0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 27 [Alby]

Author : alby Read All Parts 536
അല്ല മാധവൻ എന്ന് അന്നത്തോടെ മനസ്സിലായി,ചവിട്ടിപ്പുറത്താക്കുകയും ചെയ്തു.ബോർഡ് മെമ്പറായതു കൊണ്ട് മാസം കിട്ടിക്കൊണ്ടിരുന്ന പ്രൊഫിറ്റും അതോടെ നിന്ന് കിട്ടി. എന്തിനധികം വീണയോടുള്ള കലിപ്പ് തീർക്കാൻ നിനക്കവളെ നൽകാൻ പോലും തയ്യാറായി.അതിന്റെ ചുവട് പിടിച്ചു കുറെ പ്ലാനിങും നടത്തി.അത് പരാജയപ്പെട്ടത് മറ്റൊരു വശം. ഒരു കാര്യം നേരെ പറയാം. ചെട്ടിയാരുമായുള്ള പ്രശ്നത്തിൽ പീലാത്തോസാവാനാണ് പരിപാടി എങ്കിൽ....അത് നിന്റെ നല്ലതിനാവില്ല. കുരുക്ക് മുറുകിയാൽ അതിന്റെ മറ്റേ അറ്റത്തു നീയുണ്ടെന്ന് ഞാൻ ഉറപ്പ്‌ വരുത്തിയിരിക്കും" "നീ അതിരുവിടുന്നുണ്ട് ഗോവിന്ദ്.
കള്ളിന്റെ പുറത്താണെൽ പോട്ടേന്ന് വക്കാം.പക്ഷെ ഇത്........ഇപ്പൊ നീ എന്റെ ചിലവിൽ ആണെന്ന് കൂടി ഓർക്കണം.""എന്റെ കൊറേ ഊറ്റിയതല്ലെ.അപ്പൊ നിന്റെ ചിലവിൽ കുറച്ചു പുട്ടടിക്കാം. ഇത്ര നാളും നീ ഉപദേശിച്ച ബുദ്ധിയും കേട്ടുനടന്ന എന്നെ പറഞ്ഞാൽ മതി. ഇനി അതിന്റെ ആവശ്യവുമില്ല. എനിക്കറിയാം എന്തു വേണമെന്ന്." "അപ്പൊ നീ കരുതിത്തന്നെയാണല്ലെ" "അതെ....ഇന്നത്തോടെ നിന്റെ വാക്ക് കേട്ടുള്ള പ്രവർത്തികൾ നിർത്തി. എന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ എന്റെതായ വഴികളുമുണ്ട്.അതിന് നിന്റെ ഉപദേശങ്ങളുടെ ആവശ്യമില്ല" "അത് കൊള്ളാം........അപ്പൊ ഇനി ഒറ്റക്കുണ്ടാക്കാനുള്ള പരിപാടിയാണ് എങ്കിൽ അതിവിടെ താമസിച്ചുകൊണ്ട് വേണ്ട.ഇതിന്റെ വാടക കൊടുക്കുന്നത് ഞാനാണ്." ഗോവിന്ദ് തിരിയുന്നു എന്ന് സംശയം തോന്നിയ വില്ല്യം അടുത്ത അമ്പ്‌ തൊടുത്തു. "മോനെ......ഒരു ചെറിയ തിരുത്തുണ്ട്. നീ വാടകക്കാരൻ മാത്രമാണ്.ഞാൻ ഉടമസ്ഥനും."അത് കേട്ട് വില്ല്യം കാര്യം മനസിലാവാതെ ഗോവിന്ദിനെ നോക്കിനിന്നു. "മനസിലായില്ല അല്ലെ?തട്ടിപ്പ് നടത്തി സ്വരുക്കൂട്ടിയത് വച്ചിട്ട്,ഏന്തൊ ഒരു തോന്നലിന്റെ പുറത്ത് വാങ്ങിയതാ. അതുകൊണ്ട് ഇങ്ങനെയൊരു ഗുണം കിട്ടി,മാധവൻ ഇറക്കിവിട്ടപ്പോഴും കേറിക്കിടക്കാൻ സ്വന്തം വീടുണ്ടായി. പിന്നെ എന്തുകൊണ്ടോ നിന്നോട് പറഞ്ഞില്ല,അല്ലെങ്കിൽ പറയാൻ തോന്നിയില്ല. പിന്നെ നിനക്ക് വാടകക്ക് തന്നത് ബ്രോക്കറു വഴിയാ,അയാള് നീതരുന്ന വാടക കൃത്യമായി എല്പിക്കുന്നുമുണ്ട്. അതെന്റെ സൗകര്യം.പിന്നെ കരാർ പ്രകാരം എനിക്കിവിടെ താമസിക്കാം നിന്നെ എപ്പോൾ വേണമെങ്കിലും ഇറക്കിയും വിടാം.പക്ഷെ അങ്ങനെ ചെയ്യാൻ നിന്നെപ്പോലെ ഞാനത്രക്ക് ചെറ്റയല്ല.നിനക്ക് താത്പര്യമുണ്ടെങ്കിൽ കൂടെ നിക്കാം." "എന്നോടുള്ള വാശി കാണിക്കേണ്ടത് ഇങ്ങനെയല്ല ഗോവിന്ദ്" "ഇതിൽ വാശിയുടെ പ്രശ്നമൊന്നും ഇല്ല വില്ല്യം.നിന്റെ കോർട്ടിൽ എനിക്ക് ഇങ്ങനെയൊരു ബോൾ പ്ലേസ് ചെയ്യാമെങ്കിൽ എനിക്ക് പലതിനും കഴിയും.അത് നീയൊന്നറിയാൻ വേണ്ടി മാത്രമാണ്

💬 Comments

View all comments