0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 27 [Alby]

Author : alby Read All Parts 529
അടി കൊടുത്തെന്നും കിട്ടിയെന്നും ഒക്കെയിരിക്കും.നിന്നെപ്പോലെ ഓടി ഒളിക്കുന്ന,ജെനുസെതെന്നറിയാത്ത ഒരാളല്ല ഇവൻ.അതുകൊണ്ട് നിന്ന് മെനക്കെടാതെ പോ" "നിയമപ്രകാരം നീ ഇപ്പോഴും എന്റെ ഭാര്യയാ.എനിക്ക് അവകാശമില്ലാത്ത ഇടത്തിൽ എന്റെ ഭാര്യ കഴിയുന്നത് എനിക്ക് ബുദ്ധിമുട്ടാണ്.അതുകൊണ്ട് കൂടെക്കൊണ്ടുപോകാനാണ് വന്നത്" "ആരെ കൊണ്ട് പോകാൻ........ എന്നെയോ?നടന്നത് തന്നെ.ഓൺ റെക്കോർഡ്‌സ് നിങ്ങളുടെ ഭാര്യ എന്ന കോളത്തിൽ എന്റെ പേരായിരിക്കും. അതില് മാത്രേയുള്ളൂ.പക്ഷെ ഇപ്പൊ ഒരു കേസ് ഫയൽ ചെയ്തിട്ടുണ്ട്, ആ കോളത്തിൽ നിന്നും എന്റെ പേര് വെട്ടാൻ.അത് കഴിഞ്ഞു പോരെ തന്റെ കൂടെ വരണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത്. അത് വരെ എനിക്ക് ഇഷ്ട്ടമുള്ളിടത്തു ജീവിക്കും" "നിനക്ക് ഇവന്റെ കൂടെ അഴിഞ്ഞാടി നടക്കുകയും വേണം എന്നിട്ട് ന്യായം പറഞ്ഞു ഒഴിയാൻ ശ്രമിക്കുന്നോടി. നീ എന്റെ ഭാര്യയാണെങ്കിൽ നിന്നെ ഞാൻ കൊണ്ടുപോയിരിക്കും" "ആണൊരുത്തന്റെ കൂടെയാ ഞാൻ പൊറുക്കുന്നത്.അത് അഴിഞ്ഞാട്ടം എങ്കിൽ ഞാൻ സഹിച്ചു.നിനക്ക് ഇവിടെയെന്ത് കാര്യം?ഇറങ്ങിപ്പോയ നിനക്ക് വീണ്ടും ഈ മുറ്റത്തു വന്നു ചിലക്കാൻ നാണം ഇല്ലേ?" "ഇത്‌ നാട്ടിൽ അറിഞ്ഞാൽ......അത് എനിക്കും നാണക്കേട് ആണ്.സൊ നിന്റെ ഇവിടുത്തെ പൊറുതി മതി." "നാട്ടുകാരറിഞ്ഞാൽ എനിക്ക് പുല്ലാ.
ഇറങ്ങിപ്പൊടാ ചെറ്റേ.""ഡീ നിന്നെ ഞാൻ....."ഗോവിന്ദൻ വീണയുടെ നേരെ കയ്യോങ്ങിയതും അത് തടഞ്ഞുകൊണ്ട് മാധവൻ മുന്നിലേക്ക് നിന്നു."മോള്‌ അവനേം കൊണ്ട് അകത്തു പോ......"വീണയെ നോക്കി അയാൾ പറഞ്ഞു. അത് കേട്ട് വീണ ശംഭുവിനെയും പിടിച്ചു അകത്തേക്ക് നടന്നു.മുന്നേ തന്നെ സാവിത്രി വാതിലൊക്കെ തുറന്ന് അവർ വരുന്നതും നോക്കി ഉമ്മറത്തുണ്ട്.അവളും കൂടി ചേർന്ന് ശംഭുവിനെ പിടിച്ചുകൊണ്ട് ഉള്ളിലേക്ക് കയറി. "അവള് പറഞ്ഞാൽ നിനക്ക് മനസിലാവില്ലല്ലേ.ഇനി പിരിയാൻ നേരം ഒപ്പിടാനല്ലാതെ നിന്നെ കണ്ടു പോകരുത്.ഒഴിഞ്ഞുകൊടുത്തു പോയാൽ നിനക്കുനന്ന്.കുറച്ചുകാലം തീറ്റിപ്പോറ്റിയതിന്റെ പേരിൽ വിടുന്നു. ഇനിയും അവളെ ശല്യം ചെയ്യുകയോ എന്റെ മുറ്റത്ത്‌ കാലുകുത്തുകയോ ചെയ്‌താൽ നീ ഓർമ്മകളിൽ മാത്രമാവും." "ഭീഷണിയാണോ..........അതിവിടെ ചിലവാകില്ല." "ഭീഷണിപ്പെടുത്താനും വേണം ഒരു മിനിമം യോഗ്യത,നിനക്കതില്ല.ഈ പറയുന്ന ആളിന്റെ പേര് മാധവൻ എന്നാണ്.പറയുന്നത് ചെയ്താണ് ശീലവും.അതുകൊണ്ട് മക്കള് ചെല്ല്" പുറത്ത് ഗോവിന്ദിന്റെ കൈ തിരിച്ചു പിറകിലേക്ക് കെട്ടി അവസാന താക്കീത് കൊടുക്കുകയായിരുന്നു മാധവനപ്പോൾ.അതെപോലെ പിടിച്ചു കാറിനുള്ളിലേക്ക് കയറ്റി മൂർച്ചയുള്ള സ്വരത്തിൽ ഗോവിന്ദിന്റെ കണ്ണുകൾ

💬 Comments

View all comments