Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 27 [Alby]
ചോദിച്ചു.
"അത് മാഷേ........"
"ഇങ്ങോട്ട് പറച്ചിലൊന്നും വേണ്ട.
അങ്ങോട്ട് കേട്ടാൽ മാത്രം മതി.എന്ത് ചെയ്യണം എന്ന് എനിക്കറിയാം"
എതിര് പറയാൻ തുടങ്ങിയ ശംഭു ആ കണ്ണുകളിലെ തീക്ഷ്ണതയിൽ നിന്നും മാറ്റമില്ലാത്ത അയാളുടെ തീരുമാനം മനസിലാക്കി.താൻ ഏത്ര എതിർത്താലും മാധവൻ തീരുമാനം നടപ്പിലാക്കും എന്ന് അയാളുടെ മനസറിയുന്ന ശംഭുവിന് നിശ്ചയം ഉണ്ടായിരുന്നു.അതുകൊണ്ട് തന്നെ വഴങ്ങുകയല്ലാതെ നിർവ്വാഹവും ഉണ്ടായിരുന്നില്ല.
"ഇരുമ്പേ.......അവനെ ഒന്ന് പിടിച്ചോ.
വല്ലിടത്തുമുള്ള പൊറുതി ഇനി വേണ്ട
ഒരു വാശിക്ക് കാണിച്ചതിന്റെയാ ഈ കിടപ്പ്."മാധവന്റെ ഉറച്ച തീരുമാനം ആയിരുന്നു അത്.അവനെ തറവാട്ടിലേക്ക് കൂട്ടും എന്നുറപ്പിച്ചു തന്നെയാണ് മാധവൻ അവിടെക്ക് വന്നതും.
സുര അവനെ പതിയെ എണീപ്പിച്ചു താങ്ങാൻ തുടങ്ങിയപ്പൊഴേക്കും വീണ അയാളെ തടഞ്ഞുകൊണ്ട് ശംഭുവിനെ കയറിപ്പിടിച്ചു.ഇതുകണ്ട മാധവൻ വേഗം പുറത്തേക്ക് പോകാൻ സുരക്ക് കണ്ണുകൾകൊണ്ട്
നിർദേശം നൽകി.ഒപ്പം മറ്റുള്ളവരും.
വേറെ നിവർത്തിയില്ലാതെ വീണയുടെ തോളിൽ പിടിച്ചുകൊണ്ട് അവളുടെയൊപ്പം പുറത്തേക്ക് നടന്നു
"ഇപ്പൊ എങ്ങനെയുണ്ട് മോനെ.ഇനി നിനക്ക് ഞാൻ കാണിച്ചുതരാം,ഒന്ന്
വീട്ടിലെത്തട്ടെ."
"കുറെ കണ്ടതാ....."അവൻ അടക്കം പറഞ്ഞു.
"എന്താ പറഞ്ഞെ.......കേട്ടില്ല."
"ഒന്ന് നടക്കുന്നുണ്ടോ.അധികം നിക്കാൻ ബുദ്ധിമുട്ടുണ്ട്"കാലിലെ നീരും ചതവും കൊണ്ട് അധികനേരം നിക്കാൻ അവന് കഴിയുമായിരുന്നില്ല.
"സ്വയം വരുത്തിവച്ചതല്ലേ....പറഞ്ഞാ കേൾക്കണം.അതെങ്ങനെയാ സ്വന്തം വാശി ജയിക്കണം എന്നായിരുന്നല്ലോ ഭാവം."നടക്കുന്നതിനിടയിൽ അവൾ പറഞ്ഞു.
ശംഭു മറുപടി പറയാൻ തുടങ്ങിയതും
അവർ പുറത്തെത്തിയിരുന്നു.
അവരെയും നോക്കി നിൽക്കുന്ന മാഷിനെ കണ്ട് അവൻ ഒന്നും പറഞ്ഞുമില്ല.അവനെ കാറിലേക്ക് കയറ്റുമ്പോൾ പിന്നാലെ സുനന്ദയും എത്തി.ശംഭുവിന്റെ ബാഗും മരുന്നും മറ്റും വണ്ടിയിലേക്ക് വച്ചു.
"ഞങ്ങൾ ഇറങ്ങട്ടെ മോളെ"കാറിൽ കയറാൻ നേരം സാവിത്രി സുനന്ദയുടെ കൈകളിൽ പിടിച്ചു പറഞ്ഞു.
"മരുന്ന് കൊടുക്കേണ്ട വിധം അതിൽ എഴുതിയിട്ടുണ്ട്"എന്ന് മാത്രം അതിന് സുനന്ദ മറുപടി നൽകി.
കാർ മുന്നോട്ട് നീങ്ങിത്തുടങ്ങിയതും
ഡോർ വിൻഡോയിലൂടെ തന്നെ നോക്കിനിന്ന സുനന്ദയോട് ശംഭു കണ്ണുകൾ കൊണ്ട് എന്തോ പറഞ്ഞു.
അത് മനസിലായ സുനന്ദ അവനെ തള്ളവിരൽ ഉയർത്തിക്കാണിച്ചു കൊണ്ട് യാത്രയാക്കി.
*****
അന്ന് രാത്രി ഹോസ്പിറ്റലിൽ നിന്നും
സുനന്ദയുടെ വീട്ടിൽ ശംഭുവിനെ ആക്കി,ഒരു നോട്ടത്തിന് ആളുകളെ ഏർപ്പാട് ചെയ്ത ശേഷം ഇരുമ്പ് മാധവന്റെയടുക്കലേക്കാണ് ചെന്നത്.
ഒരു മുന്നറിയിപ്പുമില്ലാതെ രാത്രിയിൽ
💬 Comments
View all comments