ്ഞിട്ടോ അല്ല.അഥിതിയാണ് നീ.പുറത്ത് കിട്ടാൻ കാത്തിരിക്കുന്നു ഈ ഞാനും.വിളിച്ചു വരുത്തുന്നത് സ്വന്തം കാലനെ ആവരുത്.ചെല്ല് ദാ ഇതിനെക്കൂടി എടുത്തോ. ***** വില്ല്യം പോകുന്നതും നോക്കി അവൻ നിന്നു.കവിളിൽ നനുത്ത അധര സ്പർശമറിഞ്ഞ അവൻ ഒന്ന് ഞെട്ടി.
നിന്റെ പെണ്ണാ അല്ലെ????
എന്താ അല്ലെ????
പൊട്ടിച്ചു കളഞ്ഞത് കെട്ടിത്തന്നിട്ട് മതി പറച്ചിലും പുന്നാരോമൊക്കെ.
അങ്ങനെ.എന്നാ നിന്ന് കിണുങ്ങാതെ താഴേക്ക് ചെല്ല്.ചേച്ചി ഉറങ്ങിക്കാണില്ല.
അയ്യെടാ ഞാനെങ്ങുമില്ല.ഇന്നുമുതല് ഞാൻ ഇവിടാ
അയ്യോ ചതിക്കല്ലേ.എങ്ങാനും ആരെങ്കിലും അറിഞ്ഞാല്
"പോടാ മരമാക്രി,ഇങ്ങനെയൊരു പൊട്ടൻ.എല്ലാരേം അറിയിച്ചോണ്ടാ ഇതൊക്കെ.വന്നെ നിക്ക് ഉറങ്ങണം" കട്ടിലിൽ പിടിച്ചു നിന്നിരുന്ന അവനെ അവൾ കിടത്തി.അവന്റെ നെഞ്ചിൽ അവൾ മുഖം പൂഴ്ത്തുമ്പോൾ പതുങ്ങിയ ശബ്ദത്തിൽ ചോദിച്ചു. "അഭ്യാസിയാണല്ലെ"
അവൻ ഉത്തരം ഒരു മൂളലിൽ ഒതുക്കി.വല്ലാത്ത സന്തോഷത്തോടെ അവൾ അവന്റെ നെഞ്ചിൽ പതുങ്ങി. *****
💬 Comments
View all comments