0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 27 [Alby]

Author : alby Read All Parts 528
അതും തറവാട്ടിൽ തന്നെ തേടിയുള്ള വരവ് മാധവനിൽ ആശങ്കയുണർത്തി.അത്രയും ഗൗരവം ഉണ്ടാവും ആ വരവിനെന്ന് മാധവൻ ഊഹിച്ചു.അത് ശരിവക്കുന്ന വാക്കുകളാണ് സുരയിൽ നിന്ന് കേട്ടതും."മാഷെ ഒരു വാശിക്ക് എടുത്തു ചാടിയാൽ പത്തു വാശിക്ക് തിരിച്ചു കയറാൻ പറ്റില്ല"എന്ന് കൂടി പറഞ്ഞു സുര ഇറങ്ങാൻ തുടങ്ങി. "ഇപ്പൊ അവൻ........." "സുനന്ദയുടെ വീട്ടിൽ ആക്കിയിട്ടുണ്ട്. പുറത്തു നമ്മുടെ ആളുകളും.മാഷ് ധൈര്യമായിരിക്ക്"അതും പറഞ്ഞു സുര അവിടെനിന്ന് തിരിക്കുകയും ചെയ്തു. സുര ഇറങ്ങിയ നിമിഷം മാധവൻ തീരുമാനിച്ചിരുന്നു.പിറ്റേന്ന് തന്നെ ശംഭു തറവാട്ടിലുണ്ടാകുമെന്ന്. തന്റെ നിഴലുപോലെ നടക്കുന്ന അവനെ ഒറ്റക്ക് അപകങ്ങൾക്ക് നടുവിലേക്ക് വിടാൻ മാധവന് കഴിയുമായിരുന്നില്ല.ഒപ്പം അവനെ കാത്തിരിക്കുന്ന ഒരു പെണ്ണ് തന്റെ വീട്ടിലുള്ളതും.സുരയുടെ ബുള്ളറ്റ് പടി കടന്നു പോയതും മാധവൻ അകത്തു കയറി.പക്ഷെ കയറിച്ചെല്ലുമ്പോൾ കാണുന്നത് കണ്ണു തുടച്ചുകൊണ്ട് നിൽക്കുന്ന വീണയെയാണ്. "പേടിക്കണ്ട........കുറച്ചു പരിക്കുണ്ട്. നാളെ അവൻ ഇവിടെയുണ്ടാവും. അതെന്റെ വാക്ക്."അത്രയും മാത്രം പറഞ്ഞുകൊണ്ട് മാധവൻ മുറിയിലേക്ക് നടന്നു. തിരികെ വീട്ടിലേക്കുള്ള വഴിയിൽ വീണ ആ വാക്കുകൾ ഓർക്കുകയും ചെയ്തു.വൈകാതെ തന്നെ അവർ തറവാട്ടിലെത്തി.പടികടന്നുള്ളില് ചെല്ലുമ്പോൾ തന്റെ കാറിൽ ചാരി ഗോവിന്ദ് ആർക്കോ ഫോൺ ചെയ്യുന്നുണ്ട്.കയ്യിൽ എരിയുന്ന സിഗരറ്റുമുണ്ട്.മാധവന്റെ കാർ പടി കടന്നു വരുന്നത് കണ്ടതും ഗോവിന്ദ് സിഗരറ്റ് താഴെയിട്ട് ബൂട്ട് കൊണ്ട് ഞെരിച്ചുകളഞ്ഞു. *****
കാറിൽ നിന്ന് വീണ തന്നെയാണ് ശംഭുവിനെ പിടിച്ചിറക്കിയതും. അവരാരെയും കാണാതെ അക്ഷമനായി നിൽക്കുകയായിരുന്ന ഗോവിന്ദിനത് അരോചകമായ കാഴ്ച്ചയായിരുന്നു."എങ്ങോട്ടാ നീ ഇവനെയും കൊണ്ട്?" ശംഭുവിനെ സാവധാനം നടത്തിച്ചു വീടിനുള്ളിലേക്ക് നടന്ന വീണയെ തടഞ്ഞുകൊണ്ട് ഗോവിന്ദ് ചോദിച്ചു. "അല്ല ദത്തുപുത്രന് എന്താ ഈ വീട്ടിൽ കാര്യം?"മാധവൻ എന്തോ പറയാൻ വന്നപ്പോഴേക്കും അതിന് മുന്നേ എടുത്തടിച്ചപോലെ വീണ ചോദിച്ചുകഴിഞ്ഞിരുന്നു. "ദത്തുപുത്രനായത് കൊണ്ടാണ് ഉമ്മറത്തു കയറി ഇരിക്കാതെ ഇവിടെ നിന്നത്.ഞാൻ ചോദിച്ചത് എന്റെ ഭാര്യയോടും." "ഭാര്യ......ആരുടെ?ആ വാക്കിന്റെ അർത്ഥം അറിയുമോ നിങ്ങൾക്ക്" "ഇപ്പൊ അർത്ഥം തിരയുന്നതല്ലല്ലോ വിഷയം.ഞാൻ ജീവനോടെ ഉള്ളപ്പൊ നീ ഇവനെ കൊണ്ട് നടക്കുന്നത് എന്തിനാണെന്നതാണ് വിഷയം." "ഇവനൊരു ആണായത് കൊണ്ട്." "ആണൊരുത്തന്റെ കോലം കണ്ടില്ലേ. പരസഹായം ഇല്ലാതെ നിക്കാൻ പറ്റുന്നില്ല." "എടൊ പുളുന്താൻ മുൻ ഭർത്താവെ, ആണുങ്ങളാകുമ്പോൾ ചിലപ്പോൾ

💬 Comments

View all comments