0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 27 [Alby]

Author : alby Read All Parts 535
ഇടപാടിൽ എന്നെ ഒറ്റക്കങ്ങു കഴുവേറ്റാൻ നോക്കല്ലേ.അതില് ഞാൻ മാത്രമല്ല,നീയും പങ്കാളിയാ. നമ്മുക്ക് തുല്യ ഉത്തരവാദിത്വവുമുണ്ട് സൊ അതിനുള്ള പരിഹാരം എന്റെ മാത്രം ബാധ്യതയാക്കിത്തീർക്കാൻ വല്ലാണ്ടങ്ങു പാട് പെടല്ലേ"ഗോവിന്ദ് അല്പം പുച്ഛം കലർത്തി ചെറിയൊരു ഭീഷണിയുടെ സ്വരത്തിലാണത് പറഞ്ഞത്. "സൂക്ഷിച്ചു സംസാരിക്ക് ഗോവിന്ദ്. ഇത്രയും നാള് ഒരുമിച്ചു നിന്നിട്ട് ഇപ്പൊ നിന്റെ ഭാഷയിലെന്താ ഇതു വരെ ഇല്ലാത്തൊരു മാറ്റം"അതുവരെ കണ്ടിട്ടില്ലാത്ത മറ്റൊരു ഗോവിന്ദിനെ കണ്ടപ്പോൾ വില്ല്യം നെറ്റി ചുളിച്ചു.
"അത് തന്നെയാ എനിക്കും പറയാൻ ഉള്ളത്.പണത്തിന്റെ ഇടപാടിൽ,കൈ നീട്ടിവാങ്ങിയപ്പോൾ നിനക്കായിരുന്നു ആവേശം കൂടുതൽ.പക്ഷെ ബാധ്യത കൂടിയപ്പൊ അതെല്ലാം ഗോവിന്ദിന്റെ അക്കൗണ്ട് വഴിയായി.അതിനി വേണ്ട എന്നെ പറഞ്ഞുള്ളൂ." "അത് കൊള്ളാല്ലോ.....ഗോവിന്ദും കണക്ക് ചോദിച്ചുതുടങ്ങി.അപ്പൊ ഞാൻ ആരായി.....എനിക്കിത് തന്നെ കിട്ടണം.ഷഡി പോലും ഇല്ലാതെ ഒരു പാതിരാവിൽ ബാംഗ്ലൂരിലെ ഒരു വഴി വക്കിൽ സഹായത്തിനായി എന്റെ വണ്ടിക്ക് കൈകാണിച്ച നിന്നെ കൂടെ കൂട്ടിയതിനും കൂടെനിന്നതിനും ഞാൻ ഇത്‌ കേക്കണം." "ശരിയാ........അന്ന് നീ സഹായിച്ചു. എന്റെ പ്രശ്നങ്ങൾ മനസിലായ നീ എന്നോട് കൂടുതൽ ഒട്ടിയതും പണം കണ്ട് മോഹിച്ചു തന്നെയാ.നിനക്കത് നിഷേധിക്കാനും കഴിയില്ല.കാരണം നമ്മുടെ നല്ല സമയത്തു വീണയുടെ ബിസിനസിൽ വെട്ടിപ്പ് പലതും നടത്തി നേടിയതിൽ സിംഹഭാഗവും നീയാ കയ്യിട്ടുവാരിയത്.ഞാനും ഒരു നാറിയായത് കൊണ്ട് അഡ്ജസ്റ്റ് ചെയ്തു എന്നേയുള്ളു.ഇപ്പൊ ഞാൻ ഗതി മുട്ടിയപ്പോൾ നിനക്കൊരു പുച്ഛം. ടെണ്ടർ കോട്ടിങ് മറിച്ചും,അക്കൗണ്ട് തിരിമറി നടത്തിയും സ്മൂത്ത്‌ ആയി പൊയ്ക്കോണ്ടിരുന്നതാ.ഞാൻ വേണ്ട എന്ന് പറഞ്ഞിട്ടും പൂട്ടിക്കിടന്ന ഒരു ഐ ടി കമ്പനി ഏറ്റെടുപ്പിച്ചതും അതിന് ചെട്ടിയാരെ മുട്ടിച്ചുതന്നതും നീ.വീണയോടൊപ്പം പിടിച്ചു നിക്കാൻ അവളോട് നേർക്കുനേർ കോംബിറ്റ് ചെയ്യണം എന്ന് നീ പറഞ്ഞപ്പോൾ എന്റെ മനസൊന്ന് ചാഞ്ചാടി. ചെട്ടിയാരുമായുള്ള ഇടപാടിൽ നീ വെറും ഇടനിലക്കാരൻ.പക്ഷെ മാക്സിമം വിഴുങ്ങിയതും നീ.പണി കിട്ടുമ്പോൾ എനിക്കല്ലേ കിട്ടൂ.എന്നിട്ട് എന്തായി തിരിമറി നടത്തുന്നത് പോലെ എളുപ്പമല്ല പ്രൊജക്റ്റ്‌ പിടിച്ചു ടൈമിൽ തീർത്തു കൊടുക്കുക എന്നത് മനസിലായപ്പോഴേക്കും കമ്പനി പൂട്ടി.ഒടുക്കം നിവർത്തികെട്ട് നാട്ടിലേക്ക് കെട്ടിയെടുത്തു.നിന്നെ ചുമന്നല്ലേ പറ്റൂ,അതുകൊണ്ട് കൂടെ കൂട്ടി. അറിയാവുന്ന തട്ടിപ്പ് ഇവിടെയും എടുത്തു നോക്കി,ഒന്ന് പിടിച്ചു നിക്കാൻ.പിന്നീട് നടന്നത് പ്രത്യേകം പറഞ്ഞു തരണ്ട കാര്യമില്ലല്ലോ.വീണ

💬 Comments

View all comments